Month: September 2022

ഭാര്യയുടെ സ്ഥാപനത്തിൽ മോഷണം; ഭര്‍ത്താവ് അറസ്റ്റിൽ

മുതലമട: പ്ലാച്ചിമട സമര ഐക്യദാർഢ്യ സമിതി ജനറൽ കൺവീനർ അറുമുഖം പത്തിച്ചിറ (47) ഭാര്യയുടെ സ്ഥാപനത്തിൽ മോഷണം നടത്തിയ കേസിൽ അറസ്റ്റിലായി. ഓഗസ്റ്റ് 13ന് പുലർച്ചെ ഭാര്യ അർസാദിന്റെ പോത്തമ്പാടം ഹാപ്പി ഹെർബൽ എന്ന സ്ഥാപനത്തിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.…

10,000 വാക്കുകൾ അടങ്ങിയ ഇന്ത്യൻ ആംഗ്യഭാഷാ ആപ്പ് കേന്ദ്രം പുറത്തിറക്കി

10,000 വാക്കുകൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ ആംഗ്യഭാഷ (ഐഎസ്എൽ) നിഘണ്ടു മൊബൈൽ ആപ്ലിക്കേഷനായ സൈൻ ലേൺ കേന്ദ്ര സർക്കാർ വെള്ളിയാഴ്ച പുറത്തിറക്കി. സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി പ്രതിമ ഭൂമിക്കാണ് പുതിയ ആപ്പ് പുറത്തിറക്കിയത്. 10,000 വാക്കുകൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ ആംഗ്യഭാഷാ ഗവേഷണ പരിശീലന…

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടി 

ന്യൂ ഡൽഹി: എൻ.ഐ.എ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ കേരളത്തിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിനെ കുറിച്ച് കേന്ദ്രം റിപ്പോർട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയത്. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ സംസ്ഥാനത്ത് വ്യാപകമായ…

മാധ്യമ പ്രവർത്തക പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി ശ്രീനാഥ് ഭാസി

കൊച്ചി: മാധ്യമ പ്രവർത്തകയോട് മോശമായി സംസാരിച്ച സംഭവത്തിൽ പ്രതികരണവുമായി ശ്രീനാഥ് ഭാസി. ‘ചട്ടമ്പി’ എന്ന സിനിമയുടെ പ്രദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു പ്രതികരണം. താൻ ആരെയും തെറിവിളിച്ചിട്ടില്ലെന്നും ഒരു സാധാരണ മനുഷ്യൻ എന്ന നിലയിൽ തന്നോട് മോശമായി പെരുമാറിയപ്പോൾ ഉണ്ടായ…

രണ്ടാം ട്വന്റി-20യില്‍ ഓസീസിനെ തകർത്ത് ഇന്ത്യ

നാഗ്പുര്‍: ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി. എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ ആറ് വിക്കറ്റിന് തോൽപ്പിച്ചു. ക്യാപ്റ്റൻ രോഹിത് ശർമയാണ് ജയത്തോടെ പരമ്പരയിൽ ഇന്ത്യയെ ഒപ്പമെത്തിച്ചത്. ഓസ്ട്രേലിയ ഉയർത്തിയ 91 റൺസ് വിജയലക്ഷ്യം…

ഹർത്താൽ വൻ വിജയമാക്കിയ എല്ലാവർക്കും നന്ദിയെന്ന് പോപ്പുലർ ഫ്രണ്ട്

തിരുവനന്തപുരം: വെള്ളിയാഴ്ച സംസ്ഥാനത്ത് നടന്ന ഹർത്താലിനോട് സഹകരിച്ച എല്ലാവർക്കും പോപ്പുലർ ഫ്രണ്ട് കേരള ഘടകം നന്ദി അറിയിച്ചു. ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ അന്യായമായി തടങ്കലിലാക്കുകയും ഭീകരനിയമം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തതെന്നാണ് പോപ്പുലർ ഫ്രണ്ട് വിശദീകരണം.…

ദേശീയ ഗെയിംസിന് കേരളത്തിൽ നിന്ന് 559 അംഗ സംഘം

ഗുജറാത്ത് ആതിഥേയത്വം വഹിക്കുന്ന 36-ാമത് ദേശീയ ഗെയിംസിൽ 559 അംഗ ടീം കേരളത്തെ പ്രതിനിധാനം ചെയ്യും. 436 താരങ്ങളും 123 ഒഫീഷ്യലുകളും അടങ്ങുന്നതാണ് ടീം. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 12 വരെ ഗുജറാത്തിലെ ആറ് നഗരങ്ങളിലായാണ് ഗെയിംസ് നടക്കുക. അഹമ്മദാബാദ്,…

കാമുകി തേടിയെത്തി; ഭർത്താവുമായി വിവാഹം നടത്തിക്കൊടുത്ത് ഭാര്യ

തിരുപ്പതി: ഭർത്താവിന് പ്രണയിനിയെ വിവാഹം കഴിപ്പിച്ച് കൊടുത്ത് ഭാര്യ. ആന്ധ്രാപ്രദേശിലാണ് സംഭവം. തിരുപ്പതിയിലെ ഡക്കിളി അംബേദ്കർ നഗർ സ്വദേശി കല്യാണാണ് കഥാനായകൻ. ടിക് ടോക്കിലൂടെ പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയാണ് കല്യാണിന്‍റെ ഭാര്യ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിത്യശ്രീ എന്ന യുവതി…

പരുക്കേറ്റ് വേദനയിൽ വലഞ്ഞ കുരങ്ങന് കൈത്താങ്ങായി നാട്ടുകാർ

ഇടുക്കി: ജീവന്റെ വിലയെന്നത് മനുഷ്യനുൾപ്പെടെ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കുമൊന്നു പോലെയാണ്. മാരകമായി പരുക്കേറ്റ് വീടിനുള്ളിൽ അഭയം തേടിയ കുരങ്ങനെ മനസ്സലിവുള്ള ഒരു കൂട്ടമാളുകൾ ചേർന്ന് സംരക്ഷിക്കുകയായിരുന്നു. ആരോ നടത്തിയ ആക്രമണത്തിൽ കൈകാലുകൾക്ക് ഗുരുതരമായി പരുക്കേറ്റ നിലയിലാണ് രാമക്കൽമേട് മരുത്തുങ്കലിൽ വിജയന്റെ വീട്ടിൽ…

കണ്ണീരോടെ റോജര്‍ ഫെഡറര്‍ വിരമിച്ചു; അവസാന മത്സരം പരാജയം

ലണ്ടന്‍: ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ വിരമിച്ചു. അവസാന മത്സരത്തിൽ തോൽവിയോടെയാണ് അദ്ദേഹം കോർട്ട് വിട്ടത്. ലേവര്‍ കപ്പ് ഡബിൾസിൽ സ്പെയിനിന്‍റെ റാഫേൽ നദാലിനൊപ്പം കളിച്ച ഫെഡറർ അവസാന മത്സരത്തിൽ കണ്ണീരോടെയാണ് മടങ്ങിയത്. ഫെഡറർ-നദാൽ സഖ്യത്തെ അമേരിക്കൻ ജോഡികളായ ഫ്രാൻസിസ് ടിയാഫോ-ജാക്ക്…