Month: September 2022

ആര്യാടന്‍ മുഹമ്മദിൻ്റെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണത്തോടെ സമഭാവനയോടെ എല്ലാവരേയും കണ്ടിരുന്ന മികച്ച നേതാവിനെയാണ് കേരളത്തിന് നഷ്ടമായതെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കേരളം കണ്ട തന്ത്രജ്ഞനായ നേതാവായിരുന്നു അദ്ദേഹം. ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ പ്രാപ്തിയുള്ള നേതാവായിരുന്നു അദ്ദേഹമെന്നും തിരുവഞ്ചൂർ പ്രതികരിച്ചു. വ്യക്തിപരമായി അടുപ്പമുള്ള…

ലോര്‍ഡ്‌സില്‍ നിന്ന് ജുലൻ ഗോസ്വാമിക്ക് ജയത്തോടെ മടക്കം

ലോര്‍ഡ്‌സ്: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഇതിഹാസം ജുലൻ ഗോസ്വാമി ക്രിക്കറ്റിന്‍റെ മെക്കയായ ലോർഡ്സിൽ നിന്ന് വിജയത്തോടെ മടങ്ങി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ 16 റൺസിന് ജയിച്ച് ഇന്ത്യൻ ടീം പരമ്പര തൂത്തുവാരി ഇതിഹാസ താരത്തിന് ഗംഭീര യാത്രയയപ്പ് നൽകി. ഇന്ത്യ ഉയർത്തിയ…

ഹോസ്റ്റൽ ശുചിമുറി ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്; സൈനികൻ അറസ്റ്റിൽ

മൊഹാലി: ചണ്ഡീഗഡ് സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ നിന്നുള്ള ടോയ്ലറ്റ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ സൈനികൻ അറസ്റ്റിൽ. ശുചിമുറി ദൃശ്യങ്ങൾ പകർത്താൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിനാണ് അരുണാചൽ പ്രദേശിൽ നിന്നുള്ള സഞ്ജീവ് സിംഗ് എന്ന സൈനികനെ പഞ്ചാബ് പൊലീസ്…

മുൻമന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു

കോഴിക്കോട്: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 7.45നാണ് അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. 2005ലും, 2001ലും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു.

സവർക്കർ ഫ്ലക്സ് വിവാദം; സുരേഷിനെതിരെ നടപടി ഉണ്ടാകില്ലെന്ന് സുധാകരന്‍

തിരുവനന്തപുരം: സവർക്കറുടെ ചിത്രം ജോഡോ യാത്രയുടെ പ്രചാരണ ബോർഡിൽ വച്ചതിന് വിമർശിക്കപ്പെട്ട സുരേഷിനെതിരെ നടപടി ഉണ്ടാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. അറിയാതെ സംഭവിച്ചതാണെങ്കിലും തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് പറഞ്ഞ സുരേഷിനെ കാണാതിരിക്കാൻ കോൺഗ്രസിന് കഴിയില്ല. സുരേഷിനെതിരെ നടപടിയെടുക്കരുതെന്ന് നിരവധി പ്രവര്‍ത്തകര്‍ തന്നോട്…

‘കുമാരി’യായി ഐശ്വര്യ ലക്ഷ്മി; ടീസർ പുറത്തിറങ്ങി

ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിലെത്തുന്ന മിസ്റ്ററി ത്രില്ലർ ‘കുമാരിയുടെ’ ടീസർ പുറത്തിറങ്ങി. ‘രണം’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നിർമ്മൽ സഹദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തുന്നത്. ചിത്രത്തിന്‍റെ ടീസറിലൂടെ, ഒരു ഇതിഹാസത്തിൽ നിന്ന് വേർതിരിച്ചെടുത്ത…

രോഗിയെ കയറ്റുമ്പോൾ തന്നെ വിവരം ആശുപത്രിയിയിൽ; ആംബുലൻസ് ശൃംഖല ശക്തമാക്കുന്നു

തിരുവനന്തപുരം: രോഗിയെ ആംബുലൻസിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ രോഗിയുടെ അവസ്ഥ, അപകട വിവരം, ആംബുലൻസിന്‍റെ വരവ്, ആശുപത്രിയില്‍ രോഗി എത്തുന്ന സമയം എന്നിവ ലഭ്യമാകുന്ന തരത്തിൽ 108 ആംബുലൻസ് ശൃംഖല കൂടുതൽ ശക്തിപ്പെടുത്തി. ആശുപത്രിയില്‍ എത്തിയാല്‍ രോഗികള്‍ക്കുണ്ടാകുന്ന കാലതാമസം പരമാവധി കുറക്കലും വിവരങ്ങള്‍…

ദേശീയ ഗെയിംസ്; ടേബിള്‍ ടെന്നിസില്‍ മുന്നേറി ബംഗാളും ഗുജറാത്തും

സൂറത്ത്: 36-ാമത് ദേശീയ ഗെയിംസ് ടേബിൾ ടെന്നീസിൽ പശ്ചിമ ബംഗാളും ആതിഥേയരായ ഗുജറാത്തും ആധിപത്യം പുലർത്തി. ഏഴ് സ്വർണത്തിൽ നാലെണ്ണം ബംഗാളും മൂന്നെണ്ണം ഗുജറാത്തും നേടി. നാല് സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമടക്കം എട്ട് മെഡലുകളാണ് ബംഗാളിനുള്ളത്. മൂന്ന് സ്വർണവും…

നന്മ വറ്റിയിട്ടില്ല; ഭൂകമ്പത്തിൽ പരിക്കേറ്റ സുഹൃത്തിനെ ചേർത്ത് പിടിച്ച് വിദ്യാർത്ഥി

ജീവിതയാത്രയിലെ തിരക്കുകളിലും മറ്റും പെട്ട് നിർത്താതെയുള്ള ഓട്ടത്തിലാണ് നാമോരുത്തരുടെയും ജീവിതം. ഇതിനിടയിലും പ്രിയപ്പെട്ടവർക്കായി അല്പ നേരം മാറ്റിവക്കുന്നതിനും, സന്തോഷം കണ്ടെത്തുന്നതിനുമായി നാം സമയം കണ്ടെത്തുകയും ചെയ്യുന്നു. കനിവ് വറ്റിയ ലോകമെന്ന് പഴിക്കപ്പെടുമ്പോഴും അത് തെറ്റാണെന്ന് തെളിയിക്കുന്ന പല സംഭവങ്ങളും നമുക്കിടയിൽ തന്നെ…

ലോട്ടറി മാറിയെടുത്തു, കിട്ടിയത് ഒന്നാം സമ്മാനം; 70 കാരിയെ ഭാഗ്യം തുണച്ച കഥ

അവിചാരിതമായി ജീവിതത്തിൽ ഭാഗ്യം തുണക്കുമ്പോൾ നമുക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. മേരിലാൻഡിൽ നിന്നുള്ള 70 കാരിയെ ഭാഗ്യം കടാക്ഷിച്ച കഥയറിഞ്ഞാൽ ആരും അത്ഭുതപ്പെടും. പലപ്പോഴായി ലോട്ടറിയെടുത്തതിലൂടെ ചെറിയ തുകകൾ സമ്മാനമായി ലഭിച്ച ഇവർ പിന്നീട് ലോട്ടറി ടിക്കറ്റ് എടുക്കുന്നത് ഒരു ശീലമാക്കി…