Month: September 2022

ഹര്‍ത്താല്‍ അക്രമം ; ഇതുവരെ അറസ്റ്റിലായത് 1287 പേർ

തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 308 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വിവിധ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 1,287 പേരെ അറസ്റ്റ് ചെയ്തു. 834 പേരെ കരുതൽ തടങ്കലിലാക്കിയതായും പൊലീസ് അറിയിച്ചു.

ലോകത്തിലെ ആദ്യത്തെ ക്ലോൺ ചെയ്ത ആർട്ടിക് ചെന്നായയെ സൃഷ്ടിച്ച് ചൈന

ചൈനീസ് ഗവേഷകർ ലോകത്തിലെ ആദ്യത്തെ ക്ലോൺ ചെയ്ത ആർട്ടിക് ചെന്നായയെ സൃഷ്ടിച്ചു. വംശനാശത്തിൽ നിന്ന് മറ്റ് സ്പീഷീസുകളെ രക്ഷിക്കാനും ഭൂമിയുടെ ജൈവവൈവിധ്യം ഉറപ്പാക്കാനും സഹായിക്കുന്ന ഒരു നേട്ടമാണിത്. പ്രായപൂർത്തിയായ ഒരു മൃഗത്തിൽ നിന്നുള്ള ഒരു കോശം ഉപയോഗിച്ച് ഒരു സസ്തനിയെ ക്ലോൺ…

കുടുംബത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കും; അങ്കിതയുടെ മൃതദേഹം സംസ്കരിച്ചു

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ സംസ്കാരം നടന്നു. മുൻ ബിജെപി നേതാവിന്‍റെ മകൻ മുഖ്യപ്രതിയായ കേസിൽ മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് അങ്കിതയുടെ കുടുംബം മൃതദേഹം സംസ്കരിക്കാൻ സമ്മതിച്ചത്. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ പൂർണ്ണമായും അറിയിക്കുമെന്നും അന്വേഷണം കുറ്റമറ്റതായിരിക്കുമെന്നും…

ഉത്തർപ്രദേശിൽ അമിതവണ്ണ നിരക്ക് വർദ്ധിക്കുന്നതായി റിപ്പോർട്ട്

ന്യൂഡല്‍ഹി: ഉത്തർപ്രദേശിൽ, 15 നും 49 നും ഇടയിൽ പ്രായമുള്ള ഓരോ അഞ്ചാമത്തെ വ്യക്തിയും അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരാണെന്ന് റിപ്പോർട്ട്. 21.3 ശതമാനം സ്ത്രീകളും 18.5 ശതമാനം പുരുഷൻമാരും അമിതഭാരം/പൊണ്ണത്തടി വിഭാഗത്തിൽ പെടുന്നവരാണെന്ന് ലിംഗാധിഷ്ഠിത വിലയിരുത്തൽ വ്യക്തമാക്കി.

കാനഡയിലാദ്യമായെത്തുന്ന മലയാളികൾക്ക് സഹായവുമായി ‘ആഹാ കെയേഴ്‌സ്’ സ്റ്റാർട്ടപ്പ്

ടൊറന്റോ: പഠനത്തിനായി ആദ്യമായി കാനഡയിലെത്തുന്ന വിദ്യാർത്ഥികൾക്കും, സ്ഥിരതാമസത്തിനായെത്തുന്നവർക്കുമായി സഹായ ഹസ്തം നീട്ടുകയാണ് ‘ആഹാ കെയേഴ്‌സ്’ എന്ന സംരംഭം. ആഹാ റേഡിയോ, മൈ കാനഡ എന്നിവ ചേർന്നുള്ള സംയുക്ത സംരംഭമാണ് ആഹാ കെയേഴ്‌സ്. ടോറന്റോയിൽ മൈ കാനഡയും, ആഹാ റേഡിയോയും ഒന്നിച്ച് നേതൃത്വം…

ചടയമംഗലത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

കൊല്ലം: ചടയമംഗലത്ത് ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അക്കോണം പ്ലാവിള പുത്തൻ വീട്ടിൽ കിഷോറിന്റെ ഭാര്യ ലക്ഷ്മി എം.പിള്ള (25) മരിച്ച സംഭവത്തിലാണ് ഭർത്താവ് ചടയമംഗലം സ്വദേശി ഹരികൃഷ്ണനെന്ന കിഷോറിനെ അറസ്റ്റ് ചെയ്തത്. ഇയാൾ ക്കെതിരെ ആത്മഹത്യാ…

സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ലാലു പ്രസാദും നിതീഷ് കുമാറും

പാറ്റ്ന: ലാലു പ്രസാദ് യാദവും നിതീഷ് കുമാറും സോണിയാ ഗാന്ധിയുമായി ചർച്ച നടത്തി. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം വേണമെന്ന് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു. ബീഹാറിന്‍റെ മാതൃകയിൽ ഐക്യം വേണമെന്നാണ് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഐക്യം…

യു.എസിന്റേത് സ്വേച്ഛാധിപത്യമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ 77-ാമത് വാർഷിക ജനറൽ അസംബ്ലി സമ്മേളനം സെപ്റ്റംബർ 13 മുതൽ 27 വരെ ന്യൂയോർക്കിൽ നടക്കുകയാണ്. അസംബ്ലിയിൽ പങ്കെടുക്കവെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് അമേരിക്കയ്ക്കും പാശ്ചാത്യ രാജ്യങ്ങൾക്കുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. പാശ്ചാത്യ രാജ്യങ്ങൾക്ക് റഷ്യയോട്…

പോപ്പുലര്‍ ഫ്രണ്ട് ബന്ധം സംശയിക്കുന്ന സ്ഥാപനത്തില്‍ പോലീസ് റെയ്ഡ് നടത്തി

കണ്ണൂര്‍: പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. കണ്ണൂർ ടൗൺ എസ്.ഐയുടെ നേതൃത്വത്തില്‍ കണ്ണൂർ താണയ്ക്കടുത്തുള്ള ഹൈപ്പർമാർക്കറ്റിലാണ് പരിശോധന നടത്തിയത്. പോപ്പുലർ ഫ്രണ്ടുമായി കമ്പനിയുടെ ചില പങ്കാളികൾക്ക് ബന്ധമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയതെന്നാണ് വിവരം.…

സൈറണ്‍ മുഴങ്ങുമ്പോള്‍ ഫോണ്‍ മാറ്റിവയ്ക്കണം;വ്യത്യസ്ത നിയമവുമായി മഹാരാഷ്ട്രയിലെ ഒരു ഗ്രാമം

മഹാരാഷ്ട്ര: സ്മാർട്ട്ഫോണുകളുടെ വരവോടെ, പ്രായ- ലിംഗഭേദമന്യേ എല്ലാവരും ഇന്‍റർനെറ്റ് ലോകത്ത് കൂടുതൽ സജീവമായി. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, യൂട്യൂബ്, മറ്റ് വീഡിയോ- മൂവി-സീരീസ് പ്ലാറ്റ്ഫോമുകൾ എന്നിവ ഉപയോഗിച്ച് ആളുകൾ ഇന്‍റർനെറ്റ് ലോകത്ത് തന്നെ ദിവസത്തിന്‍റെ വലിയൊരു പങ്കും ജനം ചെലവിടാൻ തുടങ്ങി.…