Month: September 2022

കേരളത്തിൽ അപൂർവമായെത്തുന്ന കറുത്ത കടലാള കാസർഗോഡ് ചിത്താരിയിൽ

കാസർഗോഡ്: കേരളത്തിലെ അപൂർവ കടൽപക്ഷിയായ കറുത്ത കടലാള(സോട്ടി ടേൺ) കാസർഗോഡ് ചിത്താരി ബീച്ചിൽ എത്തി. പക്ഷികളെക്കുറിച്ചുള്ള ശാസ്ത്രീയ നിരീക്ഷണങ്ങൾ രേഖപ്പെടുത്തുന്ന ഇ-ബേർഡ് ആപ്ലിക്കേഷനിലെ വിവരങ്ങൾ പ്രകാരം കാസർഗോഡ് ജില്ലയിൽ ഇത് രണ്ടാം തവണ മാത്രമാണ് ഈ പക്ഷിയെ കണ്ടെത്തുന്നത്. ലാറിഡേ കുടുംബത്തിൽ…

ചരിത്രനേട്ടവുമായി ഇന്ത്യ; ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി-20 വിജയം

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടി20യിൽ ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇന്നലെ ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചു. പരമ്പരയിലെ ആദ്യ മത്സരം തോറ്റ ഇന്ത്യ അടുത്ത രണ്ട് മത്സരങ്ങളിലും തകർപ്പൻ ജയവുമായി തിരിച്ചു വരികയായിരുന്നു. ഈ വർഷത്തെ ഇന്ത്യയുടെ…

200 വർഷം പഴക്കമുള്ള നെല്ലിമരം മുറിക്കാതെ പറിച്ചുനട്ട് നാട്ടുകാരും കുട്ടികളും

കോഴിക്കോട്: 200 വർഷം പഴക്കമുള്ള നെല്ലിമരം പറിച്ചു നടലിന്റെ പാതയിലാണ്. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി കോഴിക്കോട് വടകര ചോമ്പാല സ്കൂളിന്‍റെ മുറ്റത്തെ നെല്ലിമരം വേരോടെ പിഴുതു മാറ്റി. ഒരു നാടും വിദ്യാർത്ഥികളും ഈ വൃക്ഷത്തിന്‍റെ പുനർജന്മത്തിനായി കാത്തിരിക്കുകയാണ്. കുട്ടികളുടെ കളിചിരികൾ കേട്ട്…

കൺസഷന്റെ പേരിൽ മർദ്ദനം; കെഎസ്ആർടിസി ജീവനക്കാർ മുൻകൂർ ജാമ്യാപേക്ഷ നൽകി

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിൽ കൺസഷൻ ടിക്കറ്റ് പുതുക്കാൻ മകളുമായി എത്തിയ പിതാവിനെ മർദ്ദിച്ച ജീവനക്കാർ കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. ജാമ്യഹർജി അഡി. സെഷൻസ് കോടതി ഈ മാസം 28ന് കേസ് പരിഗണിക്കും. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച…

മോൺസണെതിരായ പോക്സോ കേസിൽ ജാമ്യം നൽകാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൺസൺ മാവുങ്കലിന് പോക്സോ കേസിൽ ജാമ്യം നൽകാനാവില്ലെന്ന് സുപ്രീം കോടതി. മോൺസണെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പോക്സോ കേസ് ഉൾപ്പെടെ മൂന്ന് ലൈംഗിക പീഡന കേസുകളാണ്…

കോന്നി മെഡിക്കൽ കോളേജിന് അംഗീകാരം; പ്രവേശനം ഈ വർഷം തന്നെ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി

പത്തനംതിട്ട: കോന്നി സർക്കാർ മെഡിക്കൽ കോളേജിന് ദേശീയ മെഡിക്കൽ കമ്മിഷന്‍റെ അംഗീകാരം ലഭിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇവിടെ പ്രവേശനം ഈ വർഷം തന്നെ ആരംഭിക്കും. 100 എംബിബിഎസ് സീറ്റുകളാണ് അനുവദിച്ചത്. അതേസമയം, മന്ത്രി വീണാ ജോർജ് ഇന്ന്…

പരിമിത ഓവര്‍ ക്രിക്കറ്റില്‍ 16,000 റണ്‍സ് നേടി കോഹ്‌ലി; മുന്നില്‍ സച്ചിന്‍ മാത്രം

ഹൈദരാബാദ്: മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബാറ്റിംഗ് ഫോം വീണ്ടെടുത്തു, അദ്ദേഹത്തിന്‍റെ തിരിച്ചുവരവിൽ ആവേശത്തിലാണ് ആരാധകർ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഫ്ഗാനിസ്ഥാനെതിരായ ടി20 മത്സരത്തിൽ കോഹ്ലി തന്‍റെ കന്നി ടി20 സെഞ്ചുറി നേടുകയും ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു. മൂന്ന് വർഷം…

ദുബായിയും, അബുദാബിയും താമസത്തിനു യോജിച്ച നഗരങ്ങളുടെ പട്ടികയിൽ മുന്നിൽ

അബുദാബി: മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ മേഖലയിൽ താമസത്തിന് ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയിൽ അബുദാബിയും ദുബായിയും മുന്നിൽ. ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റിന്‍റെ (ഇഐയു) റിപ്പോർട്ട് അനുസരിച്ച്, ഈ നഗരങ്ങൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്. ടെൽ അവീവ്, കുവൈറ്റ് സിറ്റി, ബഹ്റൈൻ…

റീട്ടെയിൽ ശൃംഖലയായ ബിസ്മിയെ റിലയൻസ് സ്വന്തമാക്കിയേക്കും

ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്സ് ആൻഡ് ഗ്രോസറി റീട്ടെയിൽ ശൃംഖലയായ ബിസ്മിയെ ഏറ്റെടുക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ഇലക്ട്രോണിക്, ഹൈപ്പർമാർക്കറ്റ് ഫോർമാറ്റുകൾ സംയോജിപ്പിച്ച് സംസ്ഥാനത്ത് 30 ഓളം വലിയ സ്റ്റോറുകൾ നടത്തുന്ന ബിസ്മിയെ സ്വന്തമാക്കാനുള്ള നീക്കത്തിനായി…

ഗവര്‍ണര്‍ ആർ.എസ്.എസ് അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നു: ഇ.പി ജയരാജന്‍

തിരുവനന്തപുരം: ആർ.എസ്.എസിന്‍റെ അജണ്ട നടപ്പാക്കാൻ കേരള നിയമസഭയെയും ഭരണത്തെയും ഗവർണർ തടസ്സപ്പെടുത്തുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ‘വൈസ് ചാന്‍സലറെ എന്തൊക്കെ പറഞ്ഞാണ് ഗവര്‍ണര്‍ ആക്ഷേപിച്ചത്. ചരിത്രകാരൻ ഇർഫാൻ ഹബീബിനെ അദ്ദേഹം ഒരു തെരുവ് തെണ്ടിയെന്ന് പോലും വിശേഷിപ്പിച്ചു. വൈകാരികമായി പ്രതികരിക്കുന്ന…