Month: September 2022

ലോകകപ്പ് കാണാൻ പാരീസിൽനിന്ന് ഖത്തറിലേക്ക് സൈക്കിൾ ചവിട്ടി കൂട്ടുകാർ

ദോഹ: ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ആഘോഷം കാണാൻ പാരീസിൽ നിന്ന് രണ്ട് യുവാക്കൾ ഖത്തറിലേക്ക് സൈക്കിൾ യാത്രയിലാണ്. ലോകകപ്പിന്‍റെ ഗാലറിയിൽ സ്വന്തം ടീമായ ഫ്രാൻസിനായി ആവേശം പകരാനുള്ള യാത്രയിലാണ് ഇരുവരും. ഓഗസ്റ്റ് 20നാണ് മെഹ്ദിയും ഗബ്രിയേലും പാരീസിൽ നിന്ന് ഖത്തറിലേക്ക്…

ട്വന്റി 20 ലോകകപ്പ് ജേതാക്കള്‍ക്ക് 13 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചു

മെൽബൺ: ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഈ വർഷത്തെ ടി20 ലോകകപ്പിലെ വിജയികൾക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) സമ്മാനത്തുക പ്രഖ്യാപിച്ചു. വിജയിക്കുന്ന ടീമിന് 1.6 മില്യൺ ഡോളർ (ഏകദേശം 13 കോടി രൂപ) ക്യാഷ് പ്രൈസ് ലഭിക്കുമെന്ന് ഐസിസി പ്രഖ്യാപിച്ചു. റണ്ണറപ്പിന് പകുതി…

അവതാരകയെ അപമാനിച്ച സംഭവം; ശ്രീനാഥ് ഭാസിക്കെതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: അഭിമുഖത്തിനിടെ യൂട്യൂബ് ചാനൽ അവതാരകയെ അപമാനിച്ചെന്ന നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നൽകിയ ഹർജിയിലാണ് നടപടി. പരാതിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് അവതാരകയും കോടതിയെ അറിയിച്ചിട്ടുണ്ട്. അഭിമുഖത്തിനിടെ തന്നെ അപമാനിക്കുകയും…

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; പത്രിക സമര്‍പ്പിച്ച് ശശി തരൂർ

ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ പത്രിക സമർപ്പിച്ചു. പാർട്ടി പ്രവർത്തകർക്കൊപ്പം വാദ്യമേളങ്ങളോടെയാണ് തരൂർ പത്രിക സമർപ്പിക്കാനെത്തിയത്. പാർട്ടിയുടെ കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും പാർട്ടിയിൽ യുവാക്കളുടെയും സ്ത്രീകളുടെയും പങ്കാളിത്തം ഉറപ്പാക്കുമെന്നും തരൂർ പ്രകടനപത്രികയിൽ പറയുന്നു. പാർട്ടിയെ ശക്തിപ്പെടുത്താനാണ് മത്സരമെന്നും തരൂർ…

അധ്യക്ഷ തിരഞ്ഞെടുപ്പ്; തരൂരിനെ പിന്തുണച്ച് ശബരീനാഥൻ

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ പിന്തുണച്ച് കെ.എസ് ശബരീനാഥൻ രംഗത്തെത്തി. ശശി തരൂരിന്റെ നാമനിർദ്ദേശ പത്രികയിലും ശബരീനാഥൻ ഒപ്പിട്ടിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടത് പ്രത്യയശാസ്ത്രമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുസൃതമായി ഗാന്ധി, നെഹ്റു, അംബേദ്കർ…

ഏകാഗ്രത കൈവരിക്കാൻ മാംസാഹാരം ഒഴിവാക്കണമെന്ന ആഹ്വാനവുമായി മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: അക്രമച്ചുവയുള്ള ഭക്ഷണം ഒഴിവാക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. തെറ്റായ ഭക്ഷണം കഴിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. “തെറ്റായ ഭക്ഷണം കഴിക്കരുത്. അത് നിങ്ങളെ തെറ്റായ പാതയിലേക്ക് നയിക്കും. ‘തമാസിക്’…

ഗുജറാത്ത് സന്ദർശനത്തിനിടെ വൻ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഗാന്ധിനഗര്‍: ഗുജറാത്ത് സന്ദർശനത്തിന്‍റെ രണ്ടാം ദിവസം വൻ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി നഗർ -മുംബൈ വന്ദേ ഭാരത് ട്രെയിനിന്‍റെ ആദ്യ ഘട്ടവും അഹമ്മദാബാദ് മെട്രോയുടെ ആദ്യ ഘട്ടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്രയുടെയും ഗുജറാത്തിന്‍റെയും…

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്; സച്ചിയുടെ പുരസ്കാരം ഏറ്റുവാങ്ങാൻ സിജി സച്ചി

ദേശീയ ചലച്ചിത്ര പുരസ്കാരം രാഷ്ട്രപതി ഇന്ന് വിതരണം ചെയ്യും. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം സച്ചിക്ക് ലഭിച്ചിരുന്നു. സച്ചിയുടെ ഭാര്യ സിജി പുരസ്കാരം ഏറ്റുവാങ്ങാൻ ഡൽഹിയിലെത്തി. അവാര്‍ഡ് ഏറ്റുവാങ്ങുന്നത് സ്വര്‍ഗത്തില്‍ നിന്ന് സച്ചി കാണുമെന്ന് തനിക്ക്…

പ്രധാന മന്ത്രി നരേന്ദ്ര മോദി ഒരു നല്ല പ്രാസംഗികനെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല പ്രാസംഗികനാണെന്ന് ശശി തരൂർ എം.പി. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി ഒരു നല്ല പ്രാസംഗികനാണെന്നും ഇത്രയും മനോഹരമായി ഹിന്ദി സംസാരിക്കുന്ന മറ്റൊരാളെ അടുത്ത കാലത്തൊന്നും…

ചൈനീസ് കമ്പനിയുടെ എംആർഎൻഎ കോവിഡ് വാക്സിന് ഇന്തോനേഷ്യയുടെ അനുമതി

ഇന്തോനേഷ്യ: ഒരു ചൈനീസ് കമ്പനി വികസിപ്പിച്ചെടുത്ത എംആർഎൻഎ കോവിഡ് -19 വാക്സിന് ഇന്തോനേഷ്യ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി. ഇന്തോനേഷ്യയിലെ ഫുഡ് ആൻഡ് ഡ്രഗ്സ് ഏജൻസി (ബിപിഒഎം) രണ്ട് വർഷത്തിലേറെയായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാൽവാക്സ് ബയോടെക്നോളജിയുടെ എംആർഎൻഎ വാക്സിന്‍റെ ഉപയോഗത്തിനാണ് അനുമതി ലഭിച്ചത്.…