Month: September 2022

പൊതുതാൽപര്യം മുന്‍നിര്‍ത്തി സർക്കാരിന് ഇന്റര്‍നെറ്റ് വിച്ഛേദിക്കാം;കരട് ബില്‍ തയ്യാര്‍

ന്യൂഡല്‍ഹി: പൗരാവകാശം ഉറപ്പുവരുത്തുന്നതിനൊപ്പം പൊതുസുരക്ഷയും മുന്‍നിര്‍ത്തി ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി വിച്ഛേദിക്കാന്‍ വ്യവസ്ഥ ചെയ്ത് ടെലികമ്മ്യൂണിക്കേഷൻസ് ബില്ലിന്റെ കരട്. പൊതു സമൂഹവും, ഇന്‍റർനെറ്റ് സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്നവരും, പാർലമെന്‍ററി കമ്മിറ്റിയും ആശങ്കകൾ ഉന്നയിക്കുന്നതിനിടെയാണ് ഈ നിർദ്ദേശം. ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശ…

നെഞ്ചിന് താഴെ തളര്‍ന്നിട്ട് 13 വര്‍ഷം; രാഗേഷ് സ്വയം കാറോടിച്ച് കശ്മീരിലേക്ക്

പൊയിനാച്ചി: എല്ലാം കൈവിട്ടുപോകുമെന്ന ഘട്ടത്തിൽ പ്രതീക്ഷകളിലൂടെ തളിര്‍ത്തതാണ് രാഗേഷിന്‍റെ ജീവിതം. സുഷുമ്നാ നാഡിക്ക് സംഭവിച്ച ക്ഷതം നെഞ്ചിന് താഴെ തളർത്തിയപ്പോൾ കിടപ്പിലാകുമെന്ന് കരുതിയ നിമിഷങ്ങൾ . ഇച്ഛാശക്തിയും ലക്ഷ്യവും ഒടുവിൽ ജീവിതത്തെ പുനരുജ്ജീവിപ്പിച്ചപ്പോൾ, ഒരു ആഗ്രഹം മനസ്സിൽ സൂക്ഷിച്ചു. കാറിൽ സ്വന്തമായി…

പെൺകുട്ടികളെ പ്രതിരോധത്തിന് സജ്ജരാക്കാൻ ‘ധീര പദ്ധതി’യുമായി വനിത ശിശു വികസന വകുപ്പ്

തൃശൂർ: ആയോധന വിദ്യകൾ പഠിപ്പിച്ച് പെൺകുട്ടികളെ ‘ധീര’കളാക്കാനുള്ള പദ്ധതിയുമായി വനിതാ ശിശുവികസന വകുപ്പ്. അക്രമ സാഹചര്യങ്ങളിൽ സ്വന്തം സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ പരിശീലനം നൽകുന്നതിനും സ്ത്രീകളിൽ ആത്മവിശ്വാസം വളർത്തുന്നതിനുമാണ് ധീര പദ്ധതി നടപ്പാക്കുന്നത്. തൃശൂർ ജില്ലയിലെ അതിരപ്പിള്ളി, ചാവക്കാട്, കൊടുങ്ങല്ലൂർ പഞ്ചായത്തുകളിലാണ്…

കാട്ടാക്കട മർദ്ദനം;ഒരു കെഎസ്ആര്‍ടിസി ജീവനക്കാരന് കൂടി സസ്പെൻഷൻ

തിരുവനന്തപുരം: സെപ്റ്റംബർ 20ന് കാട്ടാക്കട ഡിപ്പോയിൽ കൺസഷൻ എടുക്കാനെത്തിയ വിദ്യാർത്ഥിനിയോടും പിതാവിനോടും അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഒരു ജീവനക്കാരനെ കൂടി കെ.എസ്.ആർ.ടി.സി സസ്പെൻഡ് ചെയ്തു. കാട്ടാക്കട യൂണിറ്റിലെ മെക്കാനിക്കായ എസ് അജികുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ…

പി.എഫ്.ഐയെ അല്ല, ആദ്യം നിരോധിക്കേണ്ടത് ആർ.എസ്. എസിനെ: എം വി ഗോവിന്ദൻ

കണ്ണൂർ: വർഗീയ സംഘടനകളെ നിരോധിക്കുകയാണെങ്കിൽ ആദ്യം ഇന്ത്യയിൽ നിരോധിക്കേണ്ടത് ആർ.എസ്.എസിനെ ആണെന്നും പോപ്പുലർ ഫ്രണ്ടിനെയല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിലവിലെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന അഭിപ്രായമല്ല സി.പി.എമ്മിനുള്ളത്. നിരോധിച്ചാൽ, അവ മറ്റ് പേരുകളിൽ പ്രത്യക്ഷപ്പെടും. കേരളത്തിൽ…

പോപ്പുലര്‍ ഫ്രണ്ട് 5.6 കോടി രൂപ നഷ്ടപരിഹാരം നല്‍കണം: കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ

കൊച്ചി: ഹർത്താൽ പ്രഖ്യാപിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ ഹർജി നൽകി. 5.6 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ 58 ബസ്സുകൾ തകർത്തിരുന്നു. 10 ജീവനക്കാർക്ക് പരിക്കേറ്റു.…

ഗുരുവായൂര്‍ ക്ഷേത്ര സന്ദർശനത്തിൽ വിശദീകരണവുമായി കനയ്യ കുമാർ 

തൃശൂര്‍: ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് കനയ്യ കുമാർ. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളും സന്ദർശിക്കുമെന്നും അതിന്‍റെ ഭാഗമായാണ് ഇന്നലെ ഗുരുവായൂരിൽ പോയതെന്നും കനയ്യ കുമാർ പറഞ്ഞു. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നവരാണ് യഥാർത്ഥ മതേതരരെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ പ്രശ്നം…

ഹാൻ നീമാന് എതിരെ ഇനി കളിക്കില്ല: മാഗ്നസ് കാൾസൺ

ഓസ്ലോ: അഞ്ച് തവണ ലോക ചാമ്പ്യനായ മാഗ്നസ് കാൾസൺ അമേരിക്കയുടെ ഹാൻ നീമാന് എതിരെ പരസ്യമായി വഞ്ചനാ കുറ്റം ആരോപിച്ചിരുന്നു. സ്വിങ്ക്ഫീൽഡിൽ നീമാനോട് തോറ്റതിനെ തുടർന്ന് കാൾസൺ ടൂർണമെന്റിൽ നിന്ന് പിൻമാറി. ഇതിന് പിന്നാലെയാണ് ചെസ്സ് ലോകത്തെ പിടിച്ചുകുലുക്കിയ കാൾസൺ-നീമാൻ വിവാദം…

ഭീകരവാദത്തിന് കൂട്ടുനിൽക്കുന്നവർക്കുള്ള ശിക്ഷ കടുപ്പിച്ച് സൗദി

റിയാദ്: തീവ്രവാദ വിരുദ്ധ നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ സൗദി അറേബ്യ കർശനമാക്കി. ഭേദഗതി ചെയ്ത നിയമം അനുസരിച്ച് പരമാവധി 10.84 കോടി രൂപ (50,00,000 റിയാൽ) പിഴ ചുമത്തും. ഭീകരവാദത്തിന് ധനസഹായം നൽകുന്നവർക്കും സമാനമായ ശിക്ഷയുണ്ടാകും. ധനകാര്യ സ്ഥാപനങ്ങളോ സംഘടനകളോ നിയമം…

ഇന്ത്യയിൽ കോവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞത് 5.2 ലക്ഷം പേർ

ന്യൂഡൽഹി: ഇതുവരെ 5.2 ലക്ഷം ആളുകളാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കാണിത്. ചൊവ്വാഴ്ച 32 പേരാണ് മരിച്ചത്. ഇതിൽ 22 എണ്ണം കേരളത്തിലാണ്. പശ്ചിമബംഗാളിൽ മൂന്നും മഹാരാഷ്ട്രയിൽ രണ്ടും പേർ മരിച്ചു. ചൊവ്വാഴ്ച ഇന്ത്യയിൽ 3,230…