Month: September 2022

ഗെഹ്ലോട്ട് പക്ഷത്തിന് തിരിച്ചടി; മൂന്ന് വിശ്വസ്തര്‍ക്ക് നോട്ടീസ് നൽകി

ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷ ചർച്ചകൾ വഴിമുട്ടിയതിന് പുറകെ അശോക് ഗെഹ്ലോട്ട് പക്ഷത്തിന് വീണ്ടും തിരിച്ചടി. ഹൈക്കമാൻഡ് നിരീക്ഷകരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഗെഹ്ലോട്ടിന്‍റെ വിശ്വസ്തരായ മൂന്ന് പേർക്ക് എഐസിസി കാരണം കാണിക്കൽ നോട്ടീസ് നൽകി. മന്ത്രി ശാന്തി ധരിവാൾ, ചീഫ് വിപ്പ്…

ചരക്ക് ഗതാഗതത്തിന് ഇനി ഓൺലൈൻ രജിസ്ട്രേഷൻ മാത്രം

ന്യൂഡല്‍ഹി: സമ്പൂർണ ഡിജിറ്റൽ സംവിധാനത്തിലേക്കുള്ള നീക്കത്തിന്‍റെ ഭാഗമായി ചരക്ക് ഗതാഗതത്തിനുള്ള രജിസ്ട്രേഷൻ ഇനി ഓൺലൈനായി മാത്രം നടത്തണമെന്ന് റെയിൽവേ മന്ത്രാലയം ശുപാർശ ചെയ്തു. നവംബർ ഒന്നു മുതൽ പുതിയ നിർദേശം നടപ്പാക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചരക്കുനീക്കവും, സൈന്യത്തിന്‍റെ സാധനങ്ങളും അധികൃതർ…

100 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ്

ന്യൂഡൽഹി: അദാനി ഗ്രൂപ്പ് അടുത്ത ദശകത്തിൽ 100 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് ചെയർമാൻ ഗൗതം അദാനി. സിംഗപ്പൂരിൽ നടന്ന ഫോബ്സ് ഗ്ലോബൽ സിഇഒ കോൺഫറൻസിലാണ് അദാനി ഇക്കാര്യം അറിയിച്ചത്. 100 ബില്യൺ ഡോളർ നിക്ഷേപത്തിൽ 70 ശതമാനം ഊർജ്ജ ഉൽപ്പാദനത്തിനും…

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് ലോക വ്യാപാര സംഘടന

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് ലോക വ്യാപാര സംഘടന ഡയറക്ടർ ജനറൽ ഗോസി ഒകോഞ്ചോ ഇവേല. ജനീവയിൽ ലോകവ്യാപാര സംഘടനയുടെ വാർഷിക സമ്മേളനത്തിൽ സംസാരിക്കവെയാണ് ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. ആഗോളതലത്തിലെ സാമ്പത്തിക സൂചികകൾ നല്ല സൂചനകൾ നൽകുന്നില്ലെന്ന് ഗോസി…

കാര്യവട്ടം ട്വന്റി-ട്വന്റി സുരക്ഷാ ക്രമീകരണങ്ങള്‍;കുട, കരിങ്കൊടി എന്നിവയ്‌ക്കെല്ലാം വിലക്ക്

തിരുവനന്തപുരം: ബുധനാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക 20-20 ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ ഐജി ജി സ്പർജൻ കുമാർ. സുരക്ഷ ഒരുക്കുന്നതിനായി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ…

വയനാട്ടിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽനിന്ന് വടിവാൾ കണ്ടെടുത്തു

മാനന്തവാടി: വയനാട്ടിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്‍റെ കടയിൽ നിന്ന് വടിവാൾ പിടിച്ചെടുത്തു. പൊലീസ് നടത്തിയ റെയ്ഡിൽ നേതാവായ സലീമിന്‍റെ ടയർ കടയിൽ നിന്നാണ് നാല് വാളുകൾ പിടിച്ചെടുത്തത്. സലീമിനെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. പോപ്പുലർ ഫ്രണ്ട് ജില്ലാ ഓഫീസിലും പരിശോധന…

ഡോ. എം.കെ മുനീറിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു

ദുബായ്: ഡോ. എം. കെ. മുനീർ എംഎൽഎയ്ക്ക് യുഎഇ ഗോൾഡൻ വീസ. നിയമസഭാംഗമായി കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ അദ്ദേഹത്തെ ഡോക്ടർ, പ്രസാധകൻ, എഴുത്തുകാരൻ, കാർട്ടൂണിസ്റ്റ്, ഗായകൻ എന്നീ നിലകളിൽ പരിഗണിച്ച് സാംസ്കാരിക വിഭാഗത്തിലാണ് 10 വർഷത്തെ വീസ നൽകിയത്. കഴിഞ്ഞ ദിവസം വിസ…

സമരത്തിൽ നിന്ന് പിന്നോട്ടില്ല; എട്ട് മണിക്കൂർ ഡ്യൂട്ടി മാത്രമേ അംഗീകരിക്കൂവെന്ന് ടിഡിഎഫ്

തിരുവനന്തപുരം: സിംഗിൾ ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച് സംസ്ഥാന സർക്കാരും കെ.എസ്.ആർ.ടി.സി യൂണിയനുകളും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിൽ എട്ട് മണിക്കൂർ ഡ്യൂട്ടി മാത്രമേ സ്വീകരിക്കൂവെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കോൺഗ്രസ് അനുകൂല പ്രതിപക്ഷ സംഘടനയായ ടിഡിഎഫ്…

ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കൽ;നിയമങ്ങൾ ശക്തമാക്കാൻ എഫ്എസ്എസ്എഐ

ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കൽ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, എഫ്എസ്എസ്എഐ നിയമങ്ങൾ കർശനമാക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) ഭക്ഷ്യ ബിസിനസ് ഓപ്പറേറ്റർമാർക്കെതിരെ 28,906 സിവിൽ കേസുകളും 4,946 ക്രിമിനൽ കേസുകളുമാണ് ഫയൽ…

രമേശിൻ്റെ സത്യസന്ധതയിൽ സുരേഷിന് അടിച്ചത് ഒരു കോടി

കൊച്ചി: ഒറ്റരാത്രികൊണ്ട് പലരുടെയും ജീവിതം മാറ്റിമറിക്കാൻ കേരള ഭാഗ്യക്കുറിക്ക് കഴിഞ്ഞിട്ടുണ്ട്. ഒന്നിലധികം തവണ ഭാഗ്യവാൻമാരായവരും അപ്രതീക്ഷിതമായി ഭാ​ഗ്യം തുണച്ചവരും അക്കൂട്ടത്തിലുണ്ട്. വ്യാപാരികളുടെ സത്യസന്ധതയിൽ കോടീശ്വരൻമാരായവരും ഒട്ടും കുറവല്ല. അത്തരത്തിൽ രമേശിന്‍റെ സത്യസന്ധതയിൽ കോടീശ്വരനായി മാറിയിരിക്കുകയാണ് സുരേഷ്. സുരേഷ് എല്ലാ ആഴ്ചയും ലോട്ടറി…