Month: September 2022

പ്രായം തളർത്താത്ത മോഹം; മോഹിനിമാരായി അരങ്ങേറ്റം കുറിക്കാൻ നാൽവർ സംഘം

കോട്ടയ്ക്കൽ: പ്രായം അൻപതുകളിലെത്തിയ നാലംഗ വനിതാകൂട്ടത്തിന് ഇന്ന് സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ദിവസം. കലാപഠനത്തിനും അവതരണത്തിനും പ്രായം തടസ്സമല്ലെന്ന് തെളിയിച്ച് ഇന്ന് രാത്രി 8.30ന് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഗിരിജ പാതേക്കര, ജയശ്രീ വിജയൻ, നന്ദിനി ജയകൃഷ്ണൻ, വൃന്ദ ഗോപൻ എന്നിവർ മോഹിനിയാട്ടത്തിൽ…

ബിജെപി വിരുദ്ധ മുന്നണിക്കു നേതൃത്വം നൽകാൻ കഴിയുക കോൺഗ്രസിനു മാത്രമെന്ന് മുസ്‌ലിം ലീഗ്

പട്ടിക്കാട്: ഭാരത് ജോഡോ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് പ്രതിനിധി സംഘം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പൂപ്പലം എംഎസ്പിഎം കോളജിൽ നടന്ന കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. ബിജെപിയുടെ ജനവിരുദ്ധ…

ഭാരത് ജോഡോ യാത്ര ഇന്നും നാളെയും കൂടി മലപ്പുറം ജില്ലയിൽ

പെരിന്തൽമണ്ണ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയിൽ പ്രവേശിച്ചു. പുലാമന്തോളിൽ ആരംഭിച്ച യാത്രയിൽ ആയിരങ്ങളാണ് രാഹുൽഗാന്ധിയെ അനുഗമിച്ചത്. രാവിലെ 6.30ന് തുടങ്ങിയ യാത്രയുടെ ആദ്യഘട്ടം പത്തോടെ പെരിന്തൽമണ്ണ പൂപ്പലത്ത് അവസാനിച്ചു. വൈകീട്ട് അഞ്ചിന് പട്ടിക്കാട്ടുനിന്ന് ആരംഭിച്ച് രാത്രി…

റീമിക്സുകൾ പാട്ടുകളെ വികൃതമാക്കുന്നുവെന്ന് എ ആർ റഹ്‌മാൻ

ലോകമെമ്പാടും ആരാധകരുള്ള സംഗീത സംവിധായകനാണ് എ ആർ റഹ്മാൻ. പതിറ്റാണ്ടുകൾ നീണ്ട സംഗീത ജീവിതത്തിൽ റഹ്മാൻ നിരവധി ഗാനങ്ങളാണ് ജനങ്ങൾക്കായി നൽകിയത്. അവസാനമായി പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിനാണ് എ.ആർ. റഹ്മാൻ സംഗീതം പകർന്നത്. ഈ അവസരത്തിൽ റീമിക്സുകളെക്കുറിച്ച് അദ്ദേഹം പറഞ്ഞ…

മുഹമ്മദ് ബിന്‍ സല്‍മാൻ രാജകുമാരനെ സൗദിയുടെ പ്രധാനമന്ത്രിയായി നിയമിച്ചു

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നിയമിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് ഈ നീക്കം. രാജ്യത്തിന്‍റെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്നു മുഹമ്മദ് സൽമാൻ. ഖാലിദ് ബിൻ…

തൊടുപുഴ ട്രൈബൽ ഹോസ്റ്റലിൽ നിന്ന് കുട്ടികളെ കാണാതായി

ഇടുക്കി: തൊടുപുഴയിലെ ട്രൈബൽ ഹോസ്റ്റലിൽ നിന്ന് നാല് വിദ്യാർത്ഥികളെ കാണാതായി. ഇന്നലെ രാവിലെ 8.30 മുതലാണ് 12ഉം 13ഉം വയസുള്ള കുട്ടികളെ കാണാതായത്. ഹോസ്റ്റൽ വിട്ട് പോകുമെന്ന് ഇവർ മറ്റ് കുട്ടികളോടു പറഞ്ഞിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

‘ഇന്ധന വിലവർധന, ഇന്ത്യക്കാർ ആശങ്കയിൽ’: എസ്.ജയ്ശങ്കർ

ന്യൂയോർക്ക്: ഇന്ത്യക്കാർ ഇന്ധനവിലയെക്കുറിച്ച് ആശങ്കാകുലരാണെന്നു വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ. “ഇന്ധന വിലവർധന ഞങ്ങളുടെ നടുവൊടിക്കുകയാണ്. ഇതാണ് ഏറ്റവും വലിയ ആശങ്ക. 2000 ഡോളർ മാത്രമാണ് ഞങ്ങളുടെ ആളോഹരി സമ്പദ്‌വ്യവസ്ഥ.” ജയ്ശങ്കർ പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം…

ഗ്രീൻഫീൽഡ് ഒരുങ്ങി; ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ഇന്ന്

തിരുവനന്തപുരം: അനന്തപുരി ഒരുങ്ങി, ആരവം ഉയരാൻ തുടങ്ങി. നീണ്ട ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് കേരളത്തിൽ തിരിച്ചെത്തി. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം ബുധനാഴ്ച വൈകിട്ട് ഏഴ് മണി മുതൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. 2019 ഡിസംബറിലാണ്…

സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉറപ്പായി; കാനത്തിനെതിരെ പ്രകാശ് ബാബു

തിരുവനന്തപുരം: സംസ്ഥാന സമ്മേളനം തുടങ്ങാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരം ഉറപ്പായി. ഇരുപക്ഷവും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ല. കാനത്തിനെതിരെ പ്രകാശ് ബാബുവിനെ മത്സരിപ്പിക്കാനാണ് കാനം വിരുദ്ധ വിഭാഗത്തിന്‍റെ നീക്കം. പ്രകാശ് ബാബു മത്സരിച്ചാൽ…

ബോളിവുഡ് നടി ദീപിക പദുക്കോൺ ആശുപത്രിയിൽ

മുംബൈ: ബോളിവുഡ് നടി ദീപിക പദുക്കോണിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് താരത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും നിരവധി പരിശോധനകൾക്ക് വിധേയയായ താരം ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നാണ്…