Month: September 2022

കോൺഗ്രസ് പ്രതിസന്ധിയിൽ സോണിയ-ആന്റണി കൂടിക്കാഴ്ച ഉടൻ

ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയെ കുറിച്ചുള്ള അനിശ്ചിതത്വങ്ങൾക്കിടെ എ.കെ ആന്‍റണി ദില്ലിയിൽ. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ആന്‍റണി കൂടിക്കാഴ്ച നടത്തും. അതേസമയം, രാജസ്ഥാനിലെ നാടകീയ സംഭവവികാസങ്ങൾക്ക് പിന്നാലെ ഗെഹ്ലോട്ടും ഡൽഹിയിലെത്തി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ഹൈക്കമാൻഡിന്‍റെ നീക്കത്തിന്…

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചു വിട്ടതായി സംസ്ഥാന ജനറല്‍ സെക്രട്ടറി

കോഴിക്കോട്: കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ. രാജ്യത്തെ നിയമം അനുസരിക്കുന്ന പൗരൻമാർ എന്ന നിലയിൽ, ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം സംഘടന അംഗീകരിക്കുന്നുവെന്ന് സത്താർ പ്രസ്താവനയിൽ പറഞ്ഞു.…

അങ്കിത ഭണ്ഡാരി കൊലപാതകം; കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം നൽകും

ഡെഹ്‌റാഡൂണ്‍: സ്വകാര്യ റിസോർട്ടിലെ റിസപ്ഷനിസ്റ്റായ 19 കാരി അങ്കിത ഭണ്ഡാരിയുടെ കൊലപാതകത്തിൽ വിചാരണ ഫാസ്റ്റ്ട്രാക് കോടതിയിൽ നടത്താൻ ശ്രമിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും അദ്ദേഹം പ്രഖ്യാപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുൻ…

അനാരോഗ്യ ഇടപെടല്‍; ഹെൽത്ത് ഡയറക്ടര്‍ സ്വയം വിരമിക്കുന്നു

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ സർവീസിൽ നിന്ന് സ്വയം വിരമിക്കുകയാണ്. മൂന്നര വർഷത്തെ സേവനം ബാക്കി നിൽക്കെയാണ് ഡിഎച്ച്എസ് ഡോക്ടർ പ്രീത സ്വമേധയാ വിരമിക്കലിന് അപേക്ഷിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനം എടുത്തത്. വിരമിക്കലിന് സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഡോ…

പോപ്പുലർ ഫ്രണ്ട് നിരോധനം; സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രത നിർദേശം നൽകി

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കും നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ് വകുപ്പുകൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകി. ബന്ധപ്പെട്ട പ്രദേശങ്ങളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും നിർദ്ദേശിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ…

നടിമാര്‍ക്ക് നേരെ അതിക്രമം നടത്തിയവരെ ദൃശ്യങ്ങളിൽ തിരിച്ചറിയാമെന്ന് പൊലീസ്

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ മാളിൽ സിനിമാ പ്രമോഷൻ ചടങ്ങിനെത്തിയ യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങൾ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. രണ്ട് നടിമാരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പന്തീരാങ്കാവ്…

പാവപ്പെട്ട കുട്ടികൾക്കായി സൈക്കിൾ വിതരണം നടത്തി നടൻ മമ്മൂട്ടി

കൊച്ചി: പുനലൂരിലെ നിർധനരായ കുട്ടികൾക്ക് യാത്ര സുഗമമാക്കാൻ സൈക്കിൾ നൽകി നടൻ മമ്മൂട്ടി. അദ്ദേഹത്തിന്‍റെ ജീവകാരുണ്യ സംരംഭമായ കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷനാണ് സൈക്കിളുകൾ വിതരണം ചെയ്തത്. സംസ്ഥാനത്തുടനീളമുള്ള തീരപ്രദേശങ്ങളിലെയും ആദിവാസി ഊരുകളിലെയും തിരഞ്ഞെടുക്കപ്പെട്ട നിർധനരായ കുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം…

വാക്കുപാലിച്ച് സുരേഷ് ഗോപി; ഇടമലക്കുടിയിൽ കുടിവെള്ള പദ്ധതി നടപ്പാക്കി

ഇടമലക്കുടി: മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് ഏഴ് ലക്ഷം രൂപ ചെലവിൽ വാഗ്ദാനം ചെയ്ത കുടിവെള്ള പദ്ധതി നടപ്പാക്കിയ ശേഷം ഇടമലക്കുടിയിലെത്തിയ സുരേഷ് ഗോപിക്ക് കുടിക്കാര്‍ നൽകിയത് ഉജ്ജ്വല സ്വീകരണം. താളമേളങ്ങളോടെ കാട്ടുപൂക്കൾ നൽകിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഇതാദ്യമായാണ് അദ്ദേഹം ഇടമലക്കുടിയിൽ…

കോവിഡ് പ്രതിരോധം ; യുഎഇയില്‍ ഇനി മാസ്‍ക് നിര്‍ബന്ധമുള്ളത് മൂന്ന് സ്ഥലങ്ങളില്‍ മാത്രം

അബുദാബി: യുഎഇയിൽ ഏർപ്പെടുത്തിയിരുന്ന കോവിഡ് -19 നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവുകൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ വിജ്ഞാപനം അനുസരിച്ച്, അടച്ചിട്ടതും തുറന്നതുമായ പൊതുസ്ഥലങ്ങളിൽ ഒന്നിലും മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. എന്നാൽ മൂന്ന് സ്ഥലങ്ങളെ പുതിയ ഇളവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രികളും…

ജനശതാബ്ദി ട്രെയിന്‍ മാതൃകയിൽ ‘എന്‍ഡ് ടു എന്‍ഡ്’ സര്‍വീസ് ഒരുക്കി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ദീർഘദൂര യാത്രക്കാർക്ക് വേണ്ടി ജനശതാബ്ദി ട്രെയിനിന്‍റെ മാതൃകയിൽ എറണാകുളം-തിരുവനന്തപുരം ‘എൻഡ്-ടു-എൻഡ്’ സർവീസ് ആരംഭിച്ചു. ലോഫ്ലോർ എ.സി. ബസില്‍ ഒരു ഭാഗത്തേക്ക് 408 രൂപയാണ് നിരക്ക്. തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയിൽ രണ്ട് സ്റ്റോപ്പുകൾ മാത്രമാണുള്ളത്. കൊല്ലത്തെ അയത്തിൽ ഫീഡർ സ്റ്റേഷനിലും…