Month: September 2022

അനധികൃത സ്വത്ത് സമ്പാദനം; ഡി കെ ശിവകുമാറിന്റെ വസതിയിൽ സിബിഐ രേഖകൾ പിടിച്ചെടുത്തു

ബെം​ഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്‍റെ വീട്ടിൽ നിന്ന് സിബിഐ രേഖകൾ പിടിച്ചെടുത്തു. നേരത്തെ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ നടത്തിയ റെയ്ഡിലാണ് രേഖകൾ പിടിച്ചെടുത്തത്. ഇന്നലെ വൈകുന്നേരവും രാത്രിയുമായാണ് പരിശോധന നടത്തിയത്.…

ആര്‍എസ്എസ് നിരോധിക്കണമെന്ന ആവശ്യം; പ്രതികരണവുമായി ആര്‍എസ്എസ്

ന്യൂ ഡൽഹി: പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കൾ അടക്കം ആർഎസ്എസിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇതിനെതിരെ മറുപടിയുമായി ആർഎസ്എസ് രംഗത്തെത്തി. പോപ്പുലർ ഫ്രണ്ടുമായി താരതമ്യം ചെയ്ത് ആർഎസ്എസിനെ നിരോധിക്കണമെന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധവും…

ഇന്ത്യ-യുഎസ് ബന്ധം ഉഭയകക്ഷി നേട്ടങ്ങളിലേക്ക് ചുരുങ്ങുന്നില്ല: എസ് ജയശങ്കർ

ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ളത് ഉഭയകക്ഷി നേട്ടങ്ങൾക്കായി മാത്രം നീക്കിവച്ചിരിക്കുന്ന സങ്കുചിതമായ ബന്ധമല്ല, മറിച്ച് ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളെ സ്വാധീനിക്കുന്ന ഒന്നാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇത് വലിയ സാധ്യതകളുള്ള ബന്ധമാണെന്ന് ഇരു രാജ്യങ്ങളും…

ഭാരത് ജോഡോ യാത്ര കേരളത്തിൽ ഐക്യമുണ്ടാക്കി: കെ മുരളീധരൻ

മലപ്പുറം: കേരളത്തിലെ നേതാക്കൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മാറാൻ ഭാരത് ജോ‍ഡോ യാത്ര സഹായിച്ചെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി.നേതാക്കൾ തമ്മിൽ മനസിക ഐക്യം ഉണ്ടായിയെന്നും യാത്ര യുഡിഎഫിന് അടുത്ത തിരഞ്ഞെടുപ്പുകൾക്കുള്ള അടിത്തറ പാകിയെന്നും അദ്ദേഹം പറഞ്ഞു. യാത്രയെ പരിഹസിക്കാൻ…

കാര്യവട്ടത്ത് താണ്ഡവമാടി സൂര്യകുമാര്‍ യാദവ്; ഇരട്ട റെക്കോര്‍ഡ്

കാര്യവട്ടം: ദക്ഷിണാഫ്രിക്കയുടെ മുന്‍നിരയും ഇന്ത്യയുടെ വമ്പൻമാരായ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ഫീൽഡിൽ ബാറ്റ് പിടിക്കാൻ പാടുപെട്ട മൈതാനത്ത് താണ്ഡവമാടി സൂര്യകുമാർ യാദവ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യിൽ സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ബാറ്റ്സ്മാൻമാരിൽ ഒരാളെന്ന സ്ഥാനം ഉറപ്പിക്കുകയായിരുന്നു യാദവ്.…

പിഎഫ്ഐ നിരോധനം; തുടർനടപടിക്കുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: പി എഫ് ഐ നിരോധനത്തിന് പിന്നാലെ തുടർനടപടിക്കുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്. ജില്ലാ കളക്ടർമാർക്കും എസ്.പി മാർക്കും ആയിരിക്കും ഇതിന്റെ ചുമതല ഉണ്ടായിരിക്കുക. കർശന നടപടികൾ സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. പി എഫ് ഐ…

ഭിന്നശേഷിയുള്ള മകളെ സഹായിക്കാൻ ഒറ്റയ്ക്ക് റോബോട്ടിനെ ഉണ്ടാക്കി പിതാവ്

തങ്ങളുടെ മക്കളെ അവരുടെ മാതാപിതാക്കളെക്കാൾ നന്നായി അറിയുന്നവർ കുറവായിരിക്കും. ഓരോ മാതാപിതാക്കളും അവരുടെ ജീവിതം, ആരോഗ്യം, സമ്പാദ്യം, സമയം എന്നിവ ഓരോ നിമിഷവും മക്കളുടെ ജീവിതം മികച്ചതാക്കാനാണ് ചെലവഴിക്കുന്നത്. അതിനി കൂലിപ്പണിക്കാരന്‍ ആയാലും ശരി, കോടീശ്വരന്‍ ആയാലും ശരി. ദിവസക്കൂലിക്കാരനായ ഒരു…

കരുവന്നൂര്‍ ബാങ്ക് ക്രമക്കേട്; 15 മുതല്‍ പണം തിരികെ നല്‍കുമെന്ന് സർക്കാർ

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് ഒക്ടോബർ 15 മുതൽ പണം തിരികെ നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേരള ബാങ്കിൽ നിന്ന് വായ്പയെടുത്ത് പണം തിരികെ നൽകാൻ നടപടി സ്വീകരിക്കുമെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ…

നടിമാർക്കെതിരായ ലൈംഗിക അതിക്രമത്തിൽ പ്രതികരണവുമായി അജു വർ​ഗീസ്

കൊച്ചി: സിനിമാ പ്രമോഷനിടെ യുവനടിമാർക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തിൽ പ്രതികരണവുമായി നടൻ അജു വർഗീസ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും ലജ്ജ തോന്നുന്നുവെന്നും അജു തന്‍റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. അക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞ നടിയുടെ പോസ്റ്റ്…

സൈനികരെ അധിക്ഷേപിച്ചെന്ന കേസിൽ സംവിധായിക ഏക്താ കപൂറിനെതിരെ അറസ്റ്റ് വാറന്റ്

ബെഗുസാരായി: എക്സ് എക്സ് എക്സ്(സീസൺ 2) എന്ന വെബ് സീരീസിൽ സൈനികരെ അധിക്ഷേപിക്കുകയും കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ സംവിധായകയും നിർമ്മാതാവുമായ ഏക്താ കപൂറിനും അമ്മ ശോഭ കപൂറിനുമെതിരെ ബിഹാറിലെ ബെഗുസാരായി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വിമുക്തഭടനും ബെഗുസാരായി…