Month: September 2022

കർശന ട്രാഫിക് നിയമങ്ങൾ; നടപടി കടുപ്പിച്ച് ഡൽഹി ട്രാഫിക്ക് പൊലീസ്

പിൻസീറ്റ് ബെൽറ്റുമായി ബന്ധപ്പെട്ട ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികളുമായി ഡൽഹി പൊലീസ്. ദേശീയ തലസ്ഥാന മേഖലയിൽ ബുധനാഴ്ച ആരംഭിച്ച നടപടികളിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് നഗരത്തിലെ ട്രാഫിക് പോലീസ് ഇതുവരെ 57 നിയമ ലംഘകരിൽ നിന്ന് പിഴ ഈടാക്കി. പിൻസീറ്റ് ബെൽറ്റ്…

ഇക്വഡോറിനെ ലോകകപ്പിൽ നിന്ന് അയോഗ്യരാക്കില്ല: ഫിഫ

ദോഹ: ഇക്വഡോറിനെ ലോകകപ്പിൽ നിന്ന് അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ചിലെ സമർപ്പിച്ച ഹർജി ലോക ഫുട്ബോൾ ഭരണസമിതി ഫിഫ തള്ളി. ഇതോടെ ഖത്തർ ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് അയവ് വന്നിട്ടുണ്ട്. നവംബർ 20ന് ഇക്വഡോറും ആതിഥേയരായ ഖത്തറും തമ്മിലാണ് ലോകകപ്പിന്‍റെ ഉദ്ഘാടന…

ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി സുരേന്ദ്രന്‍ തുടരും

തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ. സുരേന്ദ്രന്‍ തുടര്‍ന്നേക്കും. സുരേന്ദ്രന്‍റെ കാലാവധി ഡിസംബറിൽ അവസാനിക്കുമെങ്കിലും ബിജെപി ദേശീയ നേതൃത്വവും ആർഎസ്എസ് നേതൃത്വവും ഇത് നീട്ടാൻ ഒരുങ്ങുകയാണ്. ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ കാലാവധി ഡിസംബറിൽ അവസാനിക്കും. കേന്ദ്ര മന്ത്രിസഭാ…

തെരുവുനായ്ക്കളേ കൊന്നൊടുക്കുന്നതിലൂടെ പ്രശ്‌നം പരിഹരിക്കാനാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ശല്യം നായ്ക്കളെ കൊന്ന് പരിഹരിക്കാനാവില്ലെന്നും പ്രശ്നത്തെ മറികടക്കാൻ ശാസ്ത്രീയമായ പരിഹാരം കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. “തെരുവുനായ്ക്കളുടെ പ്രശ്നം നായ്ക്കളെ കൊല്ലുന്നതിലൂടെ പരിഹരിക്കാൻ കഴിയില്ല. ഈ പ്രശ്നം മറികടക്കാൻ സർക്കാർ നടപ്പാക്കുന്ന ശാസ്ത്രീയ പരിഹാരത്തിന് പൊതുജനങ്ങളുടെ പിന്തുണ ആവശ്യമാണ്.…

’56 ഇഞ്ച് മോദി ജി താലി’; വേറിട്ട ഭക്ഷണവും മത്സരവുമായി ഹോട്ടല്‍

ഡല്‍ഹി: പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് 56 വിഭവങ്ങളുള്ള പ്രത്യേക താലിയുമായി ഹോട്ടൽ ആർഡർ 2.0. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17ന് ’56 ഇഞ്ച് മോദി ജി താലി’ എന്ന പേരിൽ 56 വിഭവങ്ങളുള്ള താലി ഒരുക്കും. ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ…

‘ആഭ്യന്തര വകുപ്പിന്‍റെ ചുമതല ആര്‍ക്ക്’? രൂക്ഷ വിമർശനവുമായി ഗവർണർ

കോഴിക്കോട്: ഗവർണറും സർക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. ഗവർണർ പദവിയെ അപകീർത്തിപ്പെടുത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. മൂന്ന് വർഷം മുമ്പ് കണ്ണൂരിൽ വച്ച് തനിക്ക് നേരെ വധശ്രമം നടന്നിരുന്നു. സംഭവത്തിൽ…

റോഡ് നിയമം പഠനവിഷയമാക്കും; പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്‌സ്

തിരുവനന്തപുരം: പ്ലസ് ടു പാസാകുന്നവർക്ക് ലേണേഴ്സ് ലൈസൻസ് നൽകാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്. ഹയർ സെക്കൻഡറി പാഠ്യപദ്ധതിയിൽ ലേണേഴ്സ് ലൈസൻസിനുള്ള പാഠങ്ങൾ ഉൾപ്പെടുത്താനാണ് ശുപാർശ. ഇതിനായി മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ പാഠ്യപദ്ധതി അടുത്തയാഴ്ച വിദ്യാഭ്യാസ വകുപ്പിന് കൈമാറും. സർക്കാർ അംഗീകരിച്ചാൽ…

ദിവസങ്ങളായി മകന്‍റെ വിവരമില്ല; വൃദ്ധ ദമ്പതികളെ സഹായിച്ച് സ്വിഗ്ഗി ഡെലിവെറി ഏജന്‍റ്

വീട്ടിൽ നിന്ന് മാറി നിൽക്കുന്ന മക്കളെ ചൊല്ലി എല്ലായ്പോഴും മാതാപിതാക്കൾക്ക് ആശങ്ക കാണും. എന്നാൽ തിരക്കിട്ട ജീവിതത്തിൽ ഇതിനുള്ള സമയം പോലും കണ്ടെത്താൻ കഴിയാത്തവരും കാണും. ഇത്തരത്തിലൊരു സംഭവമാണിപ്പോൾ ശ്രദ്ധ നേടുന്നത്. ചെന്നൈയിൽ താമസിക്കുന്ന വൃദ്ധ ദമ്പതികൾ, സെക്കന്തരാബാദിൽ തനിയെ താമസിക്കുന്ന…

രാജ്യത്തെ ഏറ്റവും മികച്ച മൃഗശാലകളിൽ ‘മൈസൂർ സൂ’ മൂന്നാം സ്ഥാനത്ത്

മൈസൂരു: രാജ്യത്തെ ഏറ്റവും മികച്ച മൂന്നാമത്തെ മൃഗശാലയായി മൈസൂരു മൃഗശാല തിരഞ്ഞെടുക്കപ്പെട്ടു. സെൻട്രൽ സൂ അതോറിറ്റി പുറത്തിറക്കിയ മികച്ച മൃഗശാലകളുടെ പട്ടികയിൽ മൈസൂരു മൂന്നാം സ്ഥാനത്താണ്. മൈസൂരു നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള 157 ഏക്കർ വിസ്തൃതിയുള്ള മൃഗശാല മലയാളികൾ ഉൾപ്പെടെ ഓരോ വർഷവും…

‘മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്ര ധൂര്‍ത്തല്ല, ഗുണം ചെയ്യും’

തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശയാത്രകൾ കേരളത്തിന് ഗുണം ചെയ്യുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ.കെ.നായനാരും ഗൗരിയമ്മയും അമേരിക്കയിലെ സിലിക്കൺ വാലി സന്ദർശിച്ചതിന്റെ ഫലമായാണ് ഇന്ത്യയിൽ ആദ്യമായി സംസ്ഥാനത്ത് ടെക്നോപാർക്ക് സ്ഥാപിതമായതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകൾ സമയം പാഴാക്കുന്നുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു…