Month: September 2022

രാഹുൽ പാർട്ടി പ്രസിഡന്റ് ആകണം; പ്രമേയം പാസ്സാക്കി രാജസ്ഥാൻ കോൺ​ഗ്രസ്

ഡൽഹി : രാഹുൽ ഗാന്ധി തന്നെ പാർട്ടി അധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ കോൺഗ്രസ് ഐകകണ്ഠ്യേന പ്രമേയം പാസാക്കി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ നിർദ്ദേശപ്രകാരം ജയ്പൂരിൽ ചേർന്ന യോഗത്തിലാണ് പാർട്ടി പ്രമേയം പാസാക്കിയത്. അശോക് ഗെഹ്ലോട്ടാണ് നിലവിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്…

13–ാം നിലയിൽ കുടുങ്ങിയ അഞ്ചു വയസ്സുകാരനെ രക്ഷിച്ച് പ്രവാസികൾ; ആദരവുമായി പൊലീസ്

ഷാർജ: കെട്ടിടത്തിന്‍റെ പതിമൂന്നാം നിലയിലെ ജനാലയിൽ തൂങ്ങിക്കിടന്ന അഞ്ച് വയസുകാരനെ രക്ഷിക്കാൻ സഹായിച്ച വാച്ച്മാനെയും വഴിയാത്രക്കാരനെയും ആദരിച്ച് ഷാർജ പൊലീസ്. എമിറേറ്റിലെ റെസിഡൻഷ്യൽ കെട്ടിടത്തിന്‍റെ കാവൽക്കാരനും നേപ്പാൾ സ്വദേശിയുമായ മുഹമ്മദ് റഹ്മത്തുള്ളയെയും വഴിയാത്രക്കാരനായ ആദിൽ അബ്ദുൽ ഹഫീസിനെയുമാണ് ഷാർജ പൊലീസ് മേധാവിയും…

ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ച് മുകേഷ് അംബാനി

ഗുരുവായൂർ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ഇളയ മകൻ അനന്ത് അംബാനിയുടെ പ്രതിശ്രുത വധു രാധിക മർച്ചന്‍റും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അദ്ദേഹവും കുടുംബവും ക്ഷേത്രത്തിലെ സോപാനത്തിൽ (ശ്രീകോവിലിൽ) പ്രാർത്ഥിച്ചു. ക്ഷേത്ര ആനകളായ ചെന്താമരാക്ഷൻ, ബലരാമൻ…

തൊടുപുഴ നഗരസഭയുടെ ശുചിത്വ അംബാസഡറായി ആസിഫ് അലിയെ തിരഞ്ഞെടുത്ത തീരുമാനം പിന്‍വലിച്ചു

തൊടുപുഴ: സിനിമാതാരം ആസിഫ് അലിയെ തൊടുപുഴ നഗരസഭയുടെ ശുചീകരണ അംബാസഡറായി തിരഞ്ഞെടുത്ത കാര്യം കൗൺസിലോ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയോ സ്റ്റിയറിംഗ് കമ്മിറ്റിയോ അറിഞ്ഞില്ലെന്ന് ആക്ഷേപം. ആരുമറിയാതെ ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കുകയായിരുന്നു എന്ന വിമര്‍ശനം ശനിയാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ഉയര്‍ത്തി. ഇതിന്…

വിഴിഞ്ഞം സമരം; ഇന്ന് പ്രദേശത്ത് സംഘർഷ സാധ്യതയെന്ന് കളക്ടർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് പ്രദേശത്ത് സംഘർഷത്തിന് സാധ്യത. ഇത് വ്യക്തമാക്കി കളക്ടർ ഇന്നലെ തന്നെ നടപടിക്ക് ഉത്തരവിട്ടിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ മദ്യവില്‍പനശാലകളുടെ പ്രവര്‍ത്തനം…

അദാനിയുടെ നീക്കത്തില്‍ കുതിപ്പ് തുടര്‍ന്ന് റിയല്‍റ്റി കമ്പനി; ഒരു മാസത്തിനിടെ 85% നേട്ടം

മുംബൈ ആസ്ഥാനമായുള്ള റിയൽറ്റി കമ്പനിയായ ഡിബി റിയൽറ്റി അദാനിയുടെ നീക്കത്തിൽ കുതിപ്പ് തുടരുന്നു. അദാനി ഗ്രൂപ്പിന്‍റെ ലക്ഷ്വറി റെസിഡൻഷ്യൽ, കൊമേഴ്സ്യൽ പ്രോപ്പർട്ടി വിഭാഗമായ അദാനി റിയൽറ്റി ലയനത്തിനായി ചർച്ചകൾ നടത്തുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് ഡി.ബി റിയൽറ്റിയുടെ ഓഹരി വില കഴിഞ്ഞ കുറച്ച്…

ദേശീയ ലോജിസ്റ്റിക്സ് നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്ര​കാ​ശ​നം ചെ​യ്തു

ന്യൂ​ഡ​ൽ​ഹി: ക​ട​ത്ത് ചെ​ല​വ് കുറക്കുന്നത് ഉൾപ്പടെ ലക്ഷ്യമിട്ടുള്ള ദേശീയ ലോജിസ്റ്റിക്സ് നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്ര​കാ​ശ​നം ചെ​യ്തു. സമയവും പണവും ലാ​ഭി​ച്ചു​ള്ള ചരക്ക് സേ​വ​ന​ങ്ങ​ളാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പ്രധാനമന്ത്രി പറഞ്ഞു. ചരക്ക് മേഖലയെ ശക്തിപ്പെടുത്താൻ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.…

ഗുവാഹത്തി ഐഐടിയിൽ മലയാളി വിദ്യാ‍ര്‍ത്ഥി ഹോസ്റ്റലിൽ മരിച്ച നിലയിൽ

ഗുവാഹത്തി: ഗുവാഹത്തി ഐഐടിയിലെ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി സൂര്യനാരായൺ പ്രേം കിഷോറാണ് മരിച്ചത്. ഇന്നലെ ഹോസ്റ്റലിലാണ് മൃതദേഹം കണ്ടെത്തിയത്. മുറി തുറക്കാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ സുഹൃത്തുക്കൾ സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണവിവരം അറിഞ്ഞ് കുടുംബം…

പകരക്കാരന് ബാറ്റിംഗും ബോളിങ്ങും അനുവദിക്കുന്ന പുതിയ നിയമവുമായി ബിസിസിഐ

മുംബൈ: ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും പുതിയ പരീക്ഷണം നടത്താൻ ബി.സി.സി.ഐ. മത്സരത്തിനിടെ പകരക്കാരനെ കളിക്കാൻ അനുവദിക്കുന്ന നിയമം നടപ്പാക്കും. ക്രിക്കറ്റിൽ, ടോസിന് മുമ്പ് തീരുമാനിച്ച ഇലവനിൽ ഉള്ളവർക്ക് മാത്രമേ ബാറ്റിംഗിനും ബൗളിംഗിനും അവകാശമുള്ളൂ. പകരക്കാർക്ക് ഫീൽഡിംഗ് മാത്രമേ അനുവദിക്കൂ. പ്ലെയിങ് ഇലവണിലെ…

ഓണം ബമ്പർ നറുക്കെടുപ്പ്‌ ഇന്ന്‌: ഒന്നാം സമ്മാനം 25 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ്‌ ഇന്ന്. 25 കോടി രൂപയാണ്‌ ഒന്നാം സമ്മാനം.  തിരുവനന്തപുരം ഗോർഖി ഭവനിൽ  പകൽ രണ്ടിന്‌ നടക്കുന്ന നറുക്കെടുപ്പിൽ മന്ത്രിമാരായ കെ എൻ ബാലഗോപാലും ആന്റണി രാജുവും…