Month: August 2022

പിന്നാക്കവിഭാഗങ്ങളിലെ കുട്ടികള്‍ക്ക് സ്വകാര്യസ്‌കൂളില്‍ സംവരണം നല്‍കണമെന്ന് ബാലാവകാശ കമ്മിഷന്‍

ന്യൂഡല്‍ഹി: സ്വകാര്യ സ്കൂളുകളിൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സംവരണം നൽകണമെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ കേരളത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽപ്പെട്ട (ഇഡബ്ല്യുഎസ്) കുട്ടികൾക്കും ഇവിടെ പ്രവേശനത്തിന് അർഹതയുണ്ട്.…

‘വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങളെ മതവുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ല’ ; കെ. അജിത

കോഴിക്കോട്: വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങളെ മതപരമായി ബന്ധിപ്പിക്കുന്ന പ്രസ്താവനകളോട് ഒരു തരത്തിലും യോജിക്കാനാവില്ലെന്ന് ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകനുമായ കെ അജിത. ലിംഗ നിഷ്പക്ഷ യൂണിഫോമിനെതിരായ മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അജിത. വിദ്യാഭ്യാസ രംഗത്തെ പുരോഗമനപരമായ…

‘എന്റെ വി​ഗ്രഹം വെച്ച് ആരാധിക്കുന്ന ആരാധകരുണ്ട്, അതാണെനിക്ക് പേടി’

കന്നഡ സിനിമയിലെ ഏറ്റവും ജനപ്രിയ അഭിനേതാക്കളിൽ ഒരാളാണ് കിച്ച സുദീപ്. അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിക്രാന്ത് റോണ ഇപ്പൊൾ 100 കോടി ക്ലബ്ബിൽ ഇടം നേടി. ഈ അവസരത്തിൽ തന്‍റെ വ്യത്യസ്ത ആരാധകരെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ചിത്രം…

മണിച്ചന്റെ മോചനം ; സുപ്രീംകോടതി സംസ്ഥാന സർക്കാരിന് നോട്ടീസയച്ചു 

ന്യൂഡല്‍ഹി: ജയിൽ മോചിതനാകാൻ 30.45 ലക്ഷം രൂപ കെട്ടിവയ്ക്കാനുള്ള സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ മണിച്ചന്‍റെ ഭാര്യ ഉഷ നൽകിയ ഹർജിയിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് മൂന്നാഴ്ചയ്ക്കകം…

കളമശേരി ബസ് കത്തിക്കൽ കേസ്; 2 പ്രതികൾക്ക് 7 വർഷം തടവുശിക്ഷ

കൊച്ചി: കളമശേരി ബസ് കത്തിക്കൽ കേസിൽ പ്രതികൾക്ക് ഏഴുവർഷം കഠിന തടവ്. തടിയന്റെവിട നസീർ, സാബിർ ബുഹാരി എന്നിവർക്കു ഏഴുവർഷവും താജുദ്ദീന് ആറ് വർഷം കഠിനതടവും വിധിച്ചു. കുറ്റം സമ്മതിച്ചവർക്കുള്ള ശിക്ഷയാണ് കൊച്ചിയിലെ എൻഐഎ കോടതി പ്രഖ്യാപിച്ചിരിക്കുന്നത്. മഅദനിയുടെ ഭാര്യയടക്കം 10…

‘അവര്‍ ജിമ്മില്‍ കഷ്ടപ്പെടുമ്പോള്‍ മണിരത്‌നം എനിക്കു മാത്രം കുറേ ഭക്ഷണം തരുമായിരുന്നു’; ജയറാം

മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിൽ ആൾവാർ അടിയൻ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണ സമയത്ത് മണിരത്നം തനിക്ക് മാത്രം കുറേ ഭക്ഷണം വാങ്ങിത്തരുമായിരുന്നു എന്ന് ജയറാം. തന്‍റെ…

സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ സംഭവം; തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് യുവാവ്

കോഴിക്കോട് പന്തീരിക്കരയിൽ സ്വർണക്കടത്ത് സംഘം തന്നെ തട്ടിക്കൊണ്ടു പോയെന്ന വാർത്തയോട് പ്രതികരിച്ച് കാണാതായ ഇർഷാദ്. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് ഇർഷാദ് വെളിപ്പെടുത്തി. തനിക്ക് ഷമീറിനെ ഭയമാണെന്നും എല്ലാത്തിനും പിന്നിൽ ഷമീർ ആണെന്നും ഇർഷാദ് പറഞ്ഞു. ഷമീർ തന്നെ ഭീഷണിപ്പെടുത്തുന്നു. സെൽഫി…

5ജി സ്പെക്ട്രം ലേലം ഏഴാം ദിവസത്തിലേയ്ക്ക്

യുപി ഈസ്റ്റ് സർക്കിളിനായുള്ള 1800 മെഗാഹെർട്സ് ഫ്രീക്വൻസിക്കായി ജിയോയും എയർടെല്ലും ഉൾപ്പെടെയുള്ള കമ്പനികൾ കടുത്ത ലേലത്തിൽ കുടുങ്ങിയതോടെ 5 ജി സ്പെക്ട്രത്തിനായുള്ള ഇന്ത്യയുടെ ആദ്യ ലേലം തിങ്കളാഴ്ച ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചു. ലേലത്തിന്‍റെ ആറാം ദിവസമായ ഞായറാഴ്ച സ്പെക്ട്രം വിൽപ്പന 1.50…

‘സ്ത്രീകളെ കേന്ദ്രീകരിച്ച് മാത്രം തീരുമാനങ്ങളെടുക്കുന്നു’; എംകെ മുനീർ

കോഴിക്കോട്: എം.എസ്.എഫ് വേദിയിലെ വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എം.കെ മുനീർ. ആരെയും അപമാനിക്കാനോ അവഹേളിക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്നും ലിംഗ വിവേചനത്തിന് താൻ എതിരാണെന്നും മുനീർ പറഞ്ഞു. തുല്യത സ്ത്രീക്കും പുരുഷനും ഒരുപോലെയായിരിക്കണം. സ്ത്രീകളെ കേന്ദ്രീകരിച്ച് മാത്രമാണ് തീരുമാനങ്ങൾ എടുക്കുന്നത്. അതാണ് തന്‍റെ…

മുഗു ബാങ്കിനെതിരെ പരാതി; കൂടുതൽ പേർ രംഗത്ത്

കാസർകോട്: വായ്പാ തട്ടിപ്പ് ആരോപണം നേരിടുന്ന ബി.ജെ.പി നിയന്ത്രണത്തിലുള്ള മുഗു സഹകരണ ബാങ്കിനെതിരെ കൂടുതൽ പേർ രംഗത്തെത്തി. പല കുടുംബങ്ങളും ലഭിക്കാത്ത വായ്പയുടെ പേരിൽ ജപ്തി ഭീഷണി നേരിടുന്നു. അതേസമയം, ഇടപാടുകാരുടെ സമ്മതം കൂടാതെ പേരുവിവരങ്ങൾ അനധികൃത വായ്പകളുടെ ജാമ്യത്തിനായി ഉപയോഗിച്ചെന്നും…