Month: August 2022

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് ഇടിഞ്ഞത്. കഴിഞ്ഞയാഴ്ച രണ്ട് ദിവസംകൊണ്ട് സ്വർണ വിലയിൽ 600 രൂപ ഉയർന്നിരുന്നു. ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന്‍റെ…

‘ഒന്നുകില്‍ എന്റെ വീട് അല്ലെങ്കില്‍ ശ്രീലങ്കയെ പുനര്‍നിര്‍മിക്കണം’; റനില്‍ വിക്രമസിംഗെ

കൊളംബോ: തനിക്ക് തിരിച്ചുപോകാൻ ഒരു വീടില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ. “എനിക്ക് തിരികെ പോകാൻ ഒരു വീട് പോലുമില്ലാത്തതിനാൽ ഞാൻ പടിയിറങ്ങി വീട്ടിലേക്ക് മടങ്ങണമെന്ന് പ്രതിഷേധക്കാർ പറയുന്നതിൽ അർത്ഥമില്ല,” പ്രസിഡന്‍റ് പറഞ്ഞു. നേരത്തെ, സർക്കാരിനെതിരായ ബഹുജന പ്രതിഷേധത്തിനിടെ അന്നത്തെ പ്രധാനമന്ത്രി…

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബാങ്കിലെ മുൻ ജീവനക്കാരനായ എം.വി.സുരേഷ് നൽകിയ ഹർജിയാണ് ഒരു വർഷത്തിന് ശേഷം കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. സി.പി.എം നേതാക്കൾ ഇടപെട്ട് കേസ്…

സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്; ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് പന്തീരിക്കരയിൽ സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ സ്വദേശി മർഷീദിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പേരാമ്പ്ര എഎസ്പി വിഷ്ണു പ്രദീപിനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചുമതല. താമരശേരിക്ക് അടുത്തുള്ള കൈതപ്പൊയിൽ ഉള്ള സംഘമാണ്…

ദേശീയ ചലച്ചിത്ര അവാർഡ് നിർണയം ക്രൂരവിനോദമെന്ന് അടൂർ

കോഴിക്കോട്: ദേശീയ ചലച്ചിത്ര അവാർഡ് നിർണയം ക്രൂരവിനോദമെന്ന് അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ജോൺ എബ്രഹാം അവാർഡ് ദാനച്ചടങ്ങും ‘ചേലവൂർ വേണു: ജീവിതം , കാലം’ എന്ന ഡോക്യുമെന്‍ററിയുടെ പ്രദർശനവും കെ.പി. കേശവമേനോൻ ഹാളിൽ…

മുട്ട മോഷ്ടിക്കുന്ന വ്യത്യസ്ത ഉറുമ്പ് കേരളത്തിലും!

തൃശ്ശൂര്‍: ശരീരത്തിന്‍റെ അടിവശത്ത് സഞ്ചി പോലുള്ള മടക്കുകൾ. ‘മോഷണ വസ്തു’ സൂക്ഷിക്കാൻ ഉളളതാണിത്. ആളൊരു ഉറുമ്പാണ്. മോഷ്ടിക്കുന്നത് മറ്റ് ഉറുമ്പുകളുടെ മുട്ടകൾ. വിചിത്രമായ വേട്ടയാടൽ ശൈലിയുള്ള ഉറുമ്പിനെ ശാസ്ത്രജ്ഞർ കേരളത്തിലും കണ്ടെത്തി. പെരിയാർ കടുവാ സങ്കേതത്തിലെ വള്ളക്കടവിലാണ് പ്രോസെറാറ്റിയം ഗിബ്ബോസം ഇനത്തിലുളള…

കനത്ത മഴയിൽ അച്ചൻകോവിലാറിലെ ജലനിരപ്പ് ഉയരുന്നു

പത്തനംതിട്ട : പത്തനംതിട്ടയിൽ കനത്ത മഴ. അച്ചൻകോവിലാർ ഉൾപ്പെടെയുള്ള നദികളിൽ ജലനിരപ്പ് ഉയരുകയാണ്. അച്ചൻകോവിലാറിൽ ജലനിരപ്പ് രണ്ടടിയെങ്കിലും ഉയർന്നതായാണ് സൂചന. നദിയിലേക്ക് വലിയ ഒഴുക്ക് ഉണ്ടായിട്ടുണ്ട്. വെള്ളം കലങ്ങി ഒഴുകുന്നതിനാൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ടെന്നാണ് നിഗമനം. കിഴക്കൻ മേഖലകളിൽ മഴ ആദ്യം ബാധിക്കുന്നത്…

കോമൺവെൽത്ത് ഗെയിംസ് ; ടേബിൾ‌ ടെന്നിസിൽ ഇന്ത്യൻ‌ പുരുഷ ടീം സെമിയിൽ

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ സജീവമാക്കി പുരുഷ ടീം സെമിഫൈനലിൽ പ്രവേശിച്ചു. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ടീം ഇനത്തിൽ ബംഗ്ലാദേശിനെ (3-0) തോൽപ്പിച്ച് സെമിയിലെത്തി. സിംഗിൾസിൽ ശരത് കമാലും, ജി സത്യനും ഡബിൾസിൽ ഹർമീത് ദേശായിയും…

രാജ്യത്ത് വാണിജ്യ സിലിണ്ടറിൻ്റെ വില കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു. സിലിണ്ടറിന് 36 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയിലെ വാണിജ്യ സിലിണ്ടറിന്‍റെ പുതുക്കിയ വില 1991 രൂപയായി കുറഞ്ഞു. ഡൽഹിയിൽ 1976.50 രൂപയും മുംബൈയിൽ ഇത് 1936.50 രൂപയുമാണ്. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയിൽ…

കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ ഉയർത്തും

കാഞ്ഞിരപ്പുഴ: സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ മലയോരമേഖലയായ കാഞ്ഞിരപ്പുഴ ഡാമിലേക്ക് വെള്ളം ഒഴുകാനുള്ള സാധ്യത കണക്കിലെടുത്ത് ഡാമിന്‍റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ ഓഗസ്റ്റ് ഒന്നിന് രാവിലെ 11 മണിക്ക് ഉയർത്തും. ഇത് 20 സെന്‍റീമീറ്റർ…