Month: August 2022

ജിഎസ്ടി വരുമാനത്തിൽ ജൂലൈയിൽ 28% വർദ്ധന; മൊത്തം 1.49 ലക്ഷം കോടി രൂപ

മുംബൈ: രാജ്യത്ത് ജിഎസ്ടി വരുമാനത്തിൽ കുതിച്ചുചാട്ടം. തുടർച്ചയായ അഞ്ചാം മാസവും വരുമാനം 1.4 ലക്ഷം കോടി രൂപ കടന്നു. ജൂലൈയിൽ 1.49 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 28 ശതമാനം വർദ്ധനവാണിത്. 2022 ഏപ്രിലിലെ…

രാജ്യത്തെ മങ്കിപോക്സ് വൈറസ് സാഹചര്യം നിരീക്ഷിക്കാൻ കേന്ദ്രം ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഉയർന്നുവരുന്ന മങ്കിപോക്സ് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും രോഗവ്യാപനത്തെ ചെറുക്കുന്നതിനുള്ള പ്രതികരണ സംരംഭങ്ങൾ തീരുമാനിക്കുന്നതിനും ഒരു ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ തിങ്കളാഴ്ച അറിയിച്ചു. രാജ്യത്ത് രോഗനിർണയ സൗകര്യങ്ങളുടെ വിപുലീകരണത്തിൽ സർക്കാരിന് മാർഗനിർദേശം നൽകുമെന്നും രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന…

എലിസബത്ത് രാജ്ഞിയെ ‘കോളനൈസര്‍’ എന്ന് വിളിച്ച് ഓസ്‌ട്രേലിയന്‍ സെനറ്റര്‍

സിഡ്‌നി: ബ്രിട്ടന്റെ എലിസബത്ത് രാജ്ഞിയെ കോളനൈസര്‍ എന്ന് വിശേഷിപ്പിച്ച് അബൊറിജിനല്‍ ഓസ്ട്രേലിയൻ എംപി ലിഡിയ തോർപ്പ്. ഫെഡറൽ പാർലമെന്‍റിൽ സെനറ്ററായി സത്യപ്രതിജ്ഞ ചൊല്ലുന്നതിനിടെയായിരുന്നു എലിസബത്ത് രാജ്ഞി ഒരു കോളനൈസിങ് രാജ്ഞിയാണെന്ന് ലിഡിയ പറഞ്ഞത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

സഹോദരിക്ക് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ സമ്മാനിക്കാൻ മോഷണം നടത്തി യുവാവ്

ന്യൂഡല്‍ഹി: സഹോദരിക്ക് ഇലക്ട്രിക് സ്കൂട്ടർ സമ്മാനിക്കാനാണ് മോഷണം നടത്തിയതെന്ന് യുവാവിന്റെ മൊഴി. വിവിധ മോഷണക്കേസുകളുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത രോഹിണി സ്വദേശി തരുൺ (21) ആണ് മോഷണത്തിന് പിന്നിലെ കാരണം പൊലീസിനോട് പറഞ്ഞത്. അതേസമയം, ഇയാളുടെ അറസ്റ്റോടെ ആറ്…

ഒമാനിൽ മലയോര മേഖലയിൽ തോരാതെ മഴ

മസ്കത്ത്: ഒമാനിലെ മലയോര മേഖലകളിൽ മഴ തുടരുകയാണ്. ഹജർ മലനിരകളും പരിസര പ്രദേശങ്ങളും ഇരുണ്ടുമൂടി. കാറ്റ് ശക്തമാണ്. തെക്കൻ ബാതിന ഗവർണറേറ്റിലെ റുസ്താഖ് വിലായത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ശനി, ഞായർ ദിവസങ്ങളിൽ 40 മില്ലിമീറ്റർ മഴയാണ്…

ക്രൈം ബ്രാഞ്ച് സംഘം എ.കെ.ജി സെന്ററിൽ പരിശോധന നടത്തി

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് സംഘം എ.കെ.ജി സെന്‍ററിലെത്തി പരിശോധന നടത്തി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. എ.കെ.ജി സെന്‍റർ ആക്രമണം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് ക്രൈംബ്രാഞ്ച് സംഘം…

ഉദ്ഘാടന സ്ഥലത്ത് പ്രതിഷേധം ; സ്വിഫ്റ്റ് സിറ്റി സർക്കുലർ ബസ് സിഐടിയു തടഞ്ഞു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസിനെതിരെ യൂണിയനുകളുടെ പ്രതിഷേധം. തിരുവനന്തപുരം കിഴക്കേകോട്ട ഡിപ്പോയിൽ നിന്ന് സർവീസ് ആരംഭിക്കാനുള്ള ശ്രമം സിഐടിയു യൂണിയൻ തടഞ്ഞു. കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫും തമ്പാനൂരിലെ ഉദ്ഘാടന വേദിയിലെത്തി പ്രതിഷേധിച്ചു. സിറ്റി ഡിപ്പോയിൽ…

മകളുടെ ബിസിനസ് കാര്യങ്ങൾക്കായി മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചു ; സ്വപ്ന സുരേഷ്

കൊച്ചി: മകൾ വീണാ വിജയന്‍റെ ബിസിനസ് ഇടപാടുകൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രോട്ടോക്കോൾ ലംഘിച്ചെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആരോപിച്ചു. പ്രോട്ടോക്കോൾ പാലിക്കാതെയാണ് ഷാർജ ഭരണാധികാരിയെ തിരുവനന്തപുരത്ത് എത്തിച്ചത്. മുൻ മന്ത്രി കെ.ടി ജലീൽ പറയുന്നതുപോലെ അത് അത്ര…

തൃശ്ശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്‌സ് കാരണമെന്ന് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തൃശൂരിൽ മരിച്ച യുവാവിന് മങ്കിപോക്സ് ആണെന്ന് സ്ഥിരീകരിച്ചു. പൂനെയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 21നാണ് യുവാവ് കേരളത്തിലെത്തിയത്. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ യുവാവിനെ കൂട്ടിക്കൊണ്ടുപോകാൻ 4 പേർ പോയിരുന്നു. യുവാവിന്‍റെ മരണശേഷം, ഇയാൾക്ക് മങ്കിപോക്സ് ലക്ഷണങ്ങൾ…

അതിതീവ്രമഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: അടുത്ത നാലു ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയുമായി സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കനത്ത…