Month: August 2022

ഭാരോദ്വഹനത്തില്‍ മെഡൽവേട്ട തുടർന്ന് ഇന്ത്യ ; വികാസ് താക്കൂറിന് വെള്ളി

ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ പുരുഷൻമാരുടെ 96 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ വികാസ് താക്കൂർ വെള്ളി മെഡൽ നേടി. സ്നാച്ചിൽ 155 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 199 കിലോയും ഉയർത്തിയാണ് വികാസ് വെള്ളി മെഡൽ നേടിയത്. കോമൺ വെൽത്ത് ഗെയിംസിൽ താരത്തിന്റെ…

കടുത്ത് മഴ; സംസ്ഥാനത്ത് 102 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് 102 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 2368 പേരെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. 27 വീടുകൾ പൂർണമായും തകർന്നു. 126 വീടുകൾ ഭാഗികമായി തകർന്നു. എറണാകുളം ജില്ലയിൽ 18 ക്യാമ്പുകളിലായി 199 കുടുംബങ്ങളാണുള്ളത്. കോട്ടയം ജില്ലയിൽ 28…

3 വർഷത്തിനിടെ 81 ചൈനീസ് പൗരന്മാർക്ക് ഇന്ത്യ വിട്ടുപോകാൻ നോട്ടീസ് നൽകി

ന്യൂഡല്‍ഹി: 2012 നും 2019 നും ഇടയിൽ 81 ചൈനീസ് പൗരൻമാർക്ക് ഇന്ത്യ വിട്ടുപോകാനുള്ള നോട്ടീസ് നൽകി. വിസാ നിബന്ധനകൾ ലംഘിച്ചതിനും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനും 117 പേരെ ചൈനയിലേക്ക് തിരിച്ചയച്ചതായും 726 ചൈനക്കാരെ പട്ടികയിൽ ഉൾപ്പെടുത്തിയതായും കേന്ദ്രമന്ത്രി നിത്യാനന്ദ്…

കൈവിടില്ല ; സാൻഡിയെ ചേർത്ത് പിടിച്ച് ക്ലോ

കെന്റക്കി: ലോകത്തിന്‍റെ പല ഭാഗങ്ങളിലും കനത്ത മഴയും വെള്ളപ്പൊക്കവുമാണ്. അമേരിക്കയിലെ കെന്‍റക്കിയിലും മഴ നാശം വിതച്ചു. അവിടെ നിന്നുള്ള ഒരു 17 വയസ്സുകാരിയുടെ വാർത്ത ഇപ്പോൾ ലോകത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നുള്ള ആളുകളുടെ മനസ്സിൽ നിറയുകയാണ്.  ക്ലോ ആഡംസ് എന്ന പെൺകുട്ടി…

ആറാടി സൂര്യകുമാര്‍ യാദവ് ; മൂന്നാം ടി20യില്‍ ഇന്ത്യക്ക് 7 വിക്കറ്റ് ജയം

സെന്റ് കിറ്റ്‌സ്: മൂന്നാം ടി20യിൽ വെസ്റ്റ് ഇൻഡീസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ. വിൻഡീസ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ…

സ്‌കൂൾ കലോത്സവം കോഴിക്കോട്ടും, കായിക മേള തിരുവനന്തപുരത്തും നടക്കും

സംസ്ഥാന സ്കൂൾ കലോൽസവം കോഴിക്കോട് നടക്കും. ഡിസംബറിലും ജനുവരിയിലുമായി നടത്താനാണ് തീരുമാനം. കായിക മേള നവംബറിൽ തിരുവനന്തപുരത്ത് നടക്കും. ഇന്ന് ചേർന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ ലിംഗസമത്വ യൂണിഫോം ഏർപ്പെടുത്താൻ സർക്കാരിന് നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി…

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിൽ അതൃപ്‌തി അറിയിച്ച് ഭക്ഷ്യമന്ത്രി

ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജനറൽ മാനേജരായി നിയമിച്ചതിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ മുഖ്യമന്ത്രിയോട് അതൃപ്തി അറിയിച്ചു. നിയമനം നടന്ന് മണിക്കൂറുകൾക്കകം തന്നെ മന്ത്രിയും ശ്രീറാമിനെതിരെ രംഗത്തെത്തി. ഇത് സംബന്ധിച്ച് ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്തയച്ചതായാണ് റിപ്പോർട്ട്. പ്രതിഷേധത്തെ തുടർന്ന്…

‘ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളെ കുറിച്ച് ആശങ്ക വേണ്ട’

ഇടുക്കി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി-മുല്ലപ്പെരിയാർ അണക്കെട്ടുകളുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാറിൽ ജലവിഭവ വകുപ്പ് അതീവ ജാഗ്രതയിലാണ്. നിലവിൽ 134.75 അടി വെള്ളമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലുള്ളത്. ഇന്നത്തെ റൂൾ കർവ് 137.15 അടിയാണ്. ഓഗസ്റ്റ് 10ന് ഇത്…

മങ്കിപോക്സ്; സ്ക്രീനിംഗ് വർദ്ധിപ്പിക്കാൻ യു.എ.ഇയോട് കേന്ദ്രം

യു.എ.ഇ: യു.എ.ഇ, ഐ.എച്ച്.ആർ ഫോക്കൽ പോയിന്‍റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ഹുസൈൻ അബ്ദുൾ റഹ്മാന് ജോയിന്റ് സെക്രട്ടറി ശാലിനി ഭരദ്വാജ് കത്തയച്ചു. മങ്കിപോക്സ് രോഗത്തിന്‍റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന വ്യക്തികളെ വ്യാപന സാധ്യത കുറയ്ക്കുന്നതിനായി വിമാനത്തിൽ കയറാൻ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എക്സിറ്റ് സ്ക്രീനിംഗ് കൂടുതൽ…

സ്വീപ്പറായി ജോലി തുടങ്ങി, ഇന്ന് എസ്ബിഐയുടെ അസിസ്റ്റന്റ് ജനറൽ മാനേജർ

പൂനെ: ചിലർ നമുക്ക് പ്രതീക്ഷയാണ്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് അവർ നേടുന്ന വിജയങ്ങൾ നമുക്ക് നൽകുന്ന പ്രചോദനം വളരെ വലുതാണ്. അത്തരത്തിലുള്ള വ്യക്തിയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ശാഖയിലെ അസിസ്റ്റന്‍റ് മാനേജരായ പ്രതീക്ഷാ ടോണ്ട്‌വാൾക്കർ. അവിടെ സ്വീപ്പറായി തന്‍റെ…