Month: August 2022

ക്രൂഡ് ഓയിൽ കയറ്റുമതി 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ

റിയാദ്: ഉത്പാദനം വർദ്ധിപ്പിച്ച് എണ്ണ വില നിയന്ത്രിക്കുന്നത് തുടരുന്നതിനാൽ സൗദി അറേബ്യയിലെ ക്രൂഡ് ഓയിൽ കയറ്റുമതി 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയതായി റിപ്പോർട്ട് . കഴിഞ്ഞ മാസം കടൽ വഴിയുള്ള കയറ്റുമതി പ്രതിദിനം 7.5 ദശലക്ഷം ബാരലിലെത്തിയിരുന്നു. ജൂണിൽ…

പുതിയ 13 കളിക്കാർ;അടുത്ത സീസന്റെ ഒരുക്കവുമായി ഈസ്റ്റ് ബംഗാൾ

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ഈസ്റ്റ് ബംഗാൾ അടുത്ത ഇന്ത്യൻ ഫുട്ബോൾ സീസണിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഇന്നലെ ഇമാമി ഗ്രൂപ്പും ഈസ്റ്റ് ബംഗാളും തമ്മിലുള്ള സഹകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രാൻസ്ഫർ നീക്കങ്ങളുടെ ആദ്യ ഘട്ടവും ക്ലബ് ഇന്ന് പരസ്യമാക്കിയത്.…

റഷ്യൻ ബന്ധമുള്ള വാസ്തുശില്പിയിൽ നിന്ന് സ്വത്തുക്കൾ പിടിച്ചെടുത്ത് ഇറ്റലി പോലീസ്

റഷ്യയിലെ കരിങ്കടലിൽ ആഡംബര എസ്റ്റേറ്റ് രൂപകൽപ്പന ചെയ്ത വാസ്തുശിൽപിയിൽ നിന്ന് 144 ദശലക്ഷം ഡോളർ വിലമതിക്കുന്ന സ്വത്തുക്കൾ ഇറ്റലിയിലെ ടാക്സ് പോലീസ് കണ്ടുകെട്ടി. വടക്കൻ ഇറ്റലിയിലെ ബ്രെസിയ പട്ടണത്തിലെ “അറിയപ്പെടുന്ന പ്രൊഫഷണലിൽ” നിന്ന് സ്വത്തുക്കൾ പിടിച്ചെടുത്തതായി ടാക്സ് പോലീസ് ബുധനാഴ്ചയാണ് പ്രസ്താവന…

ബാറ്റിങ്ങ് റാങ്കിങ്ങിൽ കുതിച്ചുകയറി സൂര്യകുമാർ യാദവ്

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിലെ മികച്ച പ്രകടനത്തോടെ ബാറ്റിംഗ് റാങ്കിങ്ങിൽ സൂര്യകുമാർ യാദവ് മുന്നിലെത്തി. നിലവിൽ ടി20 ബാറ്റിംഗ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് ഇദ്ദേഹം. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമാണ് പട്ടികയിൽ ഒന്നാമത്.നേരത്തെ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തായിരുന്നു സൂര്യകുമാർ. വെസ്റ്റ് ഇൻഡീസിനെതിരായ…

20 വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബത്തെ കണ്ടെത്തി ഹാമിദ ബാനു

20 വർഷം മുമ്പാണ് ഹമീദ ബാനു ജോലി തേടി മുംബൈയിൽ നിന്ന് ദുബായിലേക്ക് പോയത്. എന്നാൽ ബാനുവിനെ അവിടെ നിന്ന് പാകിസ്ഥാനിലേക്ക് കടത്തികൊണ്ടുപോകുകയായിരുന്നു. നീണ്ട 20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബാനുവിന് തിരിച്ചുവരവിന് വഴി ഒരുങ്ങിയിരിക്കുകയാണ്. പാകിസ്താന്‍ യൂട്യൂബര്‍ വലിയുല്ല മെഹ്‌റൂഫ്, ഇന്ത്യയിലെ…

കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തെക്കുറിച്ച് ചർച്ച; നിയമസഭയിൽ ബഹളം

ഡൽഹി: പ്രതിപക്ഷ പാർട്ടികൾ ഇന്നും പാർലമെന്‍റിൽ ബഹളം തുടർന്നു. കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നത് രാജ്യസഭയിലും ലോക്സഭയിലും ഒരുപോലെ ചർച്ചയായിരുന്നു. വിവിധ പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള എംപിമാർ ഈ വിഷയം ശക്തമായി ഉന്നയിച്ചു. കോൺഗ്രസ്സും ശിവസേനയും വിഷയം ഗൗരവമായി…

കൊവിഡ് മുന്‍നിര പോരാളികൾക്ക് ആദരം: സ്റ്റാമ്പുകള്‍ പുറത്തിറക്കി ഖത്തര്‍

ദോഹ: കോവിഡ് മുന്നണിപ്പോരാളികളുടെ ബഹുമാനാർത്ഥം ഖത്തർ പോസ്റ്റൽ സർവീസ് പ്രത്യേക കോവിഡ്-19 തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി. മെഡിക്കൽ, ആരോഗ്യ പ്രവർത്തകർ, പോലീസ്, സൈനിക ഉദ്യോഗസ്ഥർ, തപാൽ ജീവനക്കാർ, പകർച്ചവ്യാധി സമയത്ത് സമൂഹത്തിന് അവശ്യ സേവനങ്ങൾ നൽകിയവർ എന്നിവരെ ഉൾപ്പെടുത്തിയാണ് സ്റ്റാമ്പ് പുറത്തിറക്കിയത്.…

കർണാടക സർക്കാർ നേതൃത്വത്തിൽ വീണ്ടും മാറ്റങ്ങളുണ്ടായേക്കുമെന്ന അഭ്യൂഹം

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന കർണാടകയിൽ സർക്കാർ നേതൃത്വത്തിൽ വീണ്ടും മാറ്റമുണ്ടാകുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയും മുൻ ബിജെപി അധ്യക്ഷനുമായ അമിത് ഷായുടെ സന്ദർശനം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മംഗലാപുരത്ത് ബിജെപി യുവനേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടി…

രാത്രിയും പുലര്‍ച്ചെയും ഒഴിപ്പിക്കല്‍ നടപടി പാടില്ല; ഡൽഹി ഹൈക്കോടതി

ന്യൂഡല്‍ഹി: അനധികൃത കയ്യേറ്റക്കാർക്കെതിരായ നടപടിയുടെ പേരിൽ മുൻ അറിയിപ്പ് നൽകാതെ ബുൾഡോസറുകൾ ഉപയോഗിച്ച് ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിക്കരുതെന്ന് ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശം. രാത്രിയിലും അതിരാവിലെയും കുടിയൊഴിപ്പിക്കൽ നടപടികൾ നടത്തി ആളുകളെ ഭവനരഹിതരാക്കരുതെന്ന് ഡൽഹി ഹൈക്കോടതി ഡൽഹി വികസന അതോറിറ്റിക്ക് (ഡിഡിഎ)…

നാളെ അവധിയാണ്, വെള്ളത്തില്‍ ചാടാനോ ചൂണ്ടയിടാനോ പോകരുത്: കുട്ടികളോട് പുതിയ ആലപ്പുഴ കളക്ടർ

ആലപ്പുഴ: കളക്ടറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഉത്തരവിൽ തന്നെ ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ കുട്ടികൾക്ക് നാളെ അവധി അനുവദിച്ചിരിക്കുകയാണ്. കുട്ടികൾക്കായി ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കുറിപ്പ് വായിക്കാം “പ്രിയ കുട്ടികളെ, ഞാന്‍ ആലപ്പുഴ ജില്ലയില്‍…