Month: July 2022

എകെജി സെന്‍റര്‍ ആക്രമണ കേസ് ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: എകെജി സെന്‍ററിൽ പടക്കം എറിഞ്ഞതിനെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്താണ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊലീസ് അന്വേഷണത്തിൽ 25 ദിവസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. മെയ് 30ന് രാത്രി 11.45 ഓടെയാണ്…

ജൂലൈ 28ന് ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ത്രില്ലർ ചിത്രമായ വിക്രാന്ത് റോണ തീയേറ്ററുകളിൽ റിലീസ് ചെയ്യും

ഇന്ത്യയിലെ ആദ്യ ത്രിഡി ക്രൈം ത്രില്ലർ ചിത്രമാണ് വിക്രാന്ത് റോണ. കേരളത്തിലെ തീയേറ്ററുകളിലേക്ക് ദുല്‍ഖര്‍ സല്‍മാന്‍ അവതിരിപ്പിക്കുന്ന ആദ്യ അന്യ ഭാഷാ പാന്‍ ഇന്ത്യാ ചിത്രം കൂടിയാണിത്. ചിത്രത്തിന്‍റെ പ്രിവ്യൂ കണ്ടതിന് ശേഷം വേഫെറർ ഫിലിംസ് ചിത്രത്തിന്‍റെ റിലീസിന് തയ്യാറെടുക്കുകയാണ്. രാജമൗലി…

സൂര്യയുടെ ജന്മദിനം; ‘വാടിവാസല്‍’ ടീമിന്റെ സമ്മാനം പ്രഖ്യാപിച്ച് നിര്‍മ്മാതാവ്

ജെല്ലിക്കെട്ടിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന വെട്രിമാരൻ-സൂര്യ ചിത്രം ‘വാടിവാസൽ’ പ്രഖ്യാപിച്ചത് മുതൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായിരുന്നു. സൂര്യയുടെ 2022 ലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് വാടിവാസൽ. സൂര്യയുടെ ജൻമദിനമായ ഇന്ന് ചിത്രത്തിന്‍റെ പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നിർമ്മാതാവ് കലൈപ്പുള്ളി എസ് തനു. സൂര്യയും സംവിധായകൻ…

മാലിന്യ പാക്കറ്റിനൊപ്പം ഹരിത സേനാ പ്രവർത്തകർക്ക് മിഠായി പാക്കറ്റും

കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ ചിറ്റനാട് വാർഡിൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന്‍റെ ചുമതലയുള്ള ഹരിതസേന അംഗങ്ങൾക്ക് മാലിന്യപ്പൊതിയോടൊപ്പം ലഭിച്ചതൊരു മിഠായിപ്പൊതി. വീടുവീടാന്തരം പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെ എരുമേലി റോഡിലെ സൗപർണികയുടെ വീട്ടിലെ സിറ്റൗട്ടിൽ നിന്ന് വൃത്തിയായി കഴുകിയ പ്ലാസ്റ്റിക് മാലിന്യ പൊതിയും അതിനു…

‘വിദേശ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാവില്ല’

ന്യൂഡല്‍ഹി: വിദേശ സർവകലാശാലകളിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ ഏതെങ്കിലും മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനത്തിലോ സർവകലാശാലയിലോ പഠനം തുടരാൻ നിയമം വ്യവസ്ഥ ചെയ്യുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. പ്രവീൺ ഭാരതി പവാർ ലോക്സഭയിൽ പറഞ്ഞു. രണ്ട് മാസം മുമ്പ്…

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; രേണു എറണാകുളത്തേക്ക്, ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കളക്ടർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് നേതൃനിരയിൽ അഴിച്ചുപണി. ആരോഗ്യവകുപ്പ് ജോയിന്‍റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. ആലപ്പുഴ കളക്ടർ രേണു രാജിനെ എറണാകുളത്തേക്ക് മാറ്റി. തിരുവനന്തപുരത്ത് ജെറോം ജോർജ് കളക്ടറാകും. കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ രാജമാണിക്യത്തെ ഗ്രാമവികസന കമ്മീഷണറായി…

കോവിഡ് മരണങ്ങള്‍ കേരളം അറിയിക്കുന്നത് വൈകിയെന്ന് കേന്ദ്രം

തിരുവനന്തപുരം: കൊവിഡ് മരണങ്ങൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യുന്നതിൽ കേരളം ഗുരുതര വീഴ്ച വരുത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് മരണങ്ങൾ ദിവസേന കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സംവിധാനം സംസ്ഥാനം അടിയന്തരമായി ശക്തിപ്പെടുത്തണമെന്നും കാണിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി…

‘കാപ്പ’യിൽ അപര്‍ണ ബാലമുരളി നായിക

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കാപ്പ’യിൽ അപർണ ബാലമുരളി നായിക. നേരത്തെ മഞ്ജു വാര്യർ ചെയ്യാനിരുന്ന റോളിലാണ് അപർണ എത്തുന്നത്. അജിത്ത് കുമാർ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കിലായതിനാലാണ് മഞ്ജു വാര്യർ സിനിമയിൽ നിന്ന് പിൻമാറിയത്.…

21,325 അടി താഴ്ചയിൽ എത്തി മനുഷ്യ സാന്നിദ്ധ്യമുള്ള സബ്മെർസിബിൾ ആൽവിൻ

വുഡ്സ് ഹോൾ ഓഷ്യാനോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പത്രക്കുറിപ്പ് അനുസരിച്ച്, മനുഷ്യ സാന്നിദ്ധ്യം ഉണ്ടായിരുന്ന വാഹനമായ ആൽവിൻ വ്യാഴാഴ്ച സമുദ്രത്തിൽ 21,325 അടി അഥവാ 6,453 മീറ്റർ ആഴത്തിൽ എത്തി ചരിത്രം സൃഷ്ടിച്ചു. സാൻ ജുവാൻ, പി.ആർ. നോർത്ത് പ്യൂർട്ടോ റിക്കോ ട്രെഞ്ചിലാണ് സംഭവം.…

നടന്‍ അര്‍ജുന്റെ അമ്മ ലക്ഷ്മി ദേവി അന്തരിച്ചു

ബ്ലാംഗ്ലൂർ : നടൻ അർജുന്‍റെ അമ്മ ലക്ഷ്മി ദേവി (85) അന്തരിച്ചു. നടൻ ശക്തി പ്രസാദാണ് ലക്ഷ്മി ദേവിയുടെ ഭർത്താവ്. ബ്ലാംഗ്ലൂരിലെ അപ്പോളോ ഹോസ്പിറ്റലില്‍വച്ചായിരുന്നു മരണം. കിഷോർ, അർജുൻ, ഐശ്വര്യ എന്നിവർ മക്കളാണ്. 85 വയസ്സായിരുന്നു.