Month: July 2022

മങ്കിപോക്സ്; വാക്സിന്‍ വിതരണത്തില്‍ ഇന്ത്യ ഏറെ പ്രാപ്തം, അവസരം നല്‍കണം: ലോകാരോഗ്യസംഘടന

ന്യൂഡല്‍ഹി: മങ്കിപോക്സ് പടരുന്നത് അപകടകരമായ സൂചനയാണെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്‍റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥൻ പറഞ്ഞു. “ഈ രോഗത്തിന്‍റെ വ്യാപനം ഭയാനകമായ രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിനെതിരെ എല്ലായ്പ്പോഴും ജാഗ്രത പുലർത്താൻ നമ്മെ ഓർമ്മിപ്പിക്കുന്നു,” അവർ പറഞ്ഞു. 1979 മുതൽ 1980 വരെ വസൂരിക്ക്…

മന്ത്രി പാർത്ഥ ചാറ്റർജി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഇഡി

ബംഗാൾ: അധ്യാപക റിക്രൂട്ട്മെന്‍റ് തട്ടിപ്പ് കേസിലെ ചോദ്യം ചെയ്യലുമായി മന്ത്രി പാർത്ഥ ചാറ്റർജി സഹകരിക്കുന്നില്ലെന്ന് ഇഡി. പാർത്ഥ ചാറ്റർജിയെയും കൂട്ടാളി അർപ്പിത മുഖർജിയെയും എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. തന്‍റെ ഫ്ലാറ്റ് പാർത്ഥാ ചാറ്റർജി ബാങ്കായാണ് ഉപയോഗിച്ചതെന്ന് അർപ്പിത പറഞ്ഞു. എംഎൽഎ…

ലോഡ് വണ്ടി വലിക്കാൻ പാടുപെട്ട തൊഴിലാളികൾക്ക് സഹായഹസ്തം

നമ്മൾ പുറത്തിറങ്ങുമ്പോൾ പലപ്പോഴും ആളുകൾ പല കാര്യങ്ങളോടും മല്ലിടുന്നത് കാണാറുണ്ട്. എന്നാൽ എത്ര പ്രാവശ്യം നാം അവരെ സഹായിക്കാൻ തുനിഞ്ഞിട്ടുണ്ട്? പല സാഹചര്യങ്ങളിലും നാം സഹായം ആവശ്യമുളളവരെ അവഗണിച്ചിട്ടുമുണ്ടാവാം. എന്നാൽ റോഡിലെ ഒരു തൊഴിലാളിക്ക് സഹായഹസ്തം നീട്ടുന്ന അച്ഛന്‍റെ ഹൃദയസ്പർശിയായ വീഡിയോ…

സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിലെ ഓഹരി പങ്കാളിത്തം വെട്ടിക്കുറച്ച് എല്‍ഐസി

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിലെ ഓഹരി പങ്കാളിത്തം വെട്ടിക്കുറച്ച് എല്‍ഐസി. കമ്പനിയിലെ 2% ഓഹരികള്‍ ഏകദേശം 3,882 കോടി രൂപയ്ക്കാണ് എല്‍ഐസി വിറ്റത്. റെഗുലേറ്ററി ഫയലിംഗ് പ്രകാരം 2021 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെയാണ് ഓഹരികള്‍ വിറ്റത്.

ഫൈനലില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിക്കും; പ്രവചനവുമായി പോണ്ടിങ്

ഒക്ടോബറില്‍ ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിലെ വിജയിയെ പ്രവചിച്ച് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്. ലോകകപ്പില്‍ ഇത്തവണത്തെ കിരീടം നേടുക ഓസ്‌ട്രേലിയയായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ടൂർണമെന്റ് ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്നതിനാൽ നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ ഓസ്‌ട്രേലിയയ്ക്ക് മുന്‍തൂക്കമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ട്…

ദുൽഖർ സൽമാനും സീതാരാമം ടീമും ലുലുമാളിൽ എത്തുന്നു 

കൊച്ചി: ദുൽഖർ സൽമാന്‍റെ ബഹുഭാഷാ ചിത്രമായ സീതാരാമം ഉടൻ തന്നെ പ്രദർശനത്തിനെത്തും. മൃണാൾ ഠാക്കൂറും രശ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സുമന്താണ് ഒരു പ്രധാന വേഷത്തിൽ എത്തുന്നത്. വൈജയന്തി മൂവീസിന്‍റെ ബാനറിൽ ഹനു രാഘവപുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

ബജാജ് ഓട്ടോ ലിമിറ്റഡ്; ജൂണിലെ അറ്റാദായം മുൻവർഷത്തേതിനെക്കാൾ 8.3 ശതമാനം വർധിച്ചു

വാഹന നിർമാതാക്കളായ ബജാജ് ഓട്ടോയുടെ ജൂൺ പാദത്തിലെ അറ്റാദായം മുൻവർഷത്തെ കാലയളവിനേക്കാൾ 8.3 ശതമാനം വർധിച്ചു. അറ്റാദായം 8,004.97 കോടി രൂപയായി. അതേസമയം, മുൻപാദവുമായി താരതമ്യം ചെയ്യുമ്പോൾ 0.3 ശതമാനത്തിന്റെ മാത്രം വർധനവാണ് ഉണ്ടായിരിക്കുന്നത്. മുൻപാദത്തിൽ 7,974.84 കോടിയായിരുന്നു അറ്റാദായം. ഇരുചക്രവാഹന…

2024 അവസാനത്തോടെ റഷ്യ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പിന്മാറും

റഷ്യ: 2024 അവസാനത്തോടെ റഷ്യ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പിന്മാറും. പദ്ധതിയുമായി ബന്ധപ്പെട്ട നിലവിലെ പ്രതിബദ്ധതകൾ 2024ൽ അവസാനിക്കുകയാണെങ്കിൽ ബഹിരാകാശ നിലയത്തിൽ പ്രവർത്തനം തുടരില്ലെന്ന് റഷ്യയുടെ ബഹിരാകാശ പരിപാടിക്ക് നേതൃത്വം നൽകുന്ന റോസ്കോസ്മോസ് എന്ന കമ്പനിയുടെ തലവൻ അറിയിച്ചു. “തീർച്ചയായും,…

ഇന്ത്യയിൽ നിർമിച്ച ഇവി എസ്‌യുവി അവതരിപ്പിച്ച് വോള്‍വോ

പ്രദേശികമായി നിർമിച്ച ഇലക്ട്രിക് എസ്യുവി അവതരിപ്പിച്ച് വോൾവോ കാർ ഇന്ത്യ. എക്സ്സി 40 റീചാർജ് 55.9 ലക്ഷം രൂപയ്ക്കാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇന്ത്യയിൽ തദ്ദേശീയമായി അസംബിൾ ചെയ്ത ആദ്യത്തെ ആഡംബര ഇലക്ട്രിക് വാഹനമാണിത്. ബംഗളൂരുവിലെ പ്ലാന്റിലാണ് വോൾവോ ഈ മോഡൽ അസംബിൾ…

ഹജ്ജിനും ഉംറക്കും ജി.എസ്​.ടി ഒഴിവാക്കണം: ഹർജി തള്ളി സു​പ്രീംകോടതി

ന്യൂഡൽഹി: ഹജ്ജ്, ഉംറ തീർത്ഥാടനങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയതിനെതിരെ സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി. ജസ്റ്റിസുമാരായ എ.എം ഖാൻവിൽകർ, എ.എസ്.​ ഓഖ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി. ആർട്ടിക്കിൾ 245 പ്രകാരം രാജ്യത്തിന് പുറത്തുള്ള സേവനങ്ങൾക്ക് ജിഎസ്ടി…