Month: July 2022

‘കോൺഗ്രസ് അധ്യക്ഷയ്ക്ക് നേരെ ആക്രോശാക്ഷേപങ്ങൾ ചൊരിഞ്ഞ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരം’

ന്യൂ ഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മറ്റ് ബിജെപി നേതാക്കളും പാർലമെന്‍റിൽ കോൺഗ്രസ് അധ്യക്ഷയും മുതിർന്ന ലോക്സഭാംഗവുമായ സോണിയാ ഗാന്ധിക്ക് നേരെ ആക്രോശാക്ഷേപങ്ങൾ ചൊരിഞ്ഞ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ടി എൻ പ്രതാപൻ എം പി. കഴിഞ്ഞ ദിവസം വിജയ് ചൗക്കിൽ…

കർഷകക്ഷേമനിധി; 5000 രൂപ പെൻഷനടക്കം അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: വകുപ്പുകളുടെ തർക്കക്കുരുക്കിൽ പെട്ട് കർഷകർക്ക് 5000 രൂപ പെന്ഷന് നൽകുക എന്നതുൾപ്പെടെയുള്ള ലക്ഷ്യത്തോടെ രൂപീകരിച്ച കർഷകക്ഷേമനിധി ബോർഡ്. ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ച പദ്ധതി പെന്ഷന് തുകയെച്ചൊല്ലി ധന-കൃഷി വകുപ്പുകൾ തമ്മിലുള്ള ശീതയുദ്ധത്തിലാണ് അകപ്പെട്ടിരിക്കുന്നത്. ആരുമായി ചർച്ച ചെയ്ത ശേഷമാണ്…

ലോട്ടറി അടിച്ചോ?എങ്കിൽ സർക്കാരിന്റെ ക്ലാസിനിരിക്കണം

കോട്ടയം: ലോട്ടറിയടിച്ചാൽ ഇനി സർക്കാരിന്റെ ക്‌ളാസിലിരിക്കണം. സമ്മാനമായി കിട്ടിയ പണം എങ്ങനെ കെകാര്യം ചെയ്യാമെന്ന്‌ വിജയികളെ ഇനി ലോട്ടറിവകുപ്പ് പഠിപ്പിക്കും. ഇതിനായാണ് ലോട്ടറി വകുപ്പ്‌ നടത്തുന്ന ക്ലാസിൽ പങ്കെടുക്കേണ്ടത്. പണം ധൂർത്തടിക്കാതെ എങ്ങനെ ഫലപ്രദമായി നിക്ഷേപിക്കാമെന്ന്‌ വിദഗ്‌ധർ പഠിപ്പിക്കും. എല്ലാ ലോട്ടറി…

അഴിമതിക്കേസ്; കൂടുതല്‍ തൃണമൂല്‍ നേതാക്കള്‍ ഇ ഡിയുടെ നിരീക്ഷണത്തിൽ

ന്യൂ ഡൽഹി: പാർത്ഥ ചാറ്റർജിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിലെ കൂടുതൽ നേതാക്കള്‍ ഇഡിയുടെ നിരീക്ഷണത്തിൽ. എസ്.എസ്.സി അഴിമതിയുമായി ബന്ധപ്പെട്ട് മമത സർക്കാരിലെ മന്ത്രിയായിരുന്ന പാർഥ ചാറ്റർജിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മറ്റുളളവര്‍ക്കായി ഇ ഡി വല വിരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. പൊതുമരാമത്ത് വകുപ്പ്…

യുവാവ് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച കേസ്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇന്ന് പരിഗണിക്കും

വടകര: വടകരയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത സജീവൻ മരിച്ച കേസ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇന്ന് പരിഗണിക്കും. വടകര റൂറൽ എസ്.പിയോട് ഇന്ന് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്‍റെ വിശദാംശങ്ങളും പൊലീസ് നടപടിയും ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട് എസ്.പി സമർപ്പിക്കും. അതേസമയം, കേസ്…

കരുതലിന്റെ കരങ്ങളുമായി യാഹുട്ടി പുഴയിൽ ഉണ്ടാകും

തിരുനാവായ: ഇത്തവണയും നവാമുകുന്ദ ക്ഷേത്രത്തിൽ യാഹുട്ടിയുണ്ട് സുരക്ഷ ഒരുക്കികൊണ്ട്. നൂറുകണക്കിന് ആളുകൾ ബലി അർപ്പിക്കാൻ പുഴയിൽ ഇറങ്ങുമ്പോൾ, തിരുനാവായ സ്വദേശി, പാറലകത്ത് യാഹുട്ടി ഉണ്ടാകും, സുരക്ഷാ വേലിക്കപ്പുറത്തേക്ക് തന്‍റെ വള്ളവുമായി. ഉത്സവങ്ങളിലും തിരക്കേറിയ വാവു ദിവസങ്ങളിലും അദ്ദേഹം നദിക്ക് കാവൽ നിൽക്കും.…

അവയവമാറ്റത്തിന് ലോകനിലവാരത്തിൽ സർക്കാർ ആശുപത്രി കോ​ഴി​ക്കോ​ട്‌ ഒരുങ്ങുന്നു

കോ​ഴി​ക്കോ​ട്‌: ലോകോത്തര നിലവാരത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള അവയവമാറ്റ ആശുപത്രി കോഴിക്കോട് സ്ഥാപിക്കുന്നു. കോഴിക്കോട് ചേവായൂർ ത്വ​ഗ്‌​രോ​ഗാ​ശു​പ​ത്രി കാമ്പസിലെ 20 ഏക്കർ സ്ഥലത്ത് 500 കോടി രൂപ ചെലവിൽ ആശുപത്രി നിർമ്മിക്കുമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് സർക്കാരിന്റെ ഉടമസ്ഥതയിൽ ഇത്തരമൊരു…

ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തു

പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ, ഇന്ത്യയിലെ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറുകളിൽ നിന്നും നീക്കം ചെയ്തു. ഇതിന് പിന്നാലെയാണ് ഗെയിം ഇന്ത്യയിൽ നിരോധിച്ചതായി റിപ്പോർട്ടുകൾ വന്നത്. കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ…

13 സപ്ലൈകോ ഉത്പന്നങ്ങളെ ജി.എസ്.ടി.യിൽനിന്ന് ഒഴിവാക്കും

ന്യൂഡൽഹി: സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡിയുള്ള 13 നിത്യോപയോഗ സാധനങ്ങളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി ഉടൻ ഉത്തരവിറക്കുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി. ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും,…

യുഎഇ വെള്ളപ്പൊക്കം; രക്ഷാപ്രവർത്തനം തുടരുന്നു

അബുദാബി: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. യു.എ.ഇ.യുടെ വടക്കൻ എമിറേറ്റിൽ വെള്ളപ്പൊക്കം ബാധിച്ച 870 പേരെ അടിയന്തര സംഘങ്ങള്‍ രക്ഷപ്പെടുത്തിയതായി സർക്കാർ അറിയിച്ചു. ഷാർജയിലെയും ഫുജൈറയിലെയും താൽക്കാലിക ഷെൽട്ടറുകളിൽ 3,897 പേരെ പാർപ്പിച്ചിട്ടുണ്ട്. അവരുടെ…