Month: July 2022

ഗോവയിൽ മൈക്കിൾ ലോബോയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു നീക്കി കോൺഗ്രസ്

പനജി: മൈക്കിൾ ലോബോയെ ഗോവയിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് കോൺഗ്രസ് നീക്കി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ മൈക്കൽ ലോബോ സന്ദർശിച്ചതിന് പിന്നാലെയാണ് ഗോവയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നു ഇയാളെ കോൺഗ്രസ് നീക്കം ചെയ്തത്. കോൺഗ്രസിനെ ദുർബലപ്പെടുത്താൻ മൈക്കിൾ ലോബോ…

അമര്‍നാഥ് മിന്നൽ പ്രളയം:തിരച്ചിൽ വിപുലീകരിച്ചിട്ടും ഇന്ന് ആരെയും കണ്ടെത്താനായില്ല

ശ്രീനഗർ: അമർനാഥിൽ വെള്ളപ്പൊക്കത്തിൽ കാണാതായ 40 പേർക്കായുള്ള തിരച്ചിൽ ഫലം കണ്ടില്ല. തിരച്ചിൽ വിപുലീകരിച്ചെങ്കിലും ഞായറാഴ്ച ഒരാളെപ്പോലും കണ്ടെത്താനായില്ല. ശനിയാഴ്ച ഒരു മൃതദേഹം കണ്ടെത്തി. കാലാവസ്ഥ ഒരു പ്രതിസന്ധിയായി തുടരുകയാണ്. അപകടസ്ഥലത്തേക്കുള്ള റോഡുകളും തകർന്നിട്ടുണ്ട്. വ്യോമമാർഗമുളള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രത്യേക പരിശീലനം…

കാൻസർ കോശങ്ങളെ നശിപ്പിക്കാൻ കഴിയുന്ന സൂക്ഷ്മാണുക്കൾ

ഒസാക്ക: ഒസാക്ക സർവകലാശാലയിലെ ഗവേഷകർ കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന സൂക്ഷ്മാണുക്കളെ രൂപകല്പന ചെയ്തു. ‘നെമാറ്റോഡുകൾ’ എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം സൂക്ഷ്മാണുക്കൾക്കാണ് കാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ കഴിയുന്നത്.

ചേതക്ക് മാത്രം നന്നാക്കുന്ന ഗോപി ചേട്ടൻ; കൊച്ചിയിലെ ചേതക് ആശാന്‍

കൊച്ചി : കഴിഞ്ഞ 40 വർഷമായി ഗോപി ചേട്ടൻ ബജാജ് ചേതക് മാത്രമാണ് നന്നാക്കുന്നത്. കൊച്ചിയിലെ ചേതക് ആശാനെ തേടി പുറത്ത് നിന്ന് വരെ ആളുകൾ വരാറുണ്ട്. കൊച്ചി പാലാരിവട്ടത്ത് 1986 ലാണ് ബ്രദേഴ്സ് ഓട്ടോ ഗാരേജ് ആരംഭിച്ചത്. സ്പോർട്സ് ബൈക്കുകളുടെ…

കനത്ത മഴ: വയനാട്, കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കല്‍പ്പറ്റ: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വയനാട്, കാസർഗോഡ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, അങ്കണവാടികൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കും.

നൂറ് ദിവസത്തെ നിരാഹാര സമരം പിന്നിട്ട് ഈജിപ്ഷ്യന്‍ ആക്ടിവിസ്റ്റ്

കെയ്‌റോ: ഈജിപ്ഷ്യൻ ആക്ടിവിസ്റ്റ് അലാ അബ്ദ് എൽ ഫത്താഹ് തന്റെ നിരാഹാര സമരം 100 ദിവസം പിന്നിട്ടു. തന്നെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ നിരാഹാര സമരത്തിലേർപ്പെട്ടിരിക്കുന്നത്. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ഡിസംബറിലാണ് അബ്ദ് അൽ ഫത്താഹിനെ അറസ്റ്റ്…

ശ്രീലങ്കൻ പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവെക്കും വരെ വസതികളില്‍ തുടരും; പ്രക്ഷോഭകര്‍

കൊളംബോ: സ്ഥാനമൊഴിയുന്നത് വരെ ശ്രീലങ്കൻ പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും വസതികളിൽ തുടരുമെന്ന് പ്രക്ഷോഭകര്‍ അറിയിച്ചു. ‘പ്രസിഡന്‍റ് രാജിവയ്ക്കണം, പ്രധാനമന്ത്രി രാജിവയ്ക്കണം, സർക്കാർ ഒഴിയണം’തുടങ്ങിയ കാര്യങ്ങൾ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നവർ മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ചത്തെ അപ്രതീക്ഷിത സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ജൂലൈ 13ന്…

‘കാളി രാജ്യത്തെ വിശ്വാസത്തിന്‍റെ കേന്ദ്രം’;വിവാദങ്ങളിൽ പ്രതികരിച്ച് പ്രധാന മന്ത്രി

ന്യൂഡല്‍ഹി: കാളി വിവാദത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. “കാളി രാജ്യത്തെ വിശ്വാസത്തിന്‍റെ കേന്ദ്രമാണ്, കാളിയുടെ അനുഗ്രഹം ബംഗാളിൽ മാത്രമല്ല, രാജ്യത്താകെയുണ്ട്. സ്വാമി വിവേകാനന്ദൻ കാളിയുടെ ആരാധകനായിരുന്നെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. കാളി വിവാദം കത്തിപ്പടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കാളി വിവാദവുമായി ബന്ധപ്പെട്ട്…

‘കടുവയിലെ സംഭാഷണം സിനിമയില്‍ ഉള്ളിടത്തോളം ആ തെറ്റ് തിരുത്തപ്പെടുന്നില്ല’

കൊച്ചി: ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജിന്‍റെ ഏറ്റവും പുതിയ ചിത്രമായ കടുവയിലെ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന ഡയലോഗ് വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെതിരെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്. സംഭാഷണം വിവാദമായതോടെ സംവിധായകൻ ഷാജി കൈലാസും പൃഥ്വിരാജും ഖേദം പ്രകടിപ്പിച്ചിരുന്നു.…

ഹിന്ദു വിരുദ്ധ നിലപാട് കോണ്‍ഗ്രസിനെ എവിടെയെത്തിച്ചു; വിഡി സതീശനെതിരെ വി മുരളീധരൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഗുരുജി ഗോൾവാൾക്കർ ഭരണഘടനാ വിരുദ്ധനാണെന്ന് സ്ഥാപിക്കാനുള്ള പ്രതിപക്ഷ നേതാവിന്‍റെ ശ്രമം വിലപ്പോവില്ലെന്നും ഹിന്ദു വിരുദ്ധ നിലപാട് കാരണം കോൺഗ്രസ് എവിടെ എത്തിയെന്ന് വിഡി സതീശൻ…