Month: July 2022

ദിലീപും സുനിയും ഒന്നിച്ചുള്ള ചിത്രം; ശ്രീലേഖയുടെ വാദം തള്ളി ഫോട്ടോഗ്രാഫര്‍

തൃശ്ശൂര്‍: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളായ ദിലീപും പൾസർ സുനിയും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ വാദം തള്ളി ഫോട്ടോഗ്രാഫര്‍. ചിത്രം യഥാർഥമാണെന്നും അതിൽ കൃത്രിമം നടന്നിട്ടില്ലെന്നും ചിത്രം പകർത്തിയ ബിദിൽ പറഞ്ഞു. അന്ന് ദിലീപിനെ…

കുവൈത്ത് പ്രധാനമന്ത്രി പ്രഖ്യാപനം ജൂലൈ 19ന്

കുവൈറ്റ് : കുവൈറ്റിൽ പുതിയ പ്രധാനമന്ത്രിയെ ജൂലൈ 19 ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. തുടർന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ മന്ത്രിസഭാംഗങ്ങളെയും തിരഞ്ഞെടുക്കും. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. ശേഷം ബജറ്റ് അംഗീകരിക്കാൻ മന്ത്രിമാർ…

ഫോര്‍മുല വണ്‍ ഓസ്ട്രിയന്‍ ഗ്രാന്‍ഡ്പ്രീയിൽ ചാള്‍സ് ലെക്‌ലെര്‍ക്കിന് കിരീടം

ഓസ്ട്രിയ : ഫോര്‍മുല വണ്‍ ഓസ്ട്രിയന്‍ ഗ്രാന്‍ഡ്പ്രീ കാറോട്ടമത്സരത്തില്‍ ഫെറാറിയുടെ ചാള്‍സ് ലെക്‌ലെര്‍ക്കിന് കിരീടം. ഈ സീസണിലെ ലെക്‌ലെർക്കിന്റെ മൂന്നാം കിരീടമാണിത്. റെഡ് ബുളിന്‍റെ ഡ്രൈവർ വെസ്തപ്പന്‍ രണ്ടാം സ്ഥാനത്തും മെഴ്സിഡസിന്‍റെ ലൂയിസ് ഹാമിൽട്ടൺ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. മത്സരത്തിനിടെ…

വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് എംസിഎൽആർ അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് വർദ്ധിപ്പിച്ചു. 35 ബേസിക് പോയിന്‍റുകളുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എല്ലാ കാലാവധിയിലുള്ള വായ്പകള്‍ക്കും ഇത് ബാധകമാണ്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ പ്രാബല്യത്തിൽ വരും. റിസർവ്…

വർക്ക് ഫ്രം ഹോം ജീവനക്കാരുടെ നിയമപരമായ അവകാശമാക്കാനൊരുങ്ങി നെതര്‍ലന്‍ഡ്

ആംസ്റ്റര്‍ഡാം: വർക്ക് ഫ്രം ഹോം ജീവനക്കാരുടെ നിയമപരമായ അവകാശമാക്കാനൊരുങ്ങി നെതര്‍ലന്‍ഡ്. ഇതു സംബന്ധിച്ച നിയമ ഭേദഗതി ഡച്ച് പാർലമെന്‍റിന്‍റെ അധോസഭ ഇതിനകം പാസാക്കിയിട്ടുണ്ട്. സെനറ്റിന്‍റെ അംഗീകാരം മാത്രമാണ് വേണ്ടത്. നിലവിൽ, വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന ജീവനക്കാരുടെ അഭ്യർത്ഥന തൊഴിലുടമയ്ക്ക് നിരസിക്കാൻ…

മേധാ പട്കറിനെതിരെ മധ്യപ്രദേശിൽ കേസ്

ന്യൂഡൽഹി: ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ പേരിൽ പിരിച്ചെടുത്ത 13 കോടി രൂപ ദുരുപയോഗം ചെയ്തെന്നാരോപിച്ച് പരിസ്ഥിതി, സാമൂഹിക പ്രവർത്തകയും നർമ്മദ ബച്ചാവോ മൂവ്മെന്‍റ് സ്ഥാപകയുമായ മേധാ പട്കറിനും മറ്റ് 11 പേർക്കുമെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. പ്രീതം രാജ് ബദോലെ എന്നയാളുടെ…

‘വന്നല്ലോ വനമാല’ സംവിധായകന്‍ കെ എന്‍ ശശിധരന്‍ അന്തരിച്ചു

ചാവക്കാട്: സംവിധായകൻ കെ എൻ ശശിധരൻ അന്തരിച്ചു. ഇടപ്പള്ളിയിലെ വീട്ടിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. രാവിലെ ഏറെ വൈകിയും എഴുന്നേൽക്കാതിരുന്നപ്പോൾ വീട്ടുകാർ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചാവക്കാട് സ്വദേശിയാണ് കെ എൻ ശശിധരൻ. സിനിമകൾക്ക് പുറമെ നിരവധി ചിത്രങ്ങളും അദ്ദേഹം…

ഡൽഹിയിൽ പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ 17 ലക്ഷം വാഹനങ്ങള്‍; പിഴ ഈടാക്കാൻ അധികൃതർ

ന്യൂ ഡൽഹി: മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റുകൾ (പിയുസി) ഇല്ലാത്ത വാഹന ഉടമകൾക്കെതിരെ നടപടിയെടുക്കാൻ ഡൽഹി സർക്കാർ. ഉടമകളുടെ വീടുകളിലേക്ക് നോട്ടീസ് അയയ്ക്കും. സർട്ടിഫിക്കറ്റുകൾ തുടര്‍ന്നും ഹാജരാക്കാത്തവരിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. പി.യു.സി സർട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങൾ നഗരത്തിൽ…

ശബരിമല വെര്‍ച്വല്‍ ക്യൂ ഉടമസ്ഥാവകാശം ദേവസ്വം ബോര്‍ഡിന് കൈമാറും

തിരുവനന്തപുരം: ശബരിമല തീർഥാടകർക്കായി പൊലീസ് വികസിപ്പിച്ചെടുത്ത വെർച്വൽ ക്യൂ സംവിധാനത്തിന്‍റെ മുഴുവൻ ഉടമസ്ഥാവകാശവും തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വെർച്വൽ ക്യൂ സംവിധാനം ദേവസ്വം ബോർഡിന്…

ട്വന്റിഫോറിന്റെ പേരിൽ പണം തട്ടിപ്പ്; നിയമനടപടിക്കൊരുങ്ങി ചാനൽ

ട്വന്‍റിഫോറിന്‍റെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയെടുത്തു. സംഭവത്തിൽ നിയമനടപടിക്കൊരുങ്ങുകയാണ് ചാനൽ. ട്വന്‍റിഫോർ ന്യൂസ് മലയാളം മൂവീസ് എന്ന പേരിലാണ് വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട്. 29,000ത്തിലധികം ഫോളോവേഴ്സുള്ള ഈ വ്യാജ അക്കൗണ്ടിൽ 338 പോസ്റ്റുകളുണ്ട്. ട്വന്‍റിഫോറിന്‍റെ ലോഗോ ദുരുപയോഗം…