Month: July 2022

‘സജി ചെറിയാന്‍റെ സ്റ്റാഫിനെ വിഭജിച്ച് മറ്റ് മന്ത്രിമാർക്ക് നൽകിയത് അധിക ചെലവ് അല്ല’

സജി ചെറിയാന്‍റെ സ്റ്റാഫിനെ വിഭജിച്ച് മറ്റ് മന്ത്രിമാർക്ക് നൽകിയതിൽ അധിക ചെലവല്ല എന്ന് മുൻ മന്ത്രി എ കെ ബാലൻ. പേഴ്സണൽ സ്റ്റാഫ് വിവാദം അനാവശ്യമാണെന്ന് എ കെ ബാലൻ പ്രസ്താവനയിൽ പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാർ ഇറക്കിയ ഉത്തരവ് ഇപ്പോഴും പ്രാബല്യത്തിലുണ്ട്.…

എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പി ജി സുകുമാരന്‍ നായര്‍ അന്തരിച്ചു

സ്വാതന്ത്ര്യസമര സേനാനിയും എഴുത്തുകാരനുമായ പി.ജി.സുകുമാരൻ നായർ അന്തരിച്ചു. നെടുമങ്ങാട് താലൂക്കിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയും എഴുത്തുകാരനുമായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. ദീർഘകാലം കർഷകസംഘം, കിസാൻസഭ എന്നിവയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. കേര കർഷക സംഘത്തിന്‍റെ…

ഫാസിൽ വധത്തിൽ മംഗളൂരുവിൽ നിരോധനാജ്ഞ തുടരുന്നു; 11 പേരെ കൂടി കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: മംഗളൂരു സൂറത്കൽ സ്വദേശി ഫാസിലിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേരെ കൂടി കസ്റ്റഡിയിലെടുത്തു. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം 21 ആയി. അതേസമയം, കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കസ്റ്റഡിയിലുള്ള 21 പേരെയും ചോദ്യം…

സർക്കാർ തിരുത്തുന്നില്ലെങ്കിൽ ജനം തീരുമാനിക്കട്ടെ: അതൃപ്തിയോടെ ഗവർണർ

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ വീണ്ടും അതൃപ്തി അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. “നിയമമാണ് പ്രധാനം. എന്റെ അഭിപ്രായം അറിയിച്ചു കഴിഞ്ഞു. സുപ്രീം കോടതിയും പറഞ്ഞു. ഇനി എന്തു ചെയ്യണം?” ഗവർണർ ചോദിച്ചു. സർക്കാർ തിരുത്തിയില്ലെങ്കിൽ ജനങ്ങൾ തീരുമാനിക്കട്ടെയെന്നും…

രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്: പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കും

ന്യൂഡല്‍ഹി: വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ ഓഗസ്റ്റ് അഞ്ചിന് കോൺഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തും. ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാർ രാവിലെ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും. ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ഡിപിസിസി) പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കും. മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തക സമിതി അംഗങ്ങളും…

പോലീസ്‌ സ്റ്റേഷനിൽ കയറി പാട്ടുപാടി വൈറലായി യാദവ്

മണ്ണാർക്കാട്: പോലീസ് സ്റ്റേഷനിൽ പോയി ഒരു പാട്ട് പാടാൻ ധൈര്യമുണ്ടോ. പക്ഷേ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ യാദവ് കൃഷ്ണൻ ‘അതെ എനിക്ക് കഴിയും’ എന്ന് പറഞ്ഞു. ഈ ബാലഗായകൻ ‘എലോലോം എലോലം’ എന്ന നാടൻപാട്ട് ഈണത്തിൽ പാടുകയും ചെയ്തു. നാട്ടുകൽ പൊലീസ്…

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്

ഇരിങ്ങാലക്കുട: കരുവന്നൂരിലെ ഫിലോമിനയുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രി ആർ ബിന്ദു നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇരിങ്ങാലക്കുടയിൽ മന്ത്രിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസ്. ഫിലോമിനയുടെ കുടുംബത്തെ അപമാനിച്ച മന്ത്രിയെ പുറത്താക്കണമെന്നാണ് ആവശ്യം. മരിച്ച ഫിലോമിനയ്ക്ക് ആവശ്യമായ തുക നൽകിയെന്നാണ്…

ഒരു വർഷം മണ്ഡലത്തിൽ കാലുകുത്തരുത്: എംഎൽഎയോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: പ്രതിഷേധക്കാർക്ക് നേരെ വാഹനം ഓടിച്ച ഒഡീഷ എം.എൽ.എയ്ക്ക് സുപ്രീം കോടതിയുടെ ശാസനം. ബി.ജെ.ഡി എം.എൽ.എയായ പ്രശാന്ത് കുമാർ ജഗ്‌ദേവിനോട് ഒരു വർഷത്തേക്ക് മണ്ഡലത്തിൽ കാലുകുത്തരുതെന്നും ഒരു തരത്തിലുള്ള പൊതുയോഗങ്ങളിലും ഒരു വര്‍ഷത്തേക്ക് പ്രസംഗിച്ചു പോകരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ…

68 റൺസിന് വെസ്റ്റ് ഇൻഡീസ് ഇന്ത്യൻ ബൗളിംഗിന് മുന്നിൽ കൂപ്പുകുത്തി

ടറൗബ: വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. 68 റൺസിനാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 122 റൺസിന് കളി അവസാനിപ്പിച്ചു. ഇന്ത്യ 20 ഓവറിൽ 190/6, വിൻഡീസ്…

13.74 സെക്കൻഡിൽ 20 കാറുകൾക്കിടയിൽ റോളർ സ്കേറ്റിംഗ്: റെക്കോർഡ് തകർത്ത് 7 വയസുകാരി!

പൂനെ: 13.74 സെക്കൻഡിൽ 20 കാറുകൾക്കിടയിലൂടെ റോളർ സ്‌കേറ്റ് ചെയ്ത് “ലിംബോ സ്കേറ്റിംഗ്” ഗിന്നസ് വേൾഡ് റെക്കോർഡ് തകർത്ത് 7 വയസ്സുകാരി. 20 കാറുകളുടെ അടിയിലൂടെ 193 അടി ദൂരം സ്കേറ്റ് ചെയ്ത് കടന്നുപോയ പൂനെ സ്വദേശിനി ദേശ്ന നഹാര് ആണ്…