Month: July 2022

മികച്ച ആദ്യദിന കളക്ഷൻ നേടി പാപ്പൻ

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ‘പാപ്പൻ’ തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. നൈല ഉഷ, ഗോകുൽ സുരേഷ്, സണ്ണി വെയ്ൻ, നീത പിള്ള എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാത്യു പാപ്പൻ എന്ന…

സിംബാബ്‌വെക്കെതിരായ പരമ്പര, ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമിൽ

മുംബൈ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശിഖർ ധവാനാണ് ടീമിന്‍റെ ക്യാപ്റ്റൻ. സ്പിന്നർ വാഷിങ്ടൺ സുന്ദറും പേസർ ദീപക് ചഹറും ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. രാഹുൽ ത്രിപാഠിയെയും…

‘സബാഷ് ചന്ദ്രബോസ്’; ട്രെയിലർ റിലീസ് ചെയ്തു

വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്‍റണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വി.സി അഭിലാഷ് ചിത്രം സബാഷ് ചന്ദ്രബോസ് ഓഗസ്റ്റ് അഞ്ചിന് തീയേറ്ററുകളിലെത്തും. ജോളിവുഡ് മൂവീസിന്‍റെ ബാനറിൽ ജോളി ലോനപ്പനൈൽ ആണ് പുതിയ പോസ്റ്റർ പുറത്തുവിട്ടത്. പ്രമുഖ വിഷ്വൽ ഇഫക്റ്റ് ഡിസൈനർമാരായ ഡ്രിക് എഫ്…

50,000 ജീവനക്കാർക്കും ലോട്ടറി ടിക്കറ്റ് വാങ്ങി നൽകി റൈസിംഗ് കെയിൻ സിഇഒ

അമേരിക്ക: യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു ഫാസ്റ്റ് ഫുഡ് ശൃംഖലയായ റൈസിംഗ് കെയ്നിന്‍റെ സിഇഒ, തന്‍റെ എല്ലാ ജീവനക്കാർക്കും ജാക്ക്പോട്ട് ടിക്കറ്റ് (ലോട്ടറി ടിക്കറ്റുകൾ) നൽകി. റൈസിംഗ് കെയിൻ കമ്പനിക്ക് യുഎസിലുടനീളം 50,000 ലധികം ജീവനക്കാരുണ്ട്. ഓരോ ജീവനക്കാരനും 2 ഡോളർ ചെലവഴിച്ചാണ്…

കണ്ണിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്ന മാരകമായ വൈറസ് സ്ഥിരീകരിച്ചു

യൂറോപ്പ്: രോഗിയുടെ കണ്ണിൽ നിന്ന് രക്തസ്രാവം ഉൾപ്പെടെയുള്ള ഭയാനകമായ ലക്ഷണങ്ങൾക്ക് കാരണമാകുന്ന മാരകമായ വൈറൽ പനി യൂറോപ്പിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ക്രിമിയൻ-കോംഗോ ഹെമറേജിക് ഫീവർ എന്നറിയപ്പെടുന്ന ഈ വൈറൽ പനി ബാധിച്ച മധ്യവയസ്കനെ സ്പെയിനിലെ കാസ്റ്റിൽ, ലിയോൺ മേഖലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനത്തിലെ…

ജീവിതം വീൽചെയറിൽ; മനക്കരുത്തില്‍ സന്തോഷ് പടുത്തുയർത്തിയത് മൂന്ന് വ്യാപാരസ്ഥാപനങ്ങള്‍

ഇരിട്ടി: വീൽചെയറിൽ ഇരുന്ന് മധുര പലഹാരങ്ങൾ തയ്യാറാക്കുകയാണ് ജെപി സന്തോഷ്. അരയ്ക്ക് താഴെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ട തില്ലങ്കേരി ഇയ്യമ്പോട്ട് സത്യാ നിവാസിൽ സന്തോഷ് എന്ന നാൽപ്പത്തിയൊന്നുകാരൻ മൂന്ന് ബിസിനസുകളാണ് നടത്തുന്നത്. ഇയ്യമ്പോട്, ഉളിയില്‍, തൃക്കടാരിപൊയില്‍ എന്നിവിടങ്ങില്‍ പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍ ബേക്കറി…

ക്രിസ് റോക്കിനോട് വീണ്ടും മാപ്പ് ചോദിച്ച് വില്‍ സ്മിത്ത്

ഓസ്കര്‍ പുരസ്കാരദാനത്തിനിടെ അവതാരകൻ ക്രിസ് റോക്കിന്‍റെ മുഖത്തടിച്ച സംഭവത്തിൽ ക്രിസ് റോക്കിനോടും അമ്മയോടും മാപ്പുപറഞ്ഞ് വിൽ സ്മിത്ത്. തന്‍റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വീഡിയോയിലാണ് താരം ക്ഷമാപണം നടത്തിയത്. “ഞാൻ നിരവധി തവണ ക്രിസ് റോക്കിനെ ബന്ധപ്പെടാൻ ശ്രമിച്ചു, പക്ഷേ അദ്ദേഹം…

പൃഥ്വിയുടെ കാപ്പയിൽ ആസിഫ് അലിയും

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് നായകനാകുന്ന കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ആസിഫ് അലിയും ചിത്രത്തിൽ ജോയിൻ ചെയ്തെന്ന വാർത്തയാണ് പുറത്തുവരുന്നത്. ആസിഫ് അലി സെറ്റിൽ എത്തുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ പ്രേക്ഷകരിൽ നിന്നും പുതിയൊരു ചോദ്യമാണ്…

കണ്ണൂരിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ പരിശോധന

കണ്ണൂര്‍: കൊളശ്ശേരിയിൽ ഭീകരവിരുദ്ധ സ്ക്വാഡ് പരിശോധന നടത്തി. കോമത്തുപാറ സ്വദേശി ആബിദിന്‍റെ വാടക വീട്ടിലാണ് റെയ്ഡ് നടന്നത്. മതവിദ്വേഷം പരത്തുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പങ്കിട്ടതുമായി ബന്ധപ്പെട്ടാണ് പരിശോധന. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഭീകരവിരുദ്ധ സ്ക്വാഡ് ആബിദിൻ നോട്ടീസ് നൽകി.…

കലാപ ആഹ്വാനം; ഇ.പി ജയരാജനെതിരെ കേസെടുക്കണം: കെ സുധാകരന്‍

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണത്തിന്‍റെ പേരിൽ കലാപമുണ്ടാക്കിയ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും പ്രതികൾ പിടിക്കപ്പെടുമെന്ന് വിശ്വാസമില്ല. എകെജി സെന്‍റർ ആക്രമണം ഇ പി ജയരാജന്‍റെ സൃഷ്ടിയാണ്. ആരാണ് പ്രതിയെന്ന് അദ്ദേഹത്തിന് മാത്രമേ…