Month: July 2022

‘ജയരാജനെതിരെ കേസെടുത്തില്ലെങ്കില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യും’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിമാറ്റിയ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരെ കേസെടുത്തില്ലെങ്കില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്ന്‌ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഇ പി ജയരാജൻ ചെയ്ത കുറ്റം ഗുരുതരമാണെന്ന് തെളിഞ്ഞു.…

ക്രിപ്‌റ്റോയ്ക്ക് മേൽ നിയന്ത്രണം വേണം; ആർബിഐ ശുപാർശ ചെയ്തതായി ധനമന്ത്രി

ക്രിപ്റ്റോകറൻസികളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സർക്കാരിനോട് ശുപാർശ ചെയ്തതായി ധനമന്ത്രി നിർമ്മല സീതാരാമൻ. നിരോധനം ഫലപ്രദമായി നടപ്പാക്കാൻ അന്താരാഷ്ട്ര സഹകരണം വേണമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ആവശ്യപ്പെട്ടു. ലോക്സഭയിൽ ക്രിപ്റ്റോകറൻസി സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു…

ഇ.പി ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ഹൈബി ഈഡൻ

വിമാനത്തിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ഹൈബി ഈഡൻ എം.പി. രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ജനാധിപത്യ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രതിഷേധിച്ചത്. ശബരിനാഥിനെതിരെ ഗൂഡാലോചന നടത്തിയതിനും സമരത്തിന് പ്രേരിപ്പിച്ചതിനും കേസെടുത്താൽ, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വധിക്കാൻ…

സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു

കണ്ണൂർ: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് രോഗം ബാധിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഈ മാസം 13നാണ് രോഗി കണ്ണൂരിലെത്തിയത്. അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യമന്ത്രി വീണാ…

ഹജ്ജിന് പോയി തിരിച്ചെത്തിയ വിശ്വാസികള്‍ക്ക് സ്വീകരണമൊരുക്കി കശ്മീരി പണ്ഡിറ്റുകൾ

ഹജ്ജിന് ശേഷം മടങ്ങിയെത്തിയ മുസ്ലിം തീർത്ഥാടകരെ സ്വാഗതം ചെയ്ത് കശ്മീരി പണ്ഡിറ്റുകൾ. മുസ്ലിം ഭക്തിഗാനത്തിനൊപ്പമായിരുന്നു സ്വീകരണം. കശ്മീരി പണ്ഡിറ്റുകൾ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന് പ്രവാചകൻ മുഹമ്മദ് നബിയെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുമായി തീർത്ഥാടകരെ അഭിവാദ്യം ചെയ്തുവെന്ന് ഉത്തർപ്രദേശ് എംഎൽഎ അബ്ബാസ് ബിൻ മുഖ്താർ…

നീറ്റ് എഴുതാനെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന; പരാതി നൽകി

കൊല്ലം: നീറ്റ് പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥിനിയെ പരീക്ഷയ്ക്ക് മുമ്പ് അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയതായി പരാതി. കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തിൽ നടന്ന സംഭവത്തിൽ ശൂരനാട് സ്വദേശിനി റൂറൽ എസ്പിക്ക് പരാതി നൽകി. പരീക്ഷ എഴുതിയ മിക്ക വിദ്യാർത്ഥികൾക്കും സമാനമായ…

അട്ടപ്പാടി മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം. 12-ാം സാക്ഷിയായ വനംവകുപ്പ് വാച്ചർ അനിൽകുമാർ കൂറുമാറി. നേരത്തെ പൊലീസിന്‍റെ നിർബന്ധത്തിൻ വഴങ്ങിയാണ് രഹസ്യമൊഴി നൽകിയതെന്നും മധുവിനെ അറിയില്ലെന്നും അനിൽ കുമാർ കോടതിയെ അറിയിച്ചു. ഇതോടെ മൂന്ന് പ്രോസിക്യൂഷൻ സാക്ഷികൾ കൂറുമാറി. കഴിഞ്ഞ…

പണപ്പെരുപ്പം ഇനിയും ഉയർന്നേക്കുമെന്ന് ആർബിഐ റിപ്പോർട്ട്

ന്യൂ ഡൽഹി: പണപ്പെരുപ്പം ഉയരാൻ സാധ്യതയുണ്ടെന്ന് ആർബിഐ റിപ്പോർട്ട്. പണപ്പെരുപ്പം ഉയരാൻ സാധ്യതയുണ്ടെന്ന് ആർബിഐ പ്രതിമാസ ബുള്ളറ്റിനിൽ പറയുന്നു. ഇന്ത്യയുടെ നിലവിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളും ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂണിൽ രാജ്യത്തെ പണപ്പെരുപ്പം 7.01 ശതമാനമായിരുന്നു. തുടർച്ചയായ മൂന്നാം മാസവും പണപ്പെരുപ്പം 7…

മണിയെ ചിമ്പാന്‍സിയായി ചിത്രീകരിക്കുന്ന കട്ടൗട്ടുമായി മഹിളാ കോണ്‍ഗ്രസ് മാർച്ച്; വിവാദം

തിരുവനന്തപുരം: മഹിളാ കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം.എം മണി എം.എൽ.എയെ അധിക്ഷേപിച്ചതായി ആരോപണം. മണിയെ ചിമ്പാൻസിയായി ചിത്രീകരിക്കുന്ന കട്ടൗട്ടുമായാണ് മഹിളാ കോൺഗ്രസ് നിയമസഭയിലേക്ക് മാർച്ച് നടത്തിയത്. സംഭവം വിവാദമായതോടെ പ്രവർത്തകർ കട്ടൗട്ട് മറച്ചുവച്ചു. ഇതിന്‍റെ ദൃശ്യങ്ങൾ…

‘മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമം കോൺഗ്രസ് ഗൂഢാലോചനയെന്നത് ഞെട്ടിക്കുന്നത്’

തിരുവനന്തപുരം: വിമാനത്തിൽ വച്ച് മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചത് കോൺഗ്രസ് നേതൃത്വം നടത്തിയ ഗൂഡാലോചന പ്രകാരമാണെന്നതിന്‍റെ തെളിവ് ഞെട്ടിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ. മുൻ എംഎൽഎ ശബരീനാഥ് ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കളാണ് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ക്രിമിനലുകളെ വിമാനത്തിൽ അയച്ചതെന്ന് തെളിയിക്കുന്ന…