Month: June 2022

ഇന്ത്യ-പാക് താരങ്ങൾ ഒരു ടീമിൽ കളിച്ചേക്കും; അന്താരാഷ്ട്ര പരമ്പര തിരികെ വരുന്നു

ക്രിക്കറ്റിൽ ഭൂഖണ്ഡങ്ങൾ ഏറ്റുമുട്ടുന്ന ആഫ്രോ-ഏഷ്യാ കപ്പ് പുനരാരംഭിക്കാനുള്ള ചർച്ചകൾ, അടുത്ത മാസം നടക്കുന്ന ഐസിസി യോഗത്തിൽ നടത്തും. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രധാന കളിക്കാർ ഒരു ടീമിലും, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പ്രധാന കളിക്കാർ മറ്റൊരു ടീമിലും കളിക്കും. 2007ൽ എംഎസ്…

സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പോലീസിനു നേരെ കല്ലേറുണ്ടായി, ഇതേതുടർന്ന് പോലീസ് തുടർച്ചയായി കണ്ണീർ വാതകവും ഗ്രനേഡുകളും ജലപീരങ്കികളും പ്രയോഗിച്ചു. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.…

മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ പാര്‍ട്ടി: സരിത

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയാണെന്ന് സരിത എസ് നായർ. സ്വപ്നയുടെ കൈവശം ഒരു തെളിവുമില്ലെന്നും, മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് കൊണ്ടുവരികയാണെന്ന് സ്വപ്ന ജയിലിൽ വെച്ച് തന്നോട് പറഞ്ഞിരുന്നതായും സരിത പറഞ്ഞു. അതേസമയം, സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട്…

ഒന്നര ലക്ഷത്തിന് സ്വന്തം കല്ലറ ഒരുക്കിയ റോസി വിടവാങ്ങി

പാറശാല: സ്വയം ശവകുടീരം നിർമ്മിച്ച് കാത്തിരുന്ന റോസിയെ തേടി മരണം വന്നു. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഊരമ്പ് സ്വദേശിനി റോസിക്ക് ഇനി അന്ത്യവിശ്രമം സ്വയം നിർമ്മിച്ച ശവകുടീരത്തിൽ. 2016ലാണ് ഒന്നര സെൻറ് സ്ഥലത്ത് ഒന്നരലക്ഷം രൂപ ചെലവഴിച്ച് റോസി ശവകുടീരം നിർമ്മിച്ചത്. വീട്ടിൽ…

കോമൺ വെൽത്ത് ഗെയിംസ്; ദേശീയ അത്ലറ്റിക് ടീമിന് നീരജ് ചോപ്ര നയിക്കും

കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യയുടെ അത്ലറ്റിക്സ് ടീമിനെ പ്രഖ്യാപിച്ചു. ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര നയിക്കുന്ന ടീമിൽ 37 അത്ലറ്റുകളാണുള്ളത്. പത്ത് മലയാളി താരങ്ങളാണ് ടീമിന്റെ ഭാഗമാകുന്നത്. ജൂലൈ 28 മുതൽ ഓഗസ്റ്റ് 8 വരെ ബർമിങ്ഹാമിലാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുക.…

സ്വപ്‌നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട സരിതയുടെ ഹര്‍ജി കോടതി തള്ളി

കൊച്ചി: സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹർജി കോടതി തള്ളി. രഹസ്യമൊഴിയുടെ പകർപ്പ് അന്വേഷണ ഏജൻസിക്ക് മാത്രമേ നൽകാനാകൂ എന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഹർജി തള്ളിയത്. അന്വേഷണം പൂർത്തിയാകുന്നതുവരെ…

കള്ളപ്പണം വെളുപ്പിക്കൽ; ഡൽഹി ആരോഗ്യമന്ത്രിക്ക് ജാമ്യം നൽകില്ല

ന്യുഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിൻറെ ജാമ്യാപേക്ഷ സിബിഐ പ്രത്യേക കോടതി തള്ളി. ജൂൺ 9ന് സമർപ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് പരിഗണിച്ചത്. ഇ.ഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.ബി രാജുവും സത്യേന്ദ്ര ജെയിനിന് വേണ്ടി മുതിർന്ന…

അഗ്നിപഥ് ആർഎസ്എസ് പദ്ധതിയെന്ന് ബിനോയ് വിശ്വം

പത്തനംതിട്ട: അഗ്നിപഥ് ആർഎസ്എസ് പദ്ധതിയാണെന്ന ആരോപണവുമായി സിപിഐ നേതാവ് ബിനോയ് വിശ്വം. ഹിറ്റ്ലറും മുസോളിനിയും കാണിച്ച പാതയ്ക്ക് അനുസൃതമായാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്നും, ഈ പദ്ധതി പ്രകാരം സൈനിക സേവനം പൂർത്തിയാക്കുന്നവർ ആർഎസ്എസ് ഗുണ്ടകളായി മാറുമെന്നും അദ്ദേഹം പറഞ്ഞു. “ഇത് സമൂഹത്തെ സൈനികവത്കരിക്കാനുള്ള…

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയം രൂക്ഷമാകുന്നു; 31 മരണം

മേഘാലയ/അസം: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. മേഘാലയയിലും അസമിലും വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 31 ആയി. സംസ്ഥാനത്തെ വെള്ളപ്പൊക്ക സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തുകയും കേന്ദ്ര സഹായം ഉറപ്പ് നൽകുകയും ചെയ്തതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. തുടർച്ചയായ…

കേന്ദ്രസർക്കാരിന് അഗ്നിപഥ് ഉപേക്ഷിക്കേണ്ടി വരും: രാഹുൽ ഗാന്ധി

ന്യുഡൽഹി : കേന്ദ്രസർക്കാരിന് കാർഷിക നിയമങ്ങൾ പോലെ അഗ്നിപഥ് പദ്ധതിയും പിൻവലിക്കേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി. നരേന്ദ്ര മോദി സൈനികരോട് മാപ്പ് പറയേണ്ടിവരുമെന്നും, കഴിഞ്ഞ എട്ട് വർഷമായി ബിജെപി സർക്കാർ ജയ് ജവാൻ, ജയ് കിസാൻ മൂല്യങ്ങളെ അവഹേളിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ്…