Month: June 2022

കാബൂളില്‍ സിഖ് ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് യുഎന്‍ രംഗത്ത്

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ സിഖ് ക്ഷേത്രത്തിന് നേരെയുണ്ടായ ബോംബാക്രമണത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചു. രാജ്യത്തെ യുഎൻ മിഷനാണ് സംഭവത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തിയത്. സിവിലിയൻമാർക്കെതിരായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും സിഖുകാർ, ഹസാരാസ്, സൂഫികൾ എന്നിവരുൾപ്പെടെ എല്ലാ ന്യൂനപക്ഷങ്ങളും അഫ്ഗാനിസ്ഥാനിൽ സുരക്ഷിതരായിരിക്കണമെന്ന് യു.എൻ.എ.എം.എ ആവശ്യപ്പെട്ടു.

പലിശ നിരക്ക് ഉയർത്തി എസ്ബിഐ

ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്കുകൾ വർദ്ധിപ്പിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞയാഴ്ച റിപ്പോ നിരക്ക് ഉയർത്തിയതിനെത്തുടർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെ നിരവധി പ്രധാന ബാങ്കുകൾ വായ്പാ നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. പഞ്ചാബ് നാഷണൽ…

ഭിന്നശേഷിക്കാരനെ ഡോക്ടര്‍ പരിശോധിക്കാന്‍ വിസമ്മതിച്ചു; ആരോഗ്യ മന്ത്രി വിശദീകരണം തേടി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഭിന്നശേഷിക്കാരനായ 60 കാരനെ ഡോക്ടർ പരിശോധിക്കാൻ വിസമ്മതിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടി. മന്ത്രി പരാതിക്കാരനെ വിളിച്ച് കാര്യം തിരക്കി. ഭിന്നശേഷിക്കാരന്റെ ദുരനുഭവം ഖേദകരമാണെന്ന് മന്ത്രി…

വാക്സിനേഷൻ ആവശ്യമില്ല ; പ്രവാസികൾക്കു സൗദിയിൽ പ്രവേശിക്കാം

റിയാദ്: കോവിഡിന്റെ നിയന്ത്രണങ്ങൾ സൗദിയിൽ പിൻവലിച്ചതിനാൽ, പ്രവാസികൾക്ക് വാക്സിനേഷനില്ലാതെ രാജ്യത്ത് പ്രവേശിക്കാനും, പുറത്തുപോകാനും കഴിയുമെന്ന് സൗദി അറേബ്യ. പ്രവാസികൾക്ക് രാജ്യത്ത് നിന്ന് യാത്ര ചെയ്യാൻ സാധുവായ വിസയും പാസ്പോർട്ടും ഉണ്ടായിരിക്കണം. എന്നാൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് അവർ പോകുന്ന രാജ്യങ്ങളിലെ…

‘സ്ത്രീകളുടെ ക്ഷേമം മുന്നില്‍ക്കണ്ടാണ് പദ്ധതികള്‍ പദ്ധതികളാവിഷ്‌കരിക്കുന്നത്’; മോദി

വഡോദര: സൈന്യം മുതൽ ഖനനം വരെയുള്ള ഏത് മേഖലയിലും സ്ത്രീകളുടെ ക്ഷേമം കണക്കിലെടുത്താണ് ഇന്ത്യയിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിൽ 21,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് ശിലാസ്ഥാപനവും ഉദ്ഘാടനവും നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ…

തലസ്ഥാനത്തെ യുദ്ധക്കളമാക്കാൻ രാഷ്ട്രീയ ഗൂഢാലോചനയെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം : തലസ്ഥാനത്തെ യുദ്ധഭൂമിയാക്കാൻ ഗൂഡാലോചനയുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. യൂത്ത് കോൺഗ്രസുക്കാരെ ഇളക്കിവിട്ട് അക്രമം നടത്തുകയാണ് ലക്ഷ്യം. അക്രമത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ കെ.സുധാകരൻ സന്ദർശിച്ചത് ഗൂഢാലോചനയുടെ ഭാഗമാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട…

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യത്തിനെതിരായ ഹര്‍ജിയില്‍ വിധി 28ന് ഉണ്ടാകും

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമർപ്പിച്ച ഹർജിയുടെ വിധി ഈ മാസം 28ന്. ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിലെ ശബ്ദസന്ദേശങ്ങൾ റെക്കോർഡ് ചെയ്ത തീയതികൾ കണ്ടെത്തണമെന്നും കോടതി പറഞ്ഞു. ശബ്ദസന്ദേശം പെൻഡ്രൈവിലേക്ക് മാറ്റിയ ലാപ്ടോപ്പ് കണ്ടെത്താൻ അന്വേഷണം…

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി സ്ഥാനത്ത് നിന്ന് ഫാറൂഖ് അബ്ദുല്ലയും പിന്മാറി

ന്യൂഡല്‍ഹി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും ലോക്സഭാംഗവുമായ ഫാറൂഖ് അബ്ദുള്ള രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയാകില്ലെന്ന് വ്യക്തമാക്കി. തന്നെ പരിഗണിച്ചതിന് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ എൻസിപി അധ്യക്ഷൻ ശരദ് പവാറും താൻ രാഷ്ട്രപതി സ്ഥാനാർത്ഥിയാകില്ലെന്ന് പ്രതിപക്ഷ നേതാക്കളെ അറിയിച്ചിരുന്നു. അടുത്തിടെ…

കെ സുധാകരന്റെ നേരെ ആക്രമണമുണ്ടായേക്കാമെന്ന ഇന്റലിജൻസ് റിപ്പോർട്ട്

കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സുരക്ഷ ശക്തമാക്കി. സുധാകരനെതിരെ ആക്രമണമുണ്ടായേക്കാമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കണ്ണൂർ നടാലിലെ സുധാകരന്റെ വീടിന് സായുധ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സുധാകരന്റെ യാത്രയ്ക്കൊപ്പം സായുധ പൊലീസും ഉണ്ടാകും. വിമാനത്തിൽ മുഖ്യമന്ത്രി പിണറായി…

അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ കളിക്കാൻ സാധ്യതയില്ല

മുംബൈ: അയർലൻഡിനെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസണിന് അവസരം ലഭിക്കാൻ സാധ്യതയില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. 17 അംഗ ടീമിൽ ഇടം നേടിയിട്ടും സഞ്ജുവിനും രാഹുൽ ത്രിപാഠിയ്ക്കും കളിക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്ന് ആകാശ് ചോപ്ര യൂട്യൂബ് ചാനലിൽ പറഞ്ഞു.…