Month: June 2022

വി. കുഞ്ഞികൃഷ്ണന് പിന്തുണയുമായി സിപിഎം പ്രവർത്തകർ

കണ്ണൂര്‍: സി.പി.എം പയ്യന്നൂർ മേഖലയിലെ ഫണ്ട് ക്രമക്കേട് വിവാദത്തിൽ നേതൃത്വം സ്വീകരിച്ച നടപടിക്കെതിരെ ലോക്കൽ കമ്മിറ്റികൾക്കൊപ്പം സോഷ്യൽ മീഡിയയിലും പ്രതിഷേധം ഉയർന്നിരുന്നു. ഏരിയാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെതിരെ പാർട്ടി സ്വീകരിച്ച നടപടി പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വാട്‌സാപ്പ്, ഫെയ്സ്ബുക്ക് എന്നിവയില്‍ കടുത്ത…

കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ജാഗ്രതാ…

പാഠപുസ്തകങ്ങളില്‍ നിന്ന് ഇന്ത്യയുടെ ചരിത്രം പുറത്ത്

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ, 2002 ലെ ഗുജറാത്ത് കലാപം, നർമ്മദ ബച്ചാവോ ആന്ദോളൻ, ദലിത് പ്രക്ഷോഭങ്ങൾ, ഭാരതീയ കിസാൻ യൂണിയൻറെ പ്രതിഷേധം തുടങ്ങിയ ഇന്ത്യൻ ചരിത്രത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങൾ ഒഴിവാക്കുകയും തിരുത്തുകയും ചെയ്താണ് എൻസിഇആർടിയുടെ പാഠ്യപദ്ധതി പരിഷ്കരണം. ദേശീയ സ്കൂൾ…

ശ്രീലങ്കയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

കൊളംബോ: ശ്രീലങ്കൻ സർക്കാർ രാജ്യത്ത് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. പൊതുഗതാഗത സംവിധാനത്തിലെ തിരക്ക് കുറയ്ക്കാനുള്ള ശ്രമത്തിൻറെ ഭാഗമായാണ് ഈ നീക്കമെന്നാണ് സർക്കാർ പറയുന്നത്. രണ്ടാഴ്ചത്തേക്കാണ് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നിരുന്നാലും, അവശ്യ സേവനങ്ങളിലെ ജീവനക്കാർക്ക് ഓഫീസുകളിൽ എത്താൻ നിർദ്ദേശം…

അഗ്നിപഥ് വിപ്ലവകരമായ പദ്ധതി: ജെ.പി നദ്ദ

കർണാടക: അഗ്നീപഥ് വിപ്ലവകരമായ പദ്ധതിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. പ്രധാനമന്ത്രിയിൽ വിശ്വസിക്കാൻ ജെപി നദ്ദ യുവാക്കളോട് അഭ്യർത്ഥിച്ചു. കർണാടകയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരുടെയും വൈസ് പ്രസിഡൻറുമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെ.പി നദ്ദയുടെ വാക്കുകൾ, “അഗ്നിപഥ് ഒരു വിപ്ലവകരമായ പദ്ധതിയാണെന്ന്…

അഗ്നിപഥ് പദ്ധതിക്കെതിരെ രാജസ്ഥാനില്‍ പ്രമേയം

ജയ്പുർ: അഗ്നിപഥ് പദ്ധതി കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ മന്ത്രിസഭ പ്രമേയം പാസാക്കി. അഗ്നീപഥ് പദ്ധതി യുവാക്കളുടെ ഭാവി സുരക്ഷിതമാക്കില്ലെന്ന് സൈനിക വിദഗ്ധരുടെ അഭിപ്രായമാണെന്നും, ഇക്കാര്യം മന്ത്രിമാരുടെ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തുവെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു. ശനിയാഴ്ച…

കുര്‍തനെ ഗെയിംസില്‍ സ്വര്‍ണം നേടി നീരജ് ചോപ്ര

ഫിൻലാൻഡ്: ഫിൻലാൻഡിൽ നടന്ന കുര്‍തനെ ഗെയിംസിൽ ഇന്ത്യയുടെ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര സ്വർണ്ണ മെഡൽ നേടി. ജാവലിൻ ത്രോയിൽ 86.69 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണം നേടിയത്. കഴിഞ്ഞ വർഷത്തെ ഗെയിംസിൽ 86.79 മീറ്റർ എറിഞ്ഞാണ്…

അഗ്നിപഥ് പദ്ധതി പിന്‍വലിക്കണം; പ്രമേയം പാസാക്കി രാജസ്ഥാനിലെ സര്‍ക്കാര്‍

ജയ്പൂര്‍: കേന്ദ്ര സർക്കാരിന്റെ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാനിലെ കോൺഗ്രസ്‌ സർക്കാർ പ്രമേയം പാസാക്കി. ശനിയാഴ്ചയാണ് സർക്കാരിന്റെ മന്ത്രിസഭ പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ജയ്പൂരിലെ വസതിയിൽ ചേർന്ന യോഗത്തിലാണ് പ്രമേയം ഏകകണ്ഠമായി പാസാക്കിയതെന്നാണ് റിപ്പോർട്ട്.

തേനിയിൽ അപകടം; ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു, 40 പേർക്ക് ഗുരുതര പരുക്ക്

കുമളി: തേനി ആണ്ടിപ്പെട്ടിക്ക് സമീപം തമിഴ്നാട് ട്രാൻസ്പോർട്ട് ബസുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും 40 പേർക്ക് ഗുരുതരമായി പരിക്കേൾക്കുകയും ചെയ്തിട്ടുണ്ട്. കുമളിയിൽ നിന്നും നാഗർകോവിലിലേക്ക് പോവുകയായിരുന്ന ബസും തിരിച്ചെന്തൂരിൽ നിന്ന് കമ്പത്തേക്ക് വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നാഗർകോവിൽ…

ആസിഫ് അലി ചിത്രം ‘കുറ്റവും ശിക്ഷയും’ നെറ്റ്ഫ്ലിക്സില്‍ ഉടനെത്തും

കൊച്ചി: രാജീവ് രവി സംവിധാനം ചെയ്ത ആസിഫ് അലിയുടെ ‘കുറ്റവും ശിക്ഷയും’ എന്ന ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. ചിത്രം ജൂൺ 24ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. ചിത്രം മെയ് 27ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ‘കമ്മട്ടിപ്പാടം’ എന്ന സൂപ്പർ…