Month: June 2022

അഗ്നിപഥ്; മാര്‍ഗരേഖ പുറത്തുവിട്ട് വ്യോമസേന

ന്യൂഡൽഹി: രാജ്യവ്യാപകമായി പ്രതിഷേധം തുടരുമ്പോഴും അഗ്നിപഥ് പദ്ധതിയുമായി കേന്ദ്രം മുന്നോട്ട് പോവുകയാണ്. പദ്ധതിയുടെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ വ്യോമസേന പുറത്തിറക്കിയിട്ടുണ്ട്. റിക്രൂട്ട്മെൻറ് റാലികൾക്ക് പുറമെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ കാമ്പസ് ഇൻറർവ്യൂ നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതകൾ, മൂല്യനിർണയം, അവധി, ലൈഫ് ഇൻഷുറൻസ്, വേതനം,…

മത്സ്യബന്ധന മേഖലയിലെ സബ്‌സിഡികള്‍ നിര്‍ത്തലാക്കുന്നു

ന്യുഡൽഹി: രാജ്യത്ത് മത്സ്യബന്ധന മേഖലയിലെ സബ്‌സിഡികള്‍ നിർത്തലാക്കുമെന്ന് റിപ്പോർട്ട്. മത്സ്യബന്ധന മേഖലയിലെ സബ്‌സിഡികള്‍ ഘട്ടംഘട്ടമായി ഇന്ത്യ നിർത്തലാക്കും. ജനീവ ഫിഷറീസ് സബ്‌സിഡി കരാർ പ്രകാരമാണ് സബ്‌സിഡി നിർത്തലാക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങൾ നടക്കുന്നത്. ഫിഷറീസ് സബ്‌സിഡി ഇനി മുതൽ ബാങ്ക് അക്കൗണ്ടുകൾ വഴി…

ബഫർസോൺ വ്യവസ്ഥയില്‍ ഇളവ് വേണമെന്ന് കേരളം

തിരുവനന്തപുരം: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫര്‍സോണ്‍ വേണമെന്ന നിബന്ധനയിൽ ഇളവ് നൽകാൻ സംസ്ഥാന വനം വകുപ്പ് കേന്ദ്ര വനം മന്ത്രി അശ്വനി കുമാർ ചൗബെയോട് ആവശ്യപ്പെട്ടു. കേരളത്തിലെ സ്ഥിതി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവലോകന യോഗത്തിൽ…

രാഹുൽ ഗാന്ധി അനുവദിച്ച 40 ലക്ഷം വേണ്ടെന്ന് മുക്കം നഗരസഭ

കോഴിക്കോട്: മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി, രാഹുൽ ഗാന്ധി എം.പി അനുവദിച്ച 40 ലക്ഷം രൂപ തിരിച്ചെടുക്കണമെന്ന് മുക്കം നഗരസഭ. എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് രാഹുൽ ഗാന്ധി അനുവദിച്ച 40 ലക്ഷം രൂപ റദ്ദാക്കാൻ, മെയ്…

കോവിഡിനെ പ്രതിരോധിക്കാൻ നേസൽ സ്പ്രേ; ഉടൻ വിപണിയിലെത്തും

ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ മൂക്കിൽ ഇറ്റിക്കുന്ന തുള്ളി മരുന്നിന്റെ ക്ലിനിക്കൽ ട്രയൽ പൂർത്തിയായതായി ഭാരത് ബയോടെക്. പരീക്ഷണങ്ങൾ പൂർത്തിയായെന്നും, ഡിസിജിഐ അനുമതി നൽകിയാൽ ഉടൻ തന്നെ മരുന്ന് വിപണിയിലെത്തുമെന്നും ഭാരത് ബയോടെക് വ്യക്തമാക്കി. ഭാരത് ബയോടെക് മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ ഡോ.…

കറവക്കാരൻ യന്ത്രവുമായി വീട്ടിലെത്തുന്ന പദ്ധതി സംസ്ഥാനമൊട്ടാകെ നടപ്പാക്കും

തിരുവനന്തപുരം: യന്ത്രവുമായി കറവക്കാരൻ വീട്ടിലെത്തുന്ന പദ്ധതി സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കും. കറവക്കാരുടെ അഭാവം ക്ഷീരകർഷകർക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരമായാണ് ആലപ്പുഴ ജില്ലയിൽ മൊബൈൽ കറവ യൂണിറ്റുകൾ ആരംഭിച്ചത്. ഈ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും…

പാഠ്യ പദ്ധതിയില്‍ യോഗ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡല്‍ഹി: യോഗയെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നാഷണൽ കൗൺസിൽ ഫോർ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗിന് (എൻസിഇആർടി) നിർദ്ദേശം നൽകി. ദേശീയ യോഗ ഒളിമ്പ്യാഡ്-2022 നെ അഭിസംബോധന ചെയ്യവേ, ദേശീയ വിദ്യാഭ്യാസ നയം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശാരീരികവും…

പാവഗഢ് ക്ഷേത്രത്തില്‍ കൊടി ഉയര്‍ത്തി നരേന്ദ്ര മോദി

അഹമ്മദാബാദ്: ഗുജറാത്തിലെ പ്രശസ്തമായ പാവഗഢ് മഹാകാളി ക്ഷേത്രത്തിൽ, മതങ്ങള്‍ക്കതീതമായി മാനവസൗഹൃദം വിളംബരം ചെയ്‌തുകൊണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദി കൊടി ഉയർത്തി. അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം നടക്കുന്ന ധ്വജരോഹണം പുതിയ ചരിത്രമാണെന്ന് മോദി പറഞ്ഞു. പുതിയ ഗോപുരം പണിയുന്നതിനായി ഈ ക്ഷേത്രത്തിലെ ദര്‍ഗ…

ചത്ത മാനിനെ ഭക്ഷിച്ച ഫോറസ്റ്റ് ഓഫിസർമാർക്ക് സസ്‌പെൻഷൻ

പാലക്കാട്: ചത്ത മാനിനെ കറിവെച്ചു കഴിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു സസ്പെന്‍ഷന്‍. പാലോട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അരുൺ ലാൽ, ബീറ്റ് ഓഫീസർ എസ്.ഷാജിദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥർ മാനിനെ സെക്ഷൻ ഓഫീസിൽ കൊണ്ടുപോയി ഇറച്ചിയാക്കിയെന്നാണ് വിവരം. ചുള്ളിയാമല സെക്ഷനിലാണ് സംഭവം.…

കെ.വി ശശികുമാറിനെ വീണ്ടും അറസ്റ്റ് ചെയ്തു

മലപ്പുറം: വിരമിക്കുന്നതിന് തൊട്ടുമുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ, സിപിഎം മുൻ നഗരസഭാംഗവും മുൻ അധ്യാപകനുമായ കെ.വി. ശശികുമാർ വീണ്ടും അറസ്റ്റിൽ. ഒരു പൂർവ്വ വിദ്യാർത്ഥിയുടെ പരാതിയിൽ ശനിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ രണ്ട് പോക്സോ കേസുകളിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ്…