Month: June 2022

പാർലമെന്റിലേക്ക് നടത്തിയ ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ പാർലമെന്റ് മാർച്ചിനിടെ സംഘർഷം. മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എം എ റഹീം എംപി അടക്കമുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് നടപടിക്കിടെ മാധ്യമപ്രവർത്തകർക്ക്…

ഗുരുദ്വാര ആക്രമണം; സിഖുകാര്‍ക്കും ഹിന്ദുക്കള്‍ക്കും ഇ-വിസ അനുവദിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: അഫ്ഗാനില്‍ കാബൂളിലെ സിഖ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സിഖ്, ഹിന്ദു വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ ഇ-വിസ അനുവദിച്ചു. നൂറിലധികം പേർക്ക് വിസ അനുവദിച്ചതായാണ് റിപ്പോർട്ട്. ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ ഒരു സിഖുകാരൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു.…

ഇന്ത്യ- സൗത്ത് ആഫ്രിക്ക ടി20 പരമ്പര; ”ഫൈനൽ” പോരാട്ടം ഇന്ന്

ബാംഗ്ലൂർ : ഇന്ത്യ- സൗത്ത് ആഫ്രിക്ക ടി20 പരമ്പരയുടെ ഫൈനൽ ഇന്ന് വൈകിട്ട് 7 മണിക്ക് ബെംഗളൂരുവിൽ നടക്കും. നല്ല മഴയുള്ള ബാംഗ്ലൂരിലും കാലാവസ്ഥ പ്രതികൂലമാകാൻ സാധ്യതയുണ്ട്. ഇരുടീമുകളും രണ്ട് മത്സരങ്ങൾ ജയിച്ചതോടെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഫൈനലിൽ അവസാന മത്സരം കളിക്കാനുള്ള…

ആരോഗ്യ പ്രവർത്തകർക്ക് മാസ്ക് നിർബന്ധമാക്കി കുവൈറ്റ്

കുവൈറ്റ്‌ : കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് കുവൈറ്റ്‌ മാസ്ക് നിർബന്ധമാക്കി. രോഗവ്യാപനം വർധിച്ചാൽ അടച്ചിട്ട മുറികളിൽ മാസ്ക് ആവശ്യകത പുനരാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണ കേസിലെ തുടരന്വേഷണ ഹര്‍ജിയില്‍ വിധി 30ന്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം പൂർത്തിയായി. ജൂൺ 30ന് കോടതി വിധി പറയും. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ മാതാപിതാക്കളായ ശാന്തകുമാരി, ഉണ്ണി, നടൻ…

തന്റെ പിറന്നാൾ ആഘോഷിക്കരുതെന്ന് രാഹുല്‍ ഗാന്ധി

ന്യുഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇന്ന് 52-ാം ജന്മദിനമാണ്. എന്നാൽ തൻറെ ജന്മദിനം ആഘോഷിക്കരുതെന്ന് അദ്ദേഹം പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയി. രാജ്യം വലിയ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഈ സമയത്ത് ജന്മദിനം ആഘോഷിക്കുന്നത് ശരിയല്ലെന്നാണ് രാഹുലിന്റെ നിലപാട്. അഗ്നിപഥ്…

‘പിറന്നാളോഘോഷം വേണ്ട’; യുവാക്കളുടെ വേദനയ്ക്കൊപ്പമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി : കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ 52ആം ജന്മദിനമാണിന്ന്. യുവാക്കൾ വേദനയിലാണെന്നും ഈ സമയത്ത് അവർക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പം നിൽക്കണമെന്നും പറഞ്ഞുകൊണ്ട് തന്റെ ജന്മദിനം ആഘോഷിക്കരുതെന്ന് രാഹുൽ ഗാന്ധി പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി. കേന്ദ്രസർക്കാരിന്റെ സൈനിക പദ്ധതിയായ…

ബാഹുബലി 2ന്റെ റെക്കോര്‍ഡും തകര്‍ത്ത് ‘വിക്രം’, തമിഴ്‌നാട്ടില്‍ കുതിക്കുന്നു

ചെന്നൈ : കമൽഹാസന്റെ വിക്രം ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തുകൊണ്ട് മുന്നോട്ട് പോവുകയാണ്. ചിത്രം 300 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഇപ്പോൾ തമിഴ്നാട്ടിൽ ബാഹുബാലി രണ്ടിന്റെ റെക്കോർഡുകൾ ഭേദിച്ചിരിക്കുകയാണ് കമൽഹാസൻ ചിത്രം ‘വിക്രം’.  തമിഴ്നാട്ടിൽ നിന്ന് മാത്രം 150 കോടി…

മോന്‍സണ്‍ മാവുങ്കലിനെ ഇഡി ചോദ്യം ചെയ്തു

കൊച്ചി : പുരാവസ്തു കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മോൺസൺ മാവുങ്കലിനെ ഇഡി ചോദ്യം ചെയ്തു. വിയ്യൂർ ജയിലിൽ നിന്ന് മോൺസൺ മാവുങ്കലിനെ കൊച്ചിയിലെത്തിച്ചാണ് ചോദ്യം ചെയ്തത്. അനിത പുല്ലയിലിനെയും ഇഡി ചോദ്യം ചെയ്തേക്കും. നിലവിൽ റിമാൻഡിൽ കഴിയുന്ന മോൺസൺ മാവുങ്കലിനെ…

രാജ്യത്ത് 12,899 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ന്യുഡൽഹി: രാജ്യത്ത് ഇന്ന് കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. 12,899 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 15 പേർ മരിച്ചു. രോഗമുക്തി നിരക്ക് 98.62 ശതമാനമായി കുറഞ്ഞു. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഒമൈക്രോണിൻറെ…