Month: June 2022

ലോ​ക​ക​പ്പ്​ ടി​ക്ക​റ്റ്; മൂന്നാം ഘട്ടത്തിൽ ഫസ്റ്റ് കം ഫസ്റ്റ്

ദോ​ഹ: ആദ്യ രണ്ട് ഘട്ടങ്ങളിലും ലോകകപ്പിനുള്ള ടിക്കറ്റ് ലഭിക്കാത്ത ആരാധകർ നിരാശരാകേണ്ടെന്ന് ഫിഫ. ടിക്കറ്റ് ലഭിക്കാത്തവർക്കായി വിൽപ്പനയുടെ മൂന്നാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് ഫിഫ വെബ്സൈറ്റിൽ അറിയിച്ചു. ആദ്യ രണ്ട് ഘട്ടങ്ങളിലായി റാൻഡം നറുക്കെടുപ്പിലൂടെയും മൂന്നാം ഘട്ടത്തിൽ ആദ്യം വരുന്നവർക്ക് ആദ്യം…

സ്‌കൂളുകളും ഓഫീസുകളും അടയ്ക്കാനൊരുങ്ങി ശ്രീലങ്ക; ഒന്നിനും ഇന്ധനമില്ല

കൊളംബോ: ഇന്ധനക്ഷാമം കാരണം അടുത്തയാഴ്ച പൊതു ഓഫീസുകളും സ്കൂളുകളും അടച്ചിടാൻ ശ്രീലങ്കൻ സർക്കാർ പദ്ധതിയിടുന്നു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ക്ലാസുകൾ ഓൺലൈനാക്കാനോ വെട്ടിക്കുറയ്ക്കാനോ ആവശ്യപ്പെട്ടിട്ടുണ്ട്. “ഇന്ധന വിതരണത്തിലെ കടുത്ത പ്രതിസന്ധി, പൊതുഗതാഗതത്തിൻറെ കുറവ്, സ്വകാര്യ യാത്രാ ക്രമീകരണങ്ങളുടെ അപ്രായോഗികത എന്നിവ കണക്കിലെടുത്ത്,…

ബന്ദ് പ്രചാരണം; പോലീസിനോട് സജ്ജമായിരിക്കാന്‍ ഡിജിപിയുടെ നിർദേശം

തിരുവനന്തപുരം: അഗ്നിപഥ് വിഷയത്തിൽ ചില സംഘടനകൾ തിങ്കളാഴ്ച ബന്ദ് പ്രഖ്യാപിച്ചതായി സോഷ്യൽ മീഡിയയിൽ വ്യാപകമായ വാർത്ത പടർന്നിരുന്നു. ഇതിനെ തുടർന്ന് സജ്ജരായിരിക്കാൻ ഡിജിപി അനിൽ കാന്ത് പോലീസിന് നിർദേശം നൽകി. പൊതുജനങ്ങൾക്കെതിരായ അക്രമവും പൊതുമുതൽ നശിപ്പിക്കലും കർശനമായി നേരിടുമെന്ന് സംസ്ഥാന പൊലീസ്…

രക്ഷിത് ഷെട്ടി ചിത്രം ‘777 ചാർലി’ക്ക് നികുതിയിളവ് പ്രഖ്യാപിച്ച് കർണാടക

കർണ്ണാടക : രക്ഷിത് ഷെട്ടി നായകനായ ‘777 ചാർലി’എന്ന ചിത്രത്തെ കർണാടക സർക്കാർ നികുതി രഹിതമായി പ്രഖ്യാപിച്ചു. കിരൺരാജ് കെ രചനയും സംവിധാനവും നിർവഹിച്ച ‘777 ചാർലി’യുടെ കഥ ജീവിതത്തിൽ താൽപ്പര്യം നഷ്ടപ്പെട്ട നിരാശനായ ഒരു യുവാവിനെ കേന്ദ്രീകരിക്കുന്നു. അയാളുടെ ജീവിതത്തിൽ…

ശ്രീലങ്കന്‍ പട്ടാളം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു; ആദ്യ സംഭവം

കൊളംബോ: പെട്രോൾ, ഡീസൽ ക്ഷാമം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിഷേധിച്ചവർക്ക് നേരെ ശ്രീലങ്കൻ സൈന്യം വെടിയുതിർത്തു. പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധം ആളിക്കത്തിക്കൊണ്ടിരിക്കുന്ന വിസുവാമുഡുവിലാണ് സൈന്യം വെടിയുതിർത്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയിൽ ഇതാദ്യമായാണ് ജനങ്ങളുടെ പ്രതിഷേധത്തിന് നേരെ വെടിവെപ്പ് ഉണ്ടാകുന്നത്.…

അഗ്നിപഥ് മുന്നോട്ട് തന്നെ; സൈനിക തലവന്മാരെ ഇന്ന് പ്രതിരോധമന്ത്രി കാണും

ദില്ലി: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തുടനീളം വലിയ പ്രതിഷേധമാണ് നടക്കുന്നത്. എന്നാൽ കേന്ദ്രം നടപടികളുമായി മുന്നോട്ട് പോവുകയാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് നിർണായക യോഗം ചേരും. മൂന്ന് സേനാ മേധാവികളും ഇന്ന് പ്രതിരോധ മന്ത്രിയുടെ വസതിയിലെത്തി യോഗത്തിൽ പങ്കെടുക്കും. പദ്ധതി…

എൻജിന് തീപിടിച്ചതിനെ തുടർന്ന് പട്നയിൽ പറന്ന വിമാനം അടിയന്തരമായി നിലത്തിറക്കി

പട്ന: ഡൽഹിയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. പറന്ന വിമാനത്തിന്റെ എഞ്ചിൻ തീപിടിച്ചതിനെ തുടർന്ന് വിമാനം പട്ന വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.വിമാനം പറന്നുയർന്ന ഉടൻ തന്നെ തകരാർ ശ്രദ്ധയിൽപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന 185 യാത്രക്കാരും സുരക്ഷിതരാണ്. പക്ഷിയിടിച്ചതിനെ തുടർന്ന് എഞ്ചിൻ തീപിടിച്ചതായി…

മി​ക​ച്ച എ​യ​ര്‍പോ​ര്‍ട്ട് സ്റ്റാ​ഫ് അ​വാ​ര്‍ഡ് സ്വ​ന്ത​മാ​ക്കി മസ്‌കത്ത് വിമാനത്താവളം

മ​സ്ക​ത്ത്​: മിഡിൽ ഈസ്റ്റിലെ മികച്ച എയർപോർട്ട് സ്റ്റാഫ് അവാർഡ് മസ്കറ്റ് ഇൻറർനാഷണൽ എയർപോർട്ടിന് ലഭിച്ചു. സ്‌​കൈ​ട്രാ​ക്‌​സ്​ സ്റ്റാർ റേറ്റിംങ്ങിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരമെന്ന് ഒമാൻ എയർപോർട്ട് അധികൃതർ അറിയിച്ചു. പാരീസിൽ നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി. തങ്ങളുടെ ജീവനക്കാർ നൽകുന്ന മികച്ച തൊഴിൽ…

ആപ്പിളിലും വിജയക്കൊടി പാറിച്ച് തൊഴിലാളി യൂണിയന്‍

മേരിലാന്‍ഡ്: സാങ്കേതികമേഖല രംഗത്തെ വമ്പൻ ആപ്പിളിലും തൊഴിലാളി യൂണിയൻ ആരംഭിക്കുന്നു. അമേരിക്കയിലെ മേരിലാൻഡിലുള്ള ആപ്പിളിന്റെ റീട്ടെയിൽ യൂണിറ്റിലെ തൊഴിലാളികളാണ് യൂണിയൻ ആരംഭിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തത്. ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് മെഷീനിസ്റ്റ്സ് ആൻഡ് എയ്റോസ്പേസ് വർക്കേഴ്സിൽ ചേരുന്നതിന് നൂറോളം തൊഴിലാളികൾ അനുകൂലമായി…

കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ അഴിച്ചുപണിയില്ല

തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസ്‌ സംഘടനാ സംവിധാനത്തിൽ അഴിച്ചുപണി ഉണ്ടാകില്ലെന്ന് എഐസിസി. എഐസിസി കേരളത്തിലെ ഈ ഫോർമുല അംഗീകരിക്കും. 14 ജില്ലാ പ്രസിഡന്റുമാരും അധ്യക്ഷ സ്ഥാനത്ത് തുടരും. കെ സുധാകരൻ അധ്യക്ഷനായി തുടരുന്ന സമവായമാണ് എഐസിസി അംഗീകരിക്കുക. സമവായത്തിലൂടെ കേരള ഘടകം…