Month: June 2022

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് പരിശോധിക്കണം, ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ പ്രതിഭാഗത്തിന്റെ വാദങ്ങളും കേൾക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. വിചാരണക്കോടതിക്കും സർക്കാരിനുമെതിരെ നടി…

റഷ്യൻ സംഗീതം നിരോധിക്കാൻ യുക്രൈൻ; യുക്രൈൻ പാർലമെന്റിൽ ബിൽ പാസായി

യുക്രൈൻ: മാധ്യമങ്ങളിലും പൊതു ഇടങ്ങളിലും റഷ്യൻ സംഗീതത്തിന് വിലക്കേർപ്പെടുത്തുമെന്ന് ഉക്രൈൻ. റഷ്യയിൽ നിന്നും ബെലാറസ്സിൽ നിന്നും പുസ്തകങ്ങൾ ഇറക്കുമതി ചെയ്യുന്നതും നിരോധിക്കും. 303 അംഗങ്ങളുടെ പിന്തുണയോടെ 450 പ്രതിനിധികൾ അടങ്ങുന്ന ഉക്രേനിയൻ പാർലമെന്റാണ് ബിൽ പാസാക്കിയത്. ടെലിവിഷൻ, റേഡിയോ, സ്കൂളുകൾ, പൊതുഗതാഗതം,…

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; ഇന്ന് സിഐടിയു ചീഫ് ഓഫിസ് വളയും

കെ.എസ്.ആർ.ടി.സിയിലെ ശമ്പളപ്രതിസന്ധിയിൽ പ്രതിഷേധിച്ച് ഭരണപക്ഷ സംഘടനയായ സി.ഐ.ടി.യു ഇന്ന് ചീഫ് ഓഫീസ് ഉപരോധിക്കും. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് വേതനം നൽകണമെന്നും ട്രേഡ് യൂണിയനുകൾ ഒപ്പിട്ട കരാർ പാലിക്കണമെന്നുമാണ് ആവശ്യം. ടി.ഡി.എഫും ബി.എം.എസും അടക്കമുള്ള പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്.…

സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. രാവിലെ 11ന് പി.ആർ.ഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. 30നാണ് പ്ലസ് ടു പരീക്ഷ ആരംഭിച്ചത്. മെയ് 3 മുതലാണ് പ്രാക്ടിക്കൽ പരീക്ഷ നടന്നത്. 2021 ൽ പ്ലസ് ടുവിന്…

അന്താരാഷ്ട്ര എണ്ണവില ഉയരുന്നു; വിൽപ്പന വന്‍ നഷ്ടത്തിലെന്ന് കമ്പനികള്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയരുന്നതിനാൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിൽപ്പനയിൽ വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് സ്വകാര്യ എണ്ണക്കമ്പനികൾ. ഡീസൽ ലിറ്ററിന് 20-25 രൂപ നഷ്ടത്തിലാണ് വിൽക്കുന്നതെങ്കിൽ പെട്രോൾ ലിറ്ററിന് 14-18 രൂപ നഷ്ടത്തിലാണ് വിൽക്കുന്നത്. ജിയോ ബിപി, നയാര…

ട്രാൻസ്ജെൻഡർ അത്ലറ്റുകൾക്ക് വനിതാ നീന്തലിൽ നിന്ന് വിലക്കേർപ്പെടുത്തി ഫിന

ട്രാൻസ്ജെൻഡർ അത്ലറ്റുകൾക്ക് വനിതാ എലൈറ്റ് റേസുകളിൽ നിന്ന് വിലക്കേർപ്പെടുത്തി. ലോക നീന്തൽ ഗവേണിംഗ് ബോഡി ‘ഫിന’ പ്രായപൂർത്തിയായ അത്ലറ്റുകൾക്കാണ് വിലക്കേർപ്പെടുത്തിയത്. ട്രാൻസ്ജെൻഡർ വിഭാഗത്തിന് വനിതാ കളിക്കാരേക്കാൾ കൂടുതൽ ക്ഷമതയുള്ള പശ്ചാത്തലത്തിലാണ് തീരുമാനം. ബുഡാപെസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന ലോക ചാമ്പ്യൻ ഷിപ്പിലെ അസാധാരണ ജനറൽ…

കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം,…

ചൈനയ്‌ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

അതിർത്തിയിലെ തൽസ്ഥിതി മാറ്റാനോ യഥാർത്ഥ നിയന്ത്രണ രേഖ മാറ്റാനോ ഉള്ള ചൈനയുടെ ഏകപക്ഷീയമായ ഒരു ശ്രമവും ഇന്ത്യ അനുവദിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യ ഇതുവരെ ഒരു വാക്കും തെറ്റിച്ചില്ല. ഇതുവരെ 15 കമാൻഡർ തല ചർച്ചകൾ നടത്തിയിട്ടും ചൈന പല…

ബീഹാറിൽ ശക്തമായ ഇടിമിന്നലേറ്റ് 17 മരണം; ഒഡിഷയിൽ മരണം 4

പട്ന: ബീഹാറിലെ എട്ട് ജില്ലകളിലായി ശക്തമായ ഇടിമിന്നലേറ്റ് 17 പേർ മരിച്ചു. ഇടിമിന്നലേറ്റ് ഒഡീഷയിൽ നാല് പേരും മരിച്ചു. ശനിയാഴ്ച രാത്രി മുതൽ തുടരുന്ന കനത്ത മഴയിൽ ബീഹാറിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മരിച്ചവരുടെ ബന്ധുക്കൾക്ക് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ…

അഗ്നിപഥ് പ്രക്ഷോഭം; പ്ലാറ്റ്‌ഫോം ടിക്കറ്റ് നൽകുന്നത് നിർത്തി റെയിൽവേ

തിരുവനന്തപുരം: അഗ്നീപഥിനെതിരായ പ്രതിഷേധം അക്രമാസക്തമായ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്ന നിലയിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നൽകുന്നത് റെയിൽവേ നിർത്തിവെച്ചു. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, കൊല്ലം, ആലപ്പുഴ, കോട്ടയം, തമിഴ്നാട്ടിലെ നാഗർകോവിൽ എന്നിവയുൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിലാണ് പ്ലാറ്റ്ഫോം ടിക്കറ്റുകൾ നൽകുന്നത്…