Month: June 2022

സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌നയുടെ രഹസ്യമൊഴി ഇ.ഡിക്ക്

കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കൈമാറി. ഇഡി സമർപ്പിച്ച അപേക്ഷ പരിഗണിച്ച കൊച്ചിയിലെ പ്രത്യേക കോടതിയാണ് മൊഴിയുടെ പകർപ്പ് ഇഡിക്ക് കൈമാറിയത്. അതേസമയം, ഡോളർ കടത്ത് കേസിൽ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള…

ശസ്ത്രക്രിയയിലെ വീഴ്ച: മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ശസ്ത്രക്രിയ വൈകിയതിൽ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക്…

ചരിത്രത്തിലെ ഏറ്റവും വലിയ വിമാന കരാറിലേക്ക് എയർ ഇന്ത്യ

300 ചെറിയ ജെറ്റുകൾക്ക് ഓർഡർ നൽകാനുള്ള തയ്യാറെടുപ്പിലാണ് എയർ ഇന്ത്യ. നേരത്തെ കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലായിരുന്ന എയർ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായതോടെ പുതിയ ചുവടുവയ്പിന് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. വാണിജ്യ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡറുകളിലൊന്നായിരിക്കും ഇത്. എയർബസ് എസ്ഇയുടെ എ…

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ശസ്ത്രക്രിയ വൈകി, രോഗി മരിച്ചു

തിരുവനന്തപുരം: വൃക്ക മാറ്റിവച്ച രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. ഇന്നലെ രാജഗിരി ആശുപത്രിയിൽ നിന്ന് കൊണ്ടുവന്ന വൃക്ക മാറ്റിവെച്ച രോഗിയാണ് മരിച്ചത്. ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് ശസ്ത്രക്രിയ വൈകാൻ കാരണം. പൊലീസ് അകമ്പടിയോടെയാണ് വൃക്ക എത്തിച്ചതെങ്കിലും ശസ്ത്രക്രിയയ്ക്ക്…

സിൽവർ ലൈൻ സർവേക്കല്ല് ഇറക്കാൻ ശ്രമം; നാട്ടുകാർ തിരിച്ചുകയറ്റി

മലപ്പുറം: മലപ്പുറത്ത് തിരുനാവായയിൽ സിൽവർ ലൈൻ സർവേക്കല്ല് ഇറക്കാൻ ശ്രമം. സർവേ കല്ല് ഇറക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. തൊഴിലാളികൾ വാഹനത്തിൽ നിന്ന് ഇറക്കിയ സർവ്വേക്കല്ലുകൾ നാട്ടുകാർ തിരികെ വാഹനത്തിൽ കയറ്റി. അതേസമയം സർവേ കല്ല് സൂക്ഷിക്കാനായി കൊണ്ടുവന്നതാണെന്ന് തൊഴിലാളികൾ അറിയിച്ചെങ്കിലും…

‘സബാഷ് മിത്തു’ ട്രെയിലർ പുറത്ത്

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിന്റെ ബയോപിക്കായ ‘സബാഷ് മിത്തു’വിന്റെ ട്രെയിലർ പുറത്തിറങ്ങി. തപ്സി പന്നു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ മിതാലി തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു. ചിത്രം ജൂലൈ 15ന് തീയേറ്ററുകളിലെത്തും. വയാകോം 18 സ്റ്റുഡിയോസ് നിർമ്മിക്കുന്ന…

മാക്രോണിന് ഇടതു പാർട്ടികളുടെ ‘ഷോക്ക് ട്രീന്റ്മെന്റ്’

പാരിസ്: ഫ്രാൻസിലെ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് രണ്ടാം തവണയും പ്രസിഡന്റായ ഇമ്മാനുവൽ മാക്രോണിന് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടർന്ന് മാക്രോണിന് ഫ്രഞ്ച് നാഷണൽ അസംബ്ലിയുടെ നിയന്ത്രണം നഷ്ടമായി. 577 അംഗ ഫ്രഞ്ച്…

പ്രതിഷേധ മാര്‍ച്ചില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവിന് കാഴ്ച നഷ്ടമായി

കൊച്ചി: പ്രതിഷേധ മാർച്ചിനിടെ ലാത്തിച്ചാർജിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാവിന് കാഴ്ചശക്തി നഷ്ടപ്പെട്ടു. ചൊവ്വാഴ്ച തൊടുപുഴയിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ബിലാൽ അങ്കമാലി സ്വകാര്യ ആശുപത്രിയിൽ…

“ഡൽഹി പൊലീസിനെതിരെ രാജ്യസഭാധ്യക്ഷന് പരാതി നൽകും”

ഡൽഹി പോലീസിനെതിരെ രാജ്യസഭാധ്യക്ഷന് പരാതി നൽകുമെന്ന് എ.എ. റഹീം എം.പി പറഞ്ഞു. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ചതിന് കസ്റ്റഡിയിലെടുത്ത റഹീമിനെ ഇന്ന് പുലർച്ചെയാണ് ഡൽഹി പോലീസ് വിട്ടയച്ചത്. 10 മണിക്കൂർ കസ്റ്റഡിയിൽ വച്ച ശേഷം താൻ പ്രതിയല്ലെന്ന് അറിയിക്കുകയായിരുന്നു. എം.പി എന്ന നിലയിൽ…

“അഗ്നിപഥില്‍ ബീഹാര്‍ കത്തുമ്പോള്‍ ബി.ജെ.പിയും ജെ.ഡി.യുവും പരസ്പരം തല്ലിത്തീര്‍ക്കുകയാണ്”

ന്യൂദല്‍ഹി: കേന്ദ്ര സർക്കാരിന്റെ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നീപഥിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുന്നതിനിടെ ബിജെപിയും സഖ്യകക്ഷികളും തമ്മിലുള്ള തർക്കത്തെ വിമർശിച്ച് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. അഗ്നിപഥിനെതിരെ ഏറ്റവും കൂടുതൽ പ്രതിഷേധം നടക്കുന്ന ബീഹാറിൽ ബി.ജെ.പിയും സഖ്യകക്ഷിയായ ജെ.ഡി.യുവും തമ്മിലുള്ള ഭിന്നതയെയും…