Month: June 2022

യാത്രാവിലക്ക് നീക്കി സൗദി; ഇന്ത്യയടക്കമുള്ള 4 രാജ്യങ്ങളിലേക്കുള്ള വിലക്ക് നീക്കി

റിയാദ് : ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് സൗദി അറേബ്യ നീക്കി. ഇന്ത്യയ്ക്കൊപ്പം തുർക്കി, എത്യോപ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കും, സൗദി അറേബ്യ പിൻവലിച്ചു. ഈ മാസമാദ്യമാണ്, അതാത് രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നത്.…

“സംഘര്‍ഷം ഒഴിവാക്കും, സമവായത്തില്‍ പുനഃസംഘടന പൂര്‍ത്തിയാക്കും”

ന്യൂഡൽഹി: കെ.പി.സി.സി പുനഃസംഘടന സമവായത്തിലൂടെ പൂർത്തിയാക്കാനാണ് പദ്ധതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പ്രവർത്തകർ തമ്മിലുള്ള സംഘർഷം ഒഴിവാക്കുക എന്നതാണ് സമവായത്തിലെത്താനുള്ള മാർഗം. കഴിഞ്ഞ 30 വർഷമായി ഏകീകരണത്തിന്റെ പാതയാണ് താൻ സ്വീകരിക്കുന്നതെന്നും സതീശൻ പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി…

ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

തിരുവനന്തപുരം: എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്ന് പൊലീസ് അകമ്പടിയോടെ ഞായറാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച വ്യക്ക, യഥാസമയം ശസ്ത്രക്രിയ നടത്തി അവയവമാറ്റം നടത്താത്തതിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. പരാതിയിൽ അന്വേഷണം…

കേബിൾ കാർ തകരാറിലായി, വിനോദ സഞ്ചാരത്തിനെത്തിയവർ കുടുങ്ങി

ഷിംല/ (ഹിമാചൽ പ്രദേശ്): ഹിമാചൽ പ്രദേശിലെ പർവാനുവിൽ വിനോദ സഞ്ചാരികൾ കേബിൾ കാറിൽ കുടുങ്ങി. ഇന്ന് ഉച്ചയോടെയാണ് സംഭവം. സാങ്കേതിക തകരാർ കാരണം കേബിൾ കാർ പാതിവഴിയിൽ നിർത്തി. കേബിൾ കാറിൽ 11 വിനോദസഞ്ചാരികൾ ഉണ്ടായിരുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. രണ്ട്…

സ്ഥിരനിക്ഷേപങ്ങളുടെ പലിശ ഉയർത്തി യെസ് ബാങ്ക്

രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് യെസ് ബാങ്ക് ഉയർത്തി. ഏഴ് ദിവസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 3.25 ശതമാനം മുതൽ 6.50 ശതമാനം വരെയാണ് ബാങ്ക് നിലവിൽ പലിശ…

സിൽവർലൈനിൽ ഓൺലൈൻ സംവാദം; ഫെയ്സ്ബുക്ക്, യൂട്യൂബ് വഴി ചോദ്യങ്ങൾ ചോദിക്കാം

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കായി ഒരു ഓൺലൈൻ സംവാദവുമായി കെറെയിൽ. ‘ജനസമക്ഷം സിൽവർ ലൈൻ’ എന്ന തത്സമയ സംവാദത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകും. കെ റെയിലിന്റെ ഫെയ്സ്ബുക്ക്, യൂട്യൂബ് പേജുകളിൽ കമന്റുകളായി ചോദ്യങ്ങൾ ചോദിക്കാം. പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാനുള്ള നീക്കത്തിന്റെ…

അഗ്നിപഥ്, വിജ്ഞാപനം പുറപ്പെടുവിച്ച് കരസേന; ആദ്യഘട്ട രജിസ്‌ട്രേഷന്‍ ജൂലൈ മുതല്‍

ന്യൂഡല്‍ഹി: കേന്ദ്രസർക്കാരിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ കരസേന ആദ്യഘട്ട റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. റിക്രൂട്ട്മെന്റ് റാലിയുടെ രജിസ്ട്രേഷൻ ജൂലൈ മുതൽ ആരംഭിക്കുമെന്ന് കരസേന വിജ്ഞാപനത്തിൽ അറിയിച്ചു. മെഡിക്കൽ ബ്രാഞ്ചിലെ ടെക്നിക്കൽ കേഡർ ഒഴികെ ഇന്ത്യൻ…

ടെലഗ്രാം പ്രീമിയം നിലവിൽ വന്നു; 4 ജിബി അപ്ലോഡ് മുതൽ വേഗതയുള്ള ഡൗൺലോഡുകൾ വരെ ലഭിക്കും

പ്രമുഖ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ ടെലിഗ്രാമിന്റെ പ്രീമിയം പതിപ്പ് അവതരിപ്പിച്ചു. 4 ജിബി വരെ അപ്ലോഡ്, സ്പെഷ്യൽ സ്റ്റിക്കറുകൾ, വേഗതയേറിയ ഡൗൺലോഡുകൾ, വോയ്സ്-ടു-ടെക്സ്റ്റ് സൗകര്യം തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് പ്രീമിയം പതിപ്പ് വരുന്നത്. ടെലിഗ്രാമിന്റെ നിലവിലുള്ള സൗകര്യങ്ങൾ സൗജന്യമായി തുടരും. ഇന്ത്യയിൽ,…

നിർണ്ണായക നീക്കവുമായി ദിലീപ് ഇന്ന് കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ ദിലീപിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻറെ ഹർജിയിൽ വിചാരണക്കോടതി 28ന് വിധി പറയും. ഹർജിയിൽ ഇരുവിഭാഗത്തിൻറെയും വാദം ഹൈക്കോടതി കേട്ടിരുന്നു. ദിലീപിൻറെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, സുഹൃത്ത് ശരത്, ഡോ.ഹൈദരാലി എന്നിവരുടെ…

ഭാരത് ബന്ദ് ആഹ്വാനത്തില്‍ കനത്ത ജാഗ്രത

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾക്കും ബന്ദ് ആഹ്വാനങ്ങൾക്കുമിടയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിച്ച നോയിഡയിലേക്കും ഗുരുഗ്രാമിലേക്കും പോകുന്ന വാഹനങ്ങളിൽ പൊലീസിന്റെ സുരക്ഷാ പരിശോധനയെത്തുടർന്ന് വൻ ഗതാഗതക്കുരുക്കാണ്…