Month: June 2022

111 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ തിരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കി

ന്യൂഡൽഹി: രാജ്യത്തെ 111 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ, തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി. അംഗീകാരമില്ലാത്ത പാർട്ടികളുടെ രജിസ്ട്രേഷനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടത്തോടെ റദ്ദാക്കിയത്. രജിസ്റ്റർ ചെയ്യുകയും, അംഗീകാരം ലഭിക്കാത്തതുമായ 2,100 രാഷ്ട്രീയ പാർട്ടികളിൽ നിന്ന് 111 എണ്ണമാണ് റദ്ദാക്കിയത്. 1951ലെ ആർ പി…

ലൈഫ് മിഷൻ കേസിൽ വീണ്ടും സരിത്തിന് വിജിലൻസ് നോട്ടിസ്

കൊച്ചി : ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സരിത്തിന് വിജിലൻസ് വീണ്ടും നോട്ടീസ് നൽകി. ഈ മാസം 25ന് ഹാജരാകാനാണ് വിജിലൻസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉദ്യോഗസ്ഥർ നേരിട്ടാണ് നോട്ടീസ് കൈമാറിയത്. പിടിച്ചെടുത്ത ഫോണിന്റെ പരിശോധനയ്ക്കും സരിത്തിന്റെ സാന്നിദ്ധ്യം ആവശ്യമാണ്.…

ലൈംഗികാതിക്രമ കേസുകളുടെ വർധന; പാക്ക് പഞ്ചാബിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും

ലഹോർ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങൾ വർധിച്ചതിനെ തുടർന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തീരുമാനിച്ച് അധികൃതർ. ബലാത്സംഗക്കേസുകൾ കൈകാര്യം ചെയ്യാൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഭരണകൂടം നിർബന്ധിതരായതായി പഞ്ചാബ് ആഭ്യന്തരമന്ത്രി അഥാ തരാർ പറഞ്ഞു. പ്രവിശ്യയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമ കേസുകൾ…

തമിഴ്‌നാടിന് ശിരുവാണിയിൽ നിന്ന് ജലം നൽകും; സ്റ്റാലിന് ഉറപ്പ് നൽകി പിണറായി

തിരുവനന്തപുരം: ശിരുവാണി അണക്കെട്ടിൽ നിന്ന് തമിഴ്നാടിന് പരമാവധി വെള്ളം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് അയച്ച കത്തിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. ശിരുവാണി അണക്കെട്ടിന്റെ സംഭരണശേഷിയുടെ പരമാവധി വെള്ളം സംഭരിച്ച് തമിഴ്നാടിന്…

27 മണിക്കൂർ നീണ്ട ദുരിതം; കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് നാടണഞ്ഞു

മസ്കത്ത്​: എയർ ഇന്ത്യ എക്സ്പ്രസിൽ കണ്ണൂരിലേക്ക് യാത്ര ചെയ്ത യാത്രക്കാർ തുടർച്ചയായ 27 മണിക്കൂറിന്റെ ദുരിതത്തിനൊടുവിൽ നാടണഞ്ഞു. ശനിയാഴ്ച രാത്രി 10 മണിക്ക് മസ്കറ്റിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഒരു ദിവസം വൈകി തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് യാത്ര ആരംഭിച്ചത്.…

കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍; സിഡിസി ഡയറക്ടര്‍ ഉത്തരവില്‍ ഒപ്പുവെച്ചു

ന്യൂയോര്‍ക്ക്: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും ആറ് മാസം വരെ പ്രായമുള്ള കുട്ടികൾക്കും കോവിഡ്-19 വാക്സിനുകൾ നൽകാൻ യുഎസ് റെഗുലേറ്റർമാർ അംഗീകാരം നൽകി. ഇത് സംബന്ധിച്ച എഫ്ഡിഎയുടെ ഉത്തരവിൽ സിഡിസി ഡയറക്ടർ ഡോ. റോഷെല്‍ വാലെന്‍സ്‌കി ഒപ്പുവെച്ചു. അടുത്ത ആഴ്ച മുതൽ…

‘ചില തീരുമാനങ്ങൾ ആദ്യം മോശമെന്ന് തോന്നാം’; അഗ്നിപഥ് പദ്ധതിയെ കുറിച്ച് മോദി

ബെംഗളൂരു: ചില തീരുമാനങ്ങൾ ആദ്യം മോശമാണെന്ന് തോന്നുമെങ്കിലും പിന്നീട് അവ രാഷ്ട്രനിർമ്മാണത്തിന് സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സേനയിലേക്ക് റിക്രൂട്ട്മെന്റിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. “പല തീരുമാനങ്ങളും ഇപ്പോൾ മോശമായി തോന്നും. കാലക്രമേണ,…

‘സ്വവര്‍ഗ്ഗ വിവാഹങ്ങള്‍’; ജപ്പാന്‍ കോടതി നിരോധനം ശരിവെച്ചു

ടോക്യോ: ജപ്പാനിലെ സ്വവർഗ്ഗ വിവാഹങ്ങൾക്കുള്ള നിരോധനം കോടതി ശരിവച്ചു. സ്വവർഗ്ഗ വിവാഹങ്ങൾ നിരോധിക്കുന്നത് ഭരണഘടനയുടെ ലംഘനമല്ലെന്ന് ജപ്പാനിലെ ഒസാക്ക കോടതി വിധിച്ചു. എൽജിബിടിക്യു പ്ലസ് കമ്മ്യൂണിറ്റിയുടെ അവകാശങ്ങളെ എതിർക്കുകയും അവകാശ സമരത്തിന്റെ മുന്നിരയിൽ നിൽക്കുന്ന ആക്ടിവിസ്റ്റുകളെ നിരാശപ്പെടുത്തുകയും ചെയ്യുന്ന വിധിയാണ് കോടതി…

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം വെട്ടില്‍; ഗോപാലകൃഷ്ണ ഗാന്ധിയും പിന്മാറി

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയാകാനില്ലെന്ന് ഗോപാലകൃഷ്ണ ഗാന്ധി അറിയിച്ചു. ഇദ്ദേഹത്തെ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി മത്സരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മൂന്ന് പേരുകളാണ് പ്രതിപക്ഷ പാർട്ടികൾ ചർച്ച ചെയ്തത്. എൻസിപി അധ്യക്ഷൻ ശരദ് പവാർ, നാഷണൽ കോണ്ഫറൻസ് പ്രസിഡൻറ് ഫാറൂഖ് അബ്ദുള്ള, മഹാത്മാ ഗാന്ധിയുടെ…

ഓഗസ്റ്റിൽ അല്ല നെഹ്റു ട്രോഫി വള്ളംകളി; ഇത്തവണ സെപ്റ്റംബർ നാലിന്

ആലപ്പുഴ: മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ സെപ്റ്റംബർ നാലിന് നെഹ്റു ട്രോഫി വള്ളംകളി നടത്താൻ തീരുമാനമായി. തിങ്കളാഴ്ച ചേർന്ന ഡിടിപിസി യോഗത്തിലാണ് തീയതി നിശ്ചയിച്ചത്. ഈ തീയതി ഇനി സർക്കാർ അംഗീകരിക്കണം. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി ഇത്തവണ വള്ളംകളി…