Month: June 2022

അഗ്നിവീറിന് വീണ്ടും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡൽഹി : അഗ്നിപഥ് റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ അഗ്നിവീറുകൾക്ക് വീണ്ടും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുമെന്നും സൈനികകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അനിൽ പുരി പറഞ്ഞു. പത്താം…

ഫിഫ പ്രതിനിധികൾ ഇന്ത്യയിൽ; നിർണായക ചർച്ചകൾ നടത്തും

ന്യൂഡൽഹി : ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിലെ പ്രശ്നങ്ങൾ വിലയിരുത്താൻ ഫിഫ, എഎഫ്സി പ്രതിനിധികൾ ഇന്ത്യയിൽ പ്രധാന ചർച്ചകൾ നടത്തും. പ്രതിനിധികൾ പ്രഫുൽ പട്ടേൽ, എഐഎഫ്എഫ് ഉദ്യോഗസ്ഥർ എന്നിവരുമായി നിർണായക ചർച്ച നടത്തും. ഒപ്പം പുതിയ ഭരണസമിതിയുമായും ചർച്ച നടത്തുന്നതാണ്. അവസാന ആഴ്ചകളിൽ…

വിദ്യാര്‍ത്ഥി സമരങ്ങള്‍ നിരോധിച്ച് ലക്ഷദ്വീപില്‍ ഉത്തരവിറങ്ങി

കവരത്തി: വിദ്യാർത്ഥി സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. രാജു കുരുവിള കേസിലെ കേരള ഹൈക്കോടതി വിധിയും വിദ്യാർത്ഥികളുടെ അക്കാദമിക് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഒരു പ്രതിഷേധവും അനുവദിക്കില്ലെന്ന വിധിയും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനാണ് സമരം…

തിരുവനന്തപുരത്ത് വൃക്ക മാറ്റിവയ്ക്കലിനിടെ രോഗി മരിച്ച സംഭവം; പൊലീസ് കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കലിനിടെ രോഗി മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. മരിച്ച കാരക്കോണം സ്വദേശി സുരേഷിന്റെ സഹോദരന്റെ പരാതിയിലാണ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ യൂറോളജി, നെഫ്രോളജി വിഭാഗം മേധാവികളെ സസ്പെൻഡ് ചെയ്തിരുന്നു. സുരേഷിന്റെ ശസ്ത്രക്രിയ…

ബെംഗളൂരുവില്‍ സബർബന്‍ ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ട് നരേന്ദ്ര മോദി

ബെംഗളൂരു: ബെംഗളൂരുവിൽ 27000 കോടി രൂപയുടെ ഒന്നിലധികം റെയിൽ , റോഡ് അടിസ്ഥാനസൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഡോക്ടർ ബി ആർ അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് സർവ്വകലാശാലയുടെ പുതിയ കാമ്പസ് ഉദ്ഘാടനവും അംബേദ്കറുടെ പ്രതിമ…

രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത് 40 മണിക്കൂർ; ചൊവ്വാഴ്ചയും ഹാജരാകണം

ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിക്ക് ഇഡി വീണ്ടും നോട്ടീസ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി ചൊവ്വാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം. നാല് ദിവസത്തിനിടെ 40 മണിക്കൂറാണ്…

കോപ്പിയടി വിവാദത്തിൽ ആക്ഷന്‍ ത്രില്ലര്‍ ചിത്രം കടുവ

കൊച്ചി: മലയാള സിനിമയിൽ വീണ്ടും കോപ്പിയടി വിവാദം വന്നിരിക്കുന്നു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറാണ് ‘കടുവ’യ്ക്കാണ് ഇപ്പോൾ കേസ് വന്നിരിക്കുന്നത്. സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പ്രൊജക്ടാണിത്. ചിത്രത്തിനെതിരെ കോപ്പിയടി വാദമാണ് ഉയർന്നിരിക്കുന്നത്. കേസ്…

യുക്രൈൻ-റഷ്യ യുദ്ധം; എന്ത് പ്രതിസന്ധി ഉണ്ടായാലും യുക്രൈനെ പിൻതുണക്കുമെന്ന് നാറ്റോ

ബെർലിൻ: യുക്രൈൻ-റഷ്യ യുദ്ധം വർഷങ്ങളോളം നീണ്ടുനിന്നേക്കാമെന്ന സൂചന നൽകി നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ്. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. യുദ്ധം അവസാനിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുമെന്നും പ്രതിസന്ധി എന്തുതന്നെയായാലും യുക്രൈനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…

കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യന്‍ ഹോക്കി ടീമിനെ മന്‍പ്രീത് നയിക്കും

ന്യൂഡൽഹി : ജൂലൈ 28 മുതൽ ഓഗസ്റ്റ് 8 വരെ ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമില്‍വെച്ചാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത്. ഗെയിംസിലേക്ക് ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. സീനിയർ താരങ്ങളുടെ മികച്ച നിരയാണ് ഇന്ത്യ അയക്കുന്നത്. ഫെബ്രുവരിയിൽ ഹോക്കി ഫെഡറേഷൻ ഓഫ് ഇന്ത്യ രണ്ടാം…

ഖത്തര്‍ ലോകകപ്പ്; കളിക്കാര്‍ക്കെതിരെയുള്ള സൈബർ ആക്രമണം തടയാന്‍ ഫിഫ

ഖത്തർ : ഖത്തർ ലോകകപ്പിൽ കളിക്കുന്ന താരങ്ങൾക്കും ഒഫീഷ്യലുകൾക്കുമെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായിട്ടുള്ള പ്രചാരണം തടയാൻ ഫിഫ പദ്ധതി പ്രഖ്യാപിച്ചു. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കളിക്കാർക്കെതിരെ വംശീയവും വിവേചനപരവുമായ സൈബർ ബുള്ളിയിംഗ് തടയുകയാണ് ലക്ഷ്യം. കഴിഞ്ഞ യൂറോ 2020,…