Month: June 2022

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. ഇന്നലെ ഉയർന്ന സ്വർണ വിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. രണ്ട് ദിവസത്തെ വർദ്ധനവിനു ശേഷം ശനിയാഴ്ച ഇടിഞ്ഞ സ്വർണ വില ഞായറാഴ്ചയും മാറ്റമില്ലാതെ തുടർന്നു.…

രാജ്യത്ത് 9923 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9923 പുതിയ കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 79,313 ആയി. ഇന്നലെ 7293 പേർ രോഗമുക്തി നേടി. അതേസമയം 17 പേരാണ് കൊവിഡ്…

ഗര്‍ഭിണികള്‍ക്ക് നിയമന വിലക്ക്; പിന്‍വലിക്കണമെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍

ന്യൂഡല്‍ഹി: മൂന്നോ അതിലധികമോ മാസം ഗർഭിണികളായ സ്ത്രീകളെ വിലക്കുന്ന പുതിയ റിക്രൂട്ട്മെന്റ് മാർഗ്ഗനിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ ഇന്ത്യൻ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നോട്ടീസ് അയച്ചു. ഇന്ത്യൻ ബാങ്കിന്റെ നടപടി വിവേചനപരവും നിയമവിരുദ്ധവുമാണെന്നും ഇത് ‘സാമൂഹിക സുരക്ഷാ ചട്ടം…

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 83.87

തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 83.87 ആണ്. കഴിഞ്ഞ വർഷത്തേക്കാൾ 4% കുറവാണ് ഇപ്രാവശ്യത്തെ വിജയം.78 സ്കൂളുകൾ 100% വിജയം കരസ്ഥമാക്കി. മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 12മണി മുതൽ ഫലം…

അഗ്‌നിപഥ് നിയമനത്തിൽ ശാരീരികക്ഷമതയിലും എഴുത്തുപരീക്ഷയിലും മാറ്റങ്ങളില്ല

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിലെ കരസേനയിലെ നിയമനങ്ങൾക്ക് ശാരീരിക അളവുകൾ , വൈദ്യപരിശോധന, എഴുത്തുപരീക്ഷ എന്നിവ മുൻ റിക്രൂട്ട്മെന്റിന് സമാനമായ രീതിയിൽ നടത്തും. സൈനികരുടെ മക്കൾ, എൻസിസി കേഡറ്റുകൾ, ഐടിഐ ഡിപ്ലോമ നേടിയവർക്കും സ്കൂൾ തലം മുതൽ അന്താരാഷ്ട്ര തലം വരെ സ്പോർട്സിൽ…

നേമം ടെര്‍മിനല്‍ ഉപേക്ഷിച്ച നടപടിയിൽ മറുപടിയില്ലാതെ കേന്ദ്രമന്ത്രി

തിരുവനന്തപുരം: നേമം റെയിൽവേ ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള സർക്കാർ തീരുമാനത്തിന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ വ്യക്തമായ മറുപടി നൽകുന്നില്ല. പദ്ധതിയുടെ പേരിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണെന്നും മന്ത്രിമാർക്ക് തലയിൽ ആൾ താമസം ഇല്ലെങ്കിൽ എന്ത് ചെയ്യണമെന്നും അദ്ദേഹം ചോദിച്ചു.…

പി എസ് സി റാങ്ക്പട്ടിക നീട്ടല്‍; മൂന്നുമാസം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കൊവിഡ് കാലത്തെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ പി.എസ്.സിക്ക് സാധിക്കാത്തത് കണക്കിലെടുത്ത് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയപ്പോൾ ഓരോ റാങ്ക് ലിസ്റ്റിനും കുറഞ്ഞത് മൂന്ന് മാസമെങ്കിലും സമയം നീട്ടണമായിരുന്നുവെന്ന് ഹൈക്കോടതി. ഈ കാലയളവിൽ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റുകൾ മൂന്ന് മാസത്തേക്ക്…

സ്വർണക്കടത്തിൽ സിബിഐ അന്വേഷണം വേണം: സ്വപ്ന പ്രധാനമന്ത്രിക്ക് കത്തയച്ചു

പാലക്കാട്: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും സംസ്ഥാന സർക്കാരിനുമെതിരായ ആരോപണങ്ങളും കത്തിലുണ്ട്. സ്വർണക്കടത്തിന്റെ സൂത്രധാരൻ ശിവശങ്കർ…

വൈദ്യുതി ഉത്പാദനം വീണ്ടും കുറഞ്ഞു; വൈദ്യുതി പുറത്തുനിന്ന് വാങ്ങും

സീതത്തോട്: സംസ്ഥാനത്തേയ്ക്ക് പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങുന്നു. ഇത് കെഎസ്ഇബിയുടെ സാമ്പത്തിക ഭാരം വർദ്ധിപ്പിക്കുന്നതാണ്. ജലസംഭരണികളിലെ ജലനിരപ്പ് താഴ്ന്നതിനാൽ മുൻ വർഷത്തെ അപേക്ഷിച്ച് ആഭ്യന്തര ഉൽപാദനം മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ട്. നിലവിൽ പ്രതിദിനം 69 മുതൽ 75 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്തിന്…

സ്വകാര്യബസുകളെ പങ്കാളികളാക്കി ട്രാന്‍സ്പോര്‍ട്ട് കമ്പനി തുടങ്ങാന്‍ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനായി സ്വകാര്യ ബസുകളുടെകൂടി പങ്കാളിത്തത്തോടെ സഹകരണ മേഖലയിൽ ട്രാൻസ്പോർട്ട് കമ്പനി ആരംഭിക്കാൻ ശുപാർശ. കെഎസ്ആർടിസിയുടെ മാതൃകയിൽ സഹകരണ മേഖലയിൽ ഒരു കമ്പനി രൂപീകരിക്കുകയും, സ്വകാര്യമേഖലയിലുള്ളവർക്ക് സംരക്ഷണം നൽകുകയും ചെയ്യണം. കേരള മോട്ടോർ ട്രാൻസ്പോർട്ട് വെൽഫെയർ ഫണ്ട്…