Month: June 2022

ഒരു സ്കൂട്ടറിൽ ‘പറന്ന’ 5 വിദ്യാർഥികൾക്കും പണികിട്ടി; ലൈസൻസ് പോയി,കൂടെ പിഴയും

ചെറുതോണി: കോളേജ് യൂണിഫോം ധരിച്ച് സ്കൂട്ടറിൽ അഞ്ച് പേർ ഒരുമിച്ച് യാത്ര ചെയ്യുന്ന വീഡിയോ വൈറലായതോടെ അധികൃതർ വാഹനമോടിച്ചയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുകയും പിഴ ചുമത്തുകയും ചെയ്തു. അഞ്ച് പേരെയും അവരുടെ മാതാപിതാക്കളെയും ആർ.ടി.ഒ വിളിച്ചുവരുത്തി. ഉദ്യോഗസ്ഥർ കൗൺസിലിംഗും നടത്തി. വെള്ളിയാഴ്ച…

വിമ്പിൾഡൻ; ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ സെറീന ആദ്യ റൗണ്ടിൽ പുറത്ത്

ലണ്ടൻ: ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം കോർട്ടിലേക്ക് മടങ്ങിയെത്തിയ സെറീന വില്യംസ് വിംബിൾഡണിന്റെ ആദ്യ റൗണ്ടിൽ പുറത്തായി. വൈൽഡ് കാർഡിലൂടെ മത്സരിച്ച 40കാരി സെറീന ഫ്രഞ്ച് താരം ഹാർമണി ടാനിനോടാണ് 5-7, 6-1, 6-7 എന്ന സ്കോറിന് തോറ്റത്. ആദ്യ സെറ്റ്…

രൂപയുടെ മൂല്യം ഇടിയുന്നു; ഡോളറിന്റെ മൂല്യം 79 രൂപയ്ക്ക് മേൽ

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ ഇടിഞ്ഞ് 79.03 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതാദ്യമായാണ് ഡോളറിന്റെ മൂല്യം 79 രൂപ കടക്കുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ച് വിപണികളിൽ നിന്ന് ഡോളർ…

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ആരംഭിച്ചു

തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ആരംഭിച്ചു. ചോദ്യോത്തരവേളയിൽ മന്ത്രിമാർ മറുപടി പറയുകയാണ്. വിവാദ വിഷയങ്ങളിൽ ഇന്നും ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടലിന് സാധ്യതയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത് നുണയാണെന്ന നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി…

ഭാര്യയ്ക്കായി 350 രൂപയുടെ കേക്കിന് ഓര്‍ഡര്‍ നല്‍കി; നഷ്ടമായത് 48,000 രൂപ

നവി മുംബൈ: ഭാര്യയെ അത്ഭുതപ്പെടുത്താൻ ജന്മദിനത്തില്‍ ഓൺലൈനിൽ കേക്ക് ഓർഡർ ചെയ്ത യുവാവ് സൈബർ തട്ടിപ്പിന് ഇരയായി. നവി മുംബൈയിലെ കാമോതെ സ്വദേശിയായ നിഷാന്ത് ഝാ (35) ആണ് തട്ടിപ്പിനിരയായത്. ഓൺലൈനിൽ 350 രൂപ വിലവരുന്ന കേക്ക് ഓർഡർ ചെയ്ത ഇയാൾക്ക്…

‘കോവിഡ് രൂക്ഷമാകുന്നത് പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും’

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകൾ വീണ്ടും പടരുകയാണ്. കനത്ത മഴയ്ക്കൊപ്പം പടരുന്ന വൈറൽ പനി, ഡെങ്കിപ്പനി എന്നിവയ്ക്ക് ഒപ്പമാണ് കൊവിഡ് കേസുകളുടെ വർദ്ധനവ്. ഇത് ഒരു സാധാരണ പനിയാണെന്ന് കരുതി പരിശോധന നടത്താതിരിക്കുന്നത് രോഗനിർണയം വൈകിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ…

ഓസ്‌ട്രേലിയയിൽ ലോക്ഡൗണ്‍; മനുഷ്യർക്കല്ല തേനീച്ചകള്‍ക്ക്

ഓസ്ട്രേലിയ: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ തേനീച്ചകൾക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്തി. പരാദജീവിയായ വറോവ ഡിസ്ട്രക്ടറിന്റെ വ്യാപനം കണ്ടെത്തിയതോടെയാണ് തേനീച്ചകളുടെ സഞ്ചാരം നിയന്ത്രിച്ചത്. തേനീച്ചകളെയോ തേനീച്ചക്കൂടുകളോ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതാണ് നിരോധിച്ചിരിക്കുന്നത്. വറോവയെന്ന ചെള്ളുകളെ ഓസ്‌ട്രേലിയ തുടച്ചുനീക്കിയിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച…

‘യുക്രൈൻ പ്രതിസന്ധിയിൽ ആധിപത്യം സ്ഥാപിക്കാൻ നാറ്റോ ശ്രമിക്കുന്നു’

മോസ്‌കോ: നാറ്റോ സഖ്യത്തിന്റെ സാമ്രാജ്യത്വ സ്വപ്നങ്ങളെ വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. യുക്രൈൻ പ്രതിസന്ധിയിൽ ആധിപത്യം സ്ഥാപിക്കാൻ നാറ്റോ ശ്രമിക്കുകയാണെന്നും പുടിൻ ആരോപിച്ചു. സ്പെയിനിലെ മാഡ്രിഡിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെയാണ് റഷ്യൻ പ്രസിഡന്റിന്റെ പ്രതികരണം. നാറ്റോ സഖ്യകക്ഷിയായ തുർക്കി ഫിൻലൻഡും…

കേന്ദ്രത്തിന്റെ നിബന്ധനകൾ പാലിക്കുമെന്ന് ട്വിറ്റർ അറിയിച്ചു

കേന്ദ്രത്തിന്റെ നിബന്ധനകൾ പാലിക്കുമെന്ന് ട്വിറ്റർ അറിയിച്ചു. ഐടി നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുമെന്നാണ് ട്വിറ്റർ അറിയിച്ചത്. രാജ്യത്തെ പുതിയ ഐടി നയങ്ങളും നിയമങ്ങളും പാലിക്കാൻ കേന്ദ്ര സർക്കാർ ഇന്നലെ ട്വിറ്ററിന് ‘അന്ത്യശാസനം’ നൽകിയിരുന്നു. സമൂഹമാധ്യമമായ ട്വിറ്ററിന് കേന്ദ്ര സർക്കാർ ഇതുവരെ നൽകിയ എല്ലാ…

ജപ്പാനിൽ ഇനി വെള്ളപ്പൊക്കത്തിൽ വീട് തകരില്ല,ഒഴുകും

ജപ്പാൻ: ജാപ്പനീസ് ഹോം ബിൽഡിംഗ് കമ്പനിയായ ഇച്ചിജോ കമ്മ്യൂണിറ്റി വെള്ളപ്പൊക്കത്തെ നേരിടാൻ ഒരു ഫ്ലോട്ടിംഗ് ഹൗസ് നിർമ്മിച്ചു. വാട്ടർപ്രൂഫ് രീതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഇത് ഒരു സാധാരണ വീട് പോലെ കാണപ്പെടുമെങ്കിലും ജലനിരപ്പ് ഉയരുന്നതോടെ വീട് ഒഴുകാൻ തുടങ്ങും. അഞ്ച് മീറ്റർ…