Month: June 2022

മെമ്മറി കാർഡ് കേന്ദ്ര ലാബിൽ പരിശോധിക്കുന്നതിൽ പ്രോസിക്യൂഷന് നിലപാടറിയിക്കാൻ നിർദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് സെൻട്രൽ ലാബിൽ പരിശോധിക്കാനാകുമോ എന്ന കാര്യത്തിൽ നിലപാട് അറിയിക്കാൻ പ്രോസിക്യൂഷന് ഹൈക്കോടതി നിർദേശം നൽകി. മെമ്മറി കാർഡ് പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് കോടതി…

ഡൽഹി പൊലീസിന്റെ നടപടിയിൽ രാജ്യസഭ ചെയർമാന് പരാതി നൽകി എ.എ.റഹീം എം പി

ന്യൂ ഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പാർലമെന്റ് മാർച്ചിനിടെയുണ്ടായ പോലീസ് നടപടിക്കെതിരെ, എ.എ റഹീം എം.പി രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിന് പരാതി നൽകി. എ.എ റഹീം എം.പിക്കും പ്രവർത്തകർക്കും നേരെയുണ്ടായ പോലീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.ഐ.എം എം.പിമാർ രാജ്യസഭാ ചെയർമാന് കത്തയച്ചിട്ടുണ്ട്.…

രോഹിത്തും കോഹ്‌ലിയും ആരാധകരെ കണ്ട സംഭവം; മുന്നറിയിപ്പുമായി ബിസിസിഐ

ലെയ്‌സ്റ്റര്‍: ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ മുന്നറിയിപ്പ്. ആരാധകരെ കാണുന്നതിനും മാസ്ക് ഇല്ലാതെ പുറത്തിറങ്ങുന്നതിനും ബിസിസിഐ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിലേക്കുള്ള യാത്രാ തിരിക്കാൻ ഇരിക്കെയാണ് സ്പിന്നർ ആർ അശ്വിൻ കോവിഡ് പോസിറ്റീവ് ആയത്. ഇംഗ്ലണ്ടിലെത്തിയ കോഹ്ലിയും രോഹിത് ശർമയും…

സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ വ്യാപിച്ചുകിടക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെയും അറബിക്കടലിലെ ശക്തമായ പടിഞ്ഞാറൻ കാറ്റിന്റെയും ഫലമായി അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 25…

നെറ്റ്ഫ്ലിക്സ് ‘വാശി’ സ്വന്തമാക്കിയത് റെക്കോർഡ് വിലയ്ക്ക്

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത വാശി നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്. ചിത്രം തിയറ്റർ റിലീസ് പൂർത്തിയാക്കിയ ശേഷം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. ഒടിടിപ്ലെ റിപ്പോർട്ട് അനുസരിച്ച്, ചിത്രം റെക്കോർഡ്…

സുരേഷ് ഗോപിക്കെതിരായ വ്യാജപ്രചരണത്തിനെതിരെ നിയമനടപടിയെന്ന് ബി.ജെ.പി

കോഴിക്കോട്: ബി.ജെ.പിക്കും സുരേഷ് ഗോപിക്കുമെതിരായ നുണപ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം അറിയിച്ചു. ഇത് മഞ്ഞ മാധ്യമങ്ങളുടെ പ്രചാരണമാണെന്നും ബി.ജെ.പി പ്രസ്താവനയിൽ പറഞ്ഞു. മലയാള സിനിമയിലെ മഹാനടനും ഭാരതീയ ജനതാ പാർട്ടിയുടെ ആരാധ്യനായ നേതാവുമായ സുരേഷ് ഗോപിക്കെതിരെയും ബി.ജെ.പി നേതൃത്വത്തിനെതിരെയും…

അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകണം; കെ.എസ്.ആർ.ടി.സി.യോട് ഹൈക്കോടതി

കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് അഞ്ചിനകം ശമ്പളം നൽകണമെന്ന് ഹൈക്കോടതി. ഈ മാസത്തെ വരുമാനം ജൂലൈ 5 ന് ശമ്പളം നൽകുന്നതിലേക്ക് മാറ്റണം. കെ.എസ്.ആർ.ടി.സിയിൽ ഉന്നതതല ഓഡിറ്റ് വേണമെന്നും കോടതി പറഞ്ഞു. അതേസമയം, ഒരു ദിവസം കുറഞ്ഞത് എട്ട് കോടി രൂപയെങ്കിലും ലഭിച്ചാൽ…

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം; വിമാനത്തില്‍ സി.സി.ടി.വി ഇല്ലായിരുന്നുവെന്ന് ഡി.ജി.പി കോടതിയില്‍

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്ന വിമാനത്തിൽ സി.സി.ടി.വി ഇല്ലായിരുന്നുവെന്ന് സംസ്ഥാന പോലീസ് മേധാവി കോടതിയെ അറിയിച്ചു. ചെറിയ വിമാനമായതിനാൽ സി.സി.ടി.വി ഉണ്ടായിരുന്നില്ലെന്നാണ് ഡി.ജി.പി കോടതിയെ അറിയിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഡിജിപി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച, തലശേരി…

അഗ്നിപഥ് റിക്രൂട്ട്മെന്റിൽ മാറ്റമില്ലെന്ന് ലെഫ്‌. ജനറൽ അനിൽ പുരി

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയിലൂടെ യുവാക്കളെ ഭാവിയിലേക്ക് ഒരുക്കുകയാണ് ചെയ്യുന്നതെന്ന് സൈനികകാര്യ അഡീഷണല്‍ സെക്രട്ടറി ലെഫ്. ജനറല്‍ അനില്‍പുരി. അഗ്നിപഥ് പദ്ധതിയുടെ ഗുണഫലങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “സാങ്കേതിക പരിജ്ഞാനം നൽകുക, സൈന്യത്തിൽ ചേരാൻ ആളുകളെ ആകർഷിക്കുക, ഭാവിയിലേക്ക് വ്യക്തികളെ…

”ഫിസ”യുടെ ആദ്യ വനിത പ്രസിഡന്റാകാൻ ലിസ സ്ഥലേക്കർ

ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ക്രിക്കറ്റേഴ്സ് അസോസിയേഷൻ (എഫ്ഐസിഎ) പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയായി മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ലിസ സ്തലേക്കർ. സ്വിറ്റ്സർലൻഡിലെ ന്യോണിൽ നടന്ന എഫ്ഐസിഎ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് 2013 ലെ വനിതാ ലോകകപ്പ് ജേതാവിനെ പ്രസിഡൻ്റായി പ്രഖ്യാപിച്ചത്.…