Month: June 2022

രോഗി മരിച്ച സംഭവം; ഡോക്ടര്‍മാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് കെജിഎംസിടിഎ

തിരുവനന്തപുരം: അവയവമാറ്റ ശസ്ത്രക്രിയ വൈകിയെന്ന ആരോപണം തികച്ചും അസംബന്ധമാണെന്ന് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ. രോഗിയുടെ അവസ്ഥയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് അവ ശരിയാക്കി രാത്രി 8 മണിക്ക് ശസ്ത്രക്രിയ നടത്താനാണ് പദ്ധതിയിട്ടിരുന്നത്. രണ്ടാം തവണയും ഡയാലിസിസ് നടത്തേണ്ടതിനാൽ…

75 ശതമാനം അഗ്നിവീറുകള്‍ക്കും ജോലി നല്‍കുമെന്ന് ഹരിയാന മുഖ്യമന്ത്രി

ന്യൂദല്‍ഹി: അഗ്നിപഥ് പദ്ധതി പ്രകാരം നാല് വർഷത്തെ സേവനത്തിന് ശേഷം മടങ്ങിയെത്തുന്ന സൈനികർക്ക് ജോലി നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഖട്ടാറിന്റെ പ്രഖ്യാപനം. നാലു വർഷത്തെ സേവനത്തിന് ശേഷം മടങ്ങിയെത്തുന്ന അഗ്നിവീരന്മാരില്‍ 75…

കെപിസിസി പുന:സംഘടനാ പട്ടിക തിരിച്ചയച്ചു; കേരള നേതൃത്വത്തിന് തിരിച്ചടി

തിരുവനന്തപുരം: കെ.പി.സി.സി അംഗങ്ങളുടെ പുനഃസംഘടനാ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ തിരിച്ചയച്ചു. ഇത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനാകെ തിരിച്ചടിയായിരിക്കുകയാണ്. ചിന്തന്‍ ശിബിരത്തിലെ തീരുമാനത്തെ അട്ടിമറിച്ചെന്നാണ് പരാതി. ഇതാണ് തിരികെ അയയ്ക്കാനുള്ള കാരണം. പട്ടികയിൽ യുവാക്കൾക്കോ സ്ത്രീകൾക്കോ മതിയായ പ്രാതിനിധ്യമില്ലെന്ന് റിട്ടേണിംഗ് ഓഫീസര്‍ ചൂണ്ടിക്കാട്ടി.…

എം എസ് ധോണി തമിഴിലേക്ക്? വിജയ് ചിത്രത്തിൽ അഭിനയിച്ചേക്കും

മുംബൈ: മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ സൂപ്പർ താരം ഇളയ ദളപതി വിജയ്ക്കൊപ്പം സിനിമയിൽ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് ധോണി. വിജയ്യുടെ 68-ാമത് ചിത്രം ധോണി പ്രൊഡക്ഷൻസിന്റെ കീഴിലായിരിക്കുമെന്നും…

ആലുവ-പേട്ട റൂട്ടില്‍ മെട്രോ സര്‍വീസ് സാധാരണ നിലയിൽ

കൊച്ചി: പത്തടിപ്പാലത്തെ 347-ാം നമ്പർ പില്ലറിൻ്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ പൂർത്തിയായതോടെ ആലുവ-പത്തടിപ്പാലം റൂട്ടിൽ ഇന്ന് മുതൽ സാധാരണ പോലെ മെട്രോ സർവീസ് പുനരാരംഭിച്ചു. ഇന്ന് മുതൽ ഏഴര മിനിറ്റ് ഇടവിട്ട് ഈ റൂട്ടിൽ ട്രെയിനുകൾ ഓടും. നേരത്തെ ആലുവയ്ക്കും പത്തടി…

മഹാവികാസ് അഘാടി സഖ്യം ന്യൂനപക്ഷമായെന്ന് മഹാരാഷ്ട്ര ബിജെപി

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്നതിനിടെ നിയമസഭയിൽ 134 വോട്ടുകൾ ഉണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം. മഹാവികാസ് അഘാഡി സർക്കാർ ന്യൂനപക്ഷമായി. ഒളിവിൽ പോയ ഏക്നാഥ് ഷിൻഡെയ്ക്കൊപ്പം 35 എം.എൽ.എമാരുണ്ടെന്ന് മഹാരാഷ്ട്ര ബി.ജെ.പി അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. തിങ്കളാഴ്ച ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക്…

പ്ലസ് ടൂ റിസൾട്ടിൽ വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും ഈ വർഷം പുറത്തുവന്ന പ്ലസ് ടു ഫലം അതിന്റെ നല്ല ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.…

മഹാരാഷ്ട്രയിൽ ഭരണം നിലനിർത്തുമെന്ന് ശരദ് പവാർ

മഹാരാഷ്ട്രയിൽ ബിജെപിയുടെ നീക്കം വിജയിക്കില്ലെന്നും അധികാരം നിലനിർത്താൻ കഴിയുമെന്നും എൻസിപി നേതാവ് ശരദ് പവാർ പറഞ്ഞു. ഇതാദ്യമായല്ല മഹാവികാസ് അഘാഡി സഖ്യത്തെ തകർക്കാൻ ബിജെപി ശ്രമിക്കുന്നത്. മുമ്പ് മൂന്ന് തവണയാണ് ബിജെപി തോറ്റത്. വിമതനീക്കം നടത്തുന്ന ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രി പദം…

രാജ്യത്ത് ഇന്ന് 9,923 പേർക്ക് കോവിഡ്; ഏറ്റവും കൂടുതൽ കേരളത്തിൽ

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 9,923 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്നത്തെ കണക്കുകൾ ആശ്വാസകരമാണ്. നിലവിൽ രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ ആകെ എണ്ണം 4,33,19,396 ആയി ഉയർന്നു. നിലവിൽ 79,313…

മത്സരയോട്ടം മതി; ‘ഓപ്പറേഷന്‍ റേസ്’ ബുധനാഴ്ച മുതൽ

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങൾ മത്സരയോട്ടം നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി. “പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കിലാണ് മോട്ടോർ റേസ് നടത്തേണ്ടത്. സമീപ വർഷങ്ങളിൽ ഇത് സാധാരണ റോഡിൽ നടത്തി മരിക്കുന്ന…