Month: June 2022

അഫ്ഗാനിസ്ഥാനിൽ ഭൂചലനം; 255 പേര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ ഇന്നലെ രാത്രിയുണ്ടായ ഭൂകമ്പത്തിൽ വൻ നാശനഷ്ടമുണ്ടായി. അഫ്ഗാൻ സർക്കാരിന്റെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം 255 പേർ മരണപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. 155 പേർക്ക് പരിക്കേറ്റു. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നക, ഗയാന്‍…

യുഎഇയിൽ 1500ലേറെ പേർക്ക് കൊവിഡ്

അബുദാബി: തുടർച്ചയായ രണ്ടാം ദിവസവും യുഎഇയിൽ പ്രതിദിന കൊവിഡ് കേസുകൾ 1500 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,556 പേർക്ക് രോഗം ബാധിച്ചതായും 1,490 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല.…

വൃക്ക ഏറ്റുവാങ്ങാന്‍ പോലും ആരും വന്നില്ലെന്ന് ആംബുലന്‍സ് ജീവനക്കാരന്‍

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ വൃക്കരോഗം ബാധിച്ച രോഗി മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. ആശുപത്രിയുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ച്ചകളുണ്ടായെന്നാണ് വ്യക്തമാകുന്നത്. മെഡിക്കൽ കോളേജിൽ എത്തിയിട്ടും വൃക്ക സ്വീകരിക്കാൻ ആരും എത്തിയില്ലെന്ന് ആംബുലൻസ് ജീവനക്കാരൻ പറഞ്ഞു. ഇയാളാണ് പെട്ടിയുമായി ഓടിയത്. മാനുഷിക…

നടിയെ പീഡിപ്പിച്ചെന്ന കേസ്; വിജയ് ബാബുവിന് മുൻകൂർജാമ്യം

കൊച്ചി: വ്യാജവാഗ്ദാനം നൽകി നവാഗത നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പീഡനക്കേസിലെ നടപടികൾ രഹസ്യമായിട്ടായിരുന്നു നടന്നത്. സർക്കാരിന് വേണ്ടി പ്രോസിക്യൂഷൻ അഡീഷനൽ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് ഹാജരായി. മാർച്ച്…

വ്യോമസേനയില്‍ അഗ്നിവീര്‍ നിയമനത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങി

വ്യോമസേനയിൽ അഗ്നിവീര്‍ നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ജൂൺ 24 മുതൽ ജൂലൈ 5 വൈകുന്നേരം 5 മണി വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. നിയമനങ്ങളുടെ അന്തിമ പട്ടിക ഡിസംബർ 11ന് പ്രസിദ്ധീകരിക്കും. അവിവാഹിതരായ പുരുഷൻമാർക്കാണ് അപേക്ഷിക്കാവുന്നത്. 1999 ഡിസംബർ 29 നും…

കടുത്ത പ്രമേഹം മൂലം നടൻ വിജയകാന്തിന്റെ 3 കാൽവിരലുകൾ നീക്കം ചെയ്തു

ചെന്നൈ: നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ മൂന്ന് കാൽവിരലുകൾ കടുത്ത പ്രമേഹം മൂലം നീക്കം ചെയ്തു. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ശരീരത്തിന്റെ വലതുവശത്തെ രക്തചംക്രമണം കുറഞ്ഞതും ഉയർന്ന പ്രമേഹവുമാണ് വിരലുകൾ മുറിച്ചുമാറ്റാൻ കാരണം. തിങ്കളാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയതെന്നും അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നും…

പുരുഷന്മാര്‍ക്ക് ഗര്‍ഭനിരോധന ഗുളിക; ക്ലിനിക്കല്‍ പരീക്ഷണത്തില്‍ വൻ മുന്നേറ്റം

തൃശ്ശൂര്‍: ഗർഭനിരോധനമാർഗ്ഗങ്ങൾ സ്വീകരിക്കുന്ന ഉത്തരവാദിത്വം സ്ത്രീകൾക്ക് മാത്രമെന്ന ധാരണ മാറാൻ പോകുന്നു. ഗർഭനിരോധനത്തിന് പുരുഷൻമാരെ സഹായിക്കുന്ന ഗുളികയുടെ ക്ലിനിക്കൽ ട്രയലിൽ വൻ മുന്നേറ്റം. അറ്റ്ലാന്റയിൽ നടന്ന എൻഡോക്രൈൻ സൊസൈറ്റിയുടെ വാർഷിക യോഗത്തിൽ, ഒരു കൂട്ടം ഗവേഷകരാണ് പ്രധാനപ്പെട്ട ഈ വിവരങ്ങൾ പങ്കുവച്ചത്.…

ആരാണ് ബി ജെ പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു?

പാട്‌ന: നിരവധി പേരുകൾ പരിഗണിച്ച ശേഷമാണ് ദ്രൗപദി മുർമു ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായത്. ഇരുപതോളം പേരുകളാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് ബി.ജെ.പി പരിഗണിച്ചത്. എന്നാൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയെ പ്രഖ്യാപിച്ചതോടെ ദ്രൗപദി മുർമുവിന്റെ പേര് രാത്രി തന്നെ ബിജെപി അന്തിമമാക്കി.…

റോക്കട്രി: ദി നമ്പി ഇഫക്ട് ജൂലൈ ഒന്നിന് തിയറ്ററുകളിൽ

ചാരവൃത്തി ആരോപിക്കപ്പെട്ട ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയിലെ മുൻ ശാസ്ത്രജ്ഞനും എയ്റോസ്പേസ് എഞ്ചിനീയറുമായ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ഇന്ത്യൻ ജീവചരിത്ര ചിത്രമാണ് നമ്പി ഇഫക്റ്റ്. ആർ മാധവൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി. ആർ മാധവൻ…

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധം; പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി പ്രതീഷ് തോട്ടത്തിലിൻ്റെ നേതൃത്വത്തിലാണ് യോഗം. കസ്റ്റഡിയിലുള്ള പ്രതികളായ ഫർസീൻ മജീദ്, നവീൻ എന്നിവരെ വിശദമായി ചോദ്യം ചെയ്യും. പ്രതികളെ…