Month: June 2022

രാജ്യത്ത് 12,249 പേർക്ക് കോവിഡ്

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 12,249 പേർക്കാണ് ഇന്ത്യയിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. 13 പേർക്ക് ജീവൻ നഷ്ടമായി. വിവിധ സംസ്ഥാനങ്ങളിൽ 2,300 പേർ ചികിത്സ തേടിയതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 81,687 ആയി. ആകെ കോവിഡ്-19 ബാധിതരുടെ എണ്ണം 4,33,31,645 ആണ്. ഇതുവരെ…

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ നിക്ഷേപകർ വീണ്ടും സമരത്തിലേക്ക്

കാസർഗോഡ്: കാസർഗോഡ് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിലെ നിക്ഷേപകർ വീണ്ടും സമരത്തിലേക്ക്. കേസിലെ എല്ലാ ഡയറക്ടർമാരെയും അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. നിലവിൽ പുരോഗമിക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും ആരോപണമുണ്ട്. തട്ടിപ്പിന് ഇരയായ എല്ലാവരുടെയും പണം തിരികെ ലഭിക്കാൻ സമരവും, നിയമപരമായ…

‘ഷംഷേര’യുടെ ടീസർ റിലീസ് ചെയ്തു

രൺബീർ കപൂർ നായകനായ ഷംഷേര ജൂലൈ 22 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ റിലീസ് തീയതിക്കൊപ്പം താരത്തിന്റെ ഫസ്റ്റ് ലുക്കും അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്. യാഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന ആക്ഷൻ എന്റർടെയ്നറിൽ സഞ്ജയ്…

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിന്റ തൂണുകൾ ബലപ്പെടുത്തും

കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ തൂണുകൾ ബലപ്പെടുത്തും. നാലു മാസത്തിനകം പണി പൂർത്തിയാക്കാൻ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ചെന്നൈ ഐഐടിയുടെ മേൽനോട്ടത്തിലായിരിക്കും ശക്തിപ്പെടുത്തൽ. ബലക്ഷയം കണ്ടെത്തിയ കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ 73 ശതമാനം തൂണുകളും ബലപ്പെടുത്താനാണ് തീരുമാനം.…

രാജ്യത്ത് വീണ്ടും ആശങ്ക ഉയർത്തി കൊവിഡ് കേസുകൾ

ന്യൂഡൽഹി : കൊവിഡ് കേസുകൾ വീണ്ടും 12,000 കടന്നു. ഈ കണക്കുകൾ രാജ്യത്ത് ആശങ്ക ഉയർത്തുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,249 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 13 പേർ മരണപ്പെട്ടു. പ്രതിദിന ടിപിആർ 3.94 ശതമാനമായി കൂടി. രോഗമുക്തി നിരക്ക്…

ട്രോളിംഗ് നിരോധനം ലംഘിച്ചു; മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന

മലപ്പുറം : അനധികൃത മത്സ്യബന്ധനം കണ്ടെത്താൻ മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന നടത്തി.പരിശോധനയെ തുടർന്ന് താനൂർ ഹാർബറിൽ നിന്ന് ഫിഷറീസ് വകുപ്പ് മത്സ്യം പിടികൂടി നശിപ്പിച്ചു. ട്രോളിംഗ് നിരോധനം ലംഘിച്ചാണ് മത്സ്യം പിടിച്ചതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. സർക്കാർ ഉത്തരവ് ലംഘിച്ച് ചെറുമത്സ്യങ്ങളെ…

പ്രതിഷേധക്കാരെ തെരഞ്ഞുപിടിച്ചല്ല കെട്ടിടങ്ങള്‍ പൊളിച്ചത്; യു.പി സര്‍ക്കാര്‍ കോടതിയിൽ

ന്യൂദല്‍ഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി വക്താവ് നൂപുർ ശർമയുടെ വിദ്വേഷ പ്രസംഗത്തെ തുടർന്നുണ്ടായ ബുൾഡോസർ ആക്രമണം പ്രതിഷേധക്കാരെ കേന്ദ്രീകരിച്ചാണെന്ന ആരോപണം ഉത്തർപ്രദേശ് സർക്കാർ തള്ളി. ഇത് സംബന്ധിച്ച് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചിട്ടുണ്ട്. പ്രവാചകനെതിരായ പരാമർശത്തിന്റെ പേരിൽ നൂപുർ…

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില കുറയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 160 രൂപ കുറഞ്ഞു. ഇതോടെ ഇന്ന്…

ഗൾഫിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ ഗൾഫിൽ മികച്ച വിജയം. എട്ട് കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 465 പേരിൽ 447 പേർ വിജയിച്ചു. വിജയശതമാനം 96.13 ശതമാനമാണ്. കഴിഞ്ഞ വർഷം ഇത് 97.31 ശതമാനമായിരുന്നു. 105 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയത്തിലും എ…

മഹാരാഷ്ട്ര സര്‍ക്കാര്‍ രാജിവെച്ചേക്കും

മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സർക്കാർ രാജിവെച്ചേക്കും. ടൂറിസം മന്ത്രി എന്ന പദവി ആദിത്യ താക്കറെ ട്വിറ്ററിൽ നിന്ന് നീക്കം ചെയ്തു. അധികാരം നഷ്ടപ്പെട്ടാലും പോരാട്ടം തുടരുമെന്ന് ശിവസേന പ്രഖ്യാപിച്ചിട്ടുണ്ട്. ശിവസേനയ്ക്ക് 55 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. അവരിൽ ഭൂരിഭാഗവും ഇതിനകം ഏക്നാഥ്…