Month: June 2022

‘ദ്രൗപദി രാഷ്ട്രപതി സ്ഥാനാർഥിയായതിൽ ആഹ്ലാദമുണ്ട്’; പട്നായിക്

ന്യൂഡൽഹി: ഗോത്രവർഗ്ഗ നേതാവ് ദ്രൗപദി മുർമുവിനെ (64) എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് സന്തോഷം പ്രകടിപ്പിച്ചു. സംസ്ഥാനത്തെ ജനങ്ങൾക്ക് അഭിമാന നിമിഷമാണിതെന്നും പട്നായിക് പറഞ്ഞു. ‘എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപദി മുർമുവിന് അഭിനന്ദനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര…

ജുൻജുൻവാലയുടെ ആകാശ എയർലൈൻ ടേക്ക് ഓഫിന് ഒരുങ്ങുന്നു; ബുക്കിംഗ് ജൂലൈയിൽ

മുംബൈ: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വിമാനക്കമ്പനിയായ ആകാശ എയർലൈൻസ് ആകാശം തൊടാൻ ഒരുങ്ങുകയാണ്. ജൂലൈയിൽ തന്നെ ബുക്കിംഗ് ആരംഭിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വിനയ് ദുബെ പറഞ്ഞു. കോടീശ്വരൻ രാകേഷ് ജുൻജുൻവാലയുടെയും, ഇൻഡിഗോ മുൻ പ്രസിഡന്റ്…

പാലാ ജനറല്‍ ആശുപത്രിക്ക് കെ എം മാണിയുടെ പേര് നല്‍കും; തീരുമാനമായി

തിരുവനന്തപുരം: പാലാ ജനറൽ ആശുപത്രിക്ക് മുൻ മന്ത്രി കെ എം മാണിയുടെ പേര് നൽകും. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നേരത്തെ പാലാ ബൈപ്പാസ് റോഡിനും കെ എം മാണിയുടെ പേര് നൽകിയിരുന്നു. കഴിഞ്ഞ…

മഹാരാഷ്ട്രയിൽ ആശങ്ക വേണ്ട; ശിവസേന അതിജീവിക്കുമെന്ന് കെ സി വേണുഗോപാൽ

മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ പ്രതിസന്ധിയെ ശിവസേന അതിജീവിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസ്‌ എംഎൽഎമാരുടെ കാര്യത്തിൽ ആശങ്കയില്ല. ഇന്നത്തെ മീറ്റിംഗിൽ ഒരാളൊഴികെ എല്ലാവരും പങ്കെടുത്തു. വിദേശത്തുള്ള ഒരാളെ തിരിച്ചുവിളിച്ചതായി കെസി വേണുഗോപാൽ ഡൽഹിയിൽ പറഞ്ഞു. ഭൂരിപക്ഷമില്ലെങ്കിൽ രാജിവയ്ക്കാമെന്നാണ്…

ലോക്ക്ഡൗൺ, സ്കൂളുകൾ അടച്ചിടൽ ; കുട്ടികളുടെ മാനസികനിലയെ ബാധിച്ചതായി ആരോഗ്യസംഘടന

കൊവിഡ് കാലത്തെ ലോക്ക്ഡൗണും സ്കൂളുകൾ അടച്ചിടലും കുട്ടികളുടെ മാനസിക നിലയെ ബാധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഡബ്ല്യൂഎച്ച്ഒയുടെ പുതിയ റിപ്പോർട്ട് പ്രകാരം ലോക്ക്ഡൗൺ കാരണം സ്കൂളുകൾ അടച്ചുപൂട്ടിയത് കുട്ടികളിൽ മാനസിക സംഘർഷമുണ്ടാക്കിയിട്ടുണ്ട്. വിഷാദരോഗം, അമിതമായ ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങൾ മുതിർന്നവരേക്കാൾ…

വിമതരുമായി അസമിലേക്ക് പറന്ന് ഷിൻഡെ; ഒപ്പമുള്ളത് 40 എംഎല്‍എമാര്‍

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച ശിവസേന വിമത നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിൻഡെ അനുകൂലിക്കുന്ന എംഎല്‍എമാരുമായി ഗുജറാത്തിൽ നിന്ന് അസമിലേക്ക് മാറി. ഗുജറാത്തിലെ സൂറത്തിൽ തമ്പടിച്ചിരുന്ന വിമതർ ചൊവ്വാഴ്ച രാത്രി വൈകിയാണ് ഗുവാഹത്തിയിലേക്കുള്ള വിമാനത്തിൽ കയറിയത്. ഗുവാഹത്തി വിമാനത്താവളത്തിൽ ഇറങ്ങിയ…

പ്രളയത്തിന്റെ കഥ; ജൂഡ് ആന്റണി സംവിധാനം, നിർമ്മാണം വേണു കുന്നപ്പിള്ളി

വൈക്കം : മാമാങ്കത്തിന് ശേഷം പ്രവാസി വ്യവസായി വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിംസ് മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രവുമായി എത്തുന്നു. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം 2018 ലെ പ്രളയത്തിന്റെ കഥയാണ് പറയുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്…

ഹജ് ദിനങ്ങളിൽ മക്കയിലെ താപനില 43.2 ഡിഗ്രി വരെ ഉയരും; കാലാവസ്ഥ മുന്നറിയിപ്പ്

ജിദ്ദ: ഹജ്ജ് ദിവസങ്ങളിൽ മക്കയിലെ താപനില 43.2 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി അറിയിച്ചു. കാലാവസ്ഥാ റിപ്പോർട്ട് അനുസരിച്ച്, വരുന്ന മാസത്തിൽ മക്കയിലെ ഉപരിതല താപനില ശരാശരിയേക്കാൾ കൂടുതലായിരിക്കും. ഈ മാസം മക്കയിൽ രേഖപ്പെടുത്തിയ…

‘ബുർക്കിനി’ നിരോധനം; ഫ്രാൻസിലെ പരമോന്നത കോടതി നിരോധനം ശരിവച്ചു

ഫ്രാൻസ് : ഫ്രാൻസിലെ പരമോന്നത കോടതി ബുർക്കിനി നിരോധനം ശരിവച്ചു. ബുർക്കിനി അനുവദിക്കാനുള്ള ഗ്രെനോബിൾ സിറ്റിയുടെ നീക്കം കൗൺസിൽ ഓഫ് സ്റ്റേറ്റ് നിരോധിച്ചു. ഫ്രാൻസിലെ എല്ലാ നീന്തൽക്കുളങ്ങളിലും ശുചിത്വം ചൂണ്ടിക്കാട്ടിയാണ് ബുർഖിനി നിരോധിച്ചത്. എന്നിരുന്നാലും, മുസ്ലിം സ്ത്രീകളുടെ അഭ്യർത്ഥന പ്രകാരം, ഗ്രെനോബിൾ…

മൂന്ന് ദിവസത്തേക്ക് ഒമാനിൽ മഴയ്ക്ക് സാധ്യത

മസ്‌കത്ത്: ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ഒമാനിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ദാഖിലിയ, ദാഹിറ, വടക്കന്‍ ശര്‍ഖിയ, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ മഴ പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. മസ്കറ്റ്, മുസന്ദം ഗവർണറേറ്റുകളിലും…