സ്പിരിറ്റിനു വില കൂടി; വില കുറഞ്ഞ മദ്യം കിട്ടാനില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് വില കുറഞ്ഞ മദ്യത്തിനു ക്ഷാമം രൂക്ഷമാകുന്നു. എക്സൈസ് തീരുവ മുൻകൂറായി അടയ്ക്കണമെന്ന നിർദേശത്തിൻറെ പേരിൽ വിതരണക്കാർ ആവശ്യത്തിന് മദ്യം എത്തിക്കാത്തതും സ്പിരിറ്റിൻറെ ഉയർന്ന വിലയുമാണ് പ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്ത് മദ്യദുരന്തം ഒഴിവാക്കാൻ ജാഗ്രത പുലർത്തണമെന്ന് എക്സൈസ് മുന്നറിയിപ്പ് നൽകിയിട്ടും…