Month: June 2022

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,313 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 38 പേർ രോഗം ബാധിച്ച് മരിച്ചു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.03 ശതമാനമാണ്. മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലാണ് ഏറ്റവും…

രണ്ട് ദിവസത്തെ താഴ്ചയ്ക്ക് ശേഷം ഉയർന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധന. തുടർച്ചയായ രണ്ട് ദിവസം സ്വർണ വിലയിൽ ഇടിവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് 160 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ പവന് 160 രൂപയുടെ ഇടിവുണ്ടായി. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ…

അഭയ കേസ്: ശിക്ഷാ വിധി മരവിപ്പിച്ചത് മൂന്ന് കർശന ഉപാധികളോടെ

അഭയ കേസിൽ പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്ക് ഹൈക്കോടതി ഡിവഷൻ ബഞ്ച് ജാമ്യം അനുവദിച്ചത് മൂന്ന് നിർണായക ഉപാധികളോടെ. സംസ്ഥാനം വിടരുത്, അഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണം, ജാമ്യ കാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത് എന്നീ ഉപാധികളോടെയാണ്…

അഭയ കേസ് പ്രതികൾക്ക് ജാമ്യം, ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും പുറത്തിറങ്ങാം

അഭയ കൊലക്കേസിലെ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ശിക്ഷ സ്റ്റേ ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി. സിസ്റ്റർ സ്റ്റെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. അഞ്ച് ലക്ഷം രൂപ…

കൊച്ചിയിൽ ഡെങ്കിപ്പനി പടരുന്നു; ഒരു മാസം കൊണ്ട് 143 രോഗികൾ

കൊച്ചി: ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾ നഗരത്തിൽ പടർന്നുപിടിക്കുമ്പോൾ പ്രതികരണമില്ലാതെ കൊച്ചി നഗരസഭ. ഇന്നലെ മാത്രം 93 പേരാണ് ചികിത്സ തേടിയത്. എറണാകുളം ജില്ലയിൽ ഈ മാസം ഇതുവരെ 143 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 660 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ…

സ്വപ്ന സുരേഷിന്റെ മൊഴി ഇ.ഡി രേഖപ്പെടുത്തി

കൊച്ചി: നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വപ്ന സുരേഷിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷ് സ്വന്തം നിലയിൽ മജിസ്ട്രേട്ട് കോടതി മുൻപാകെ നൽകിയ രഹസ്യമൊഴികളുടെ പശ്ചാത്തലത്തിലാണു വീണ്ടും മൊഴി രേഖപ്പെടുത്തിയത്.

ദ്രൗപദി മുർമു നാളെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിക്കും

ഡൽഹി: എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു നാമനിർദ്ദേശ പത്രിക നാളെ സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ ദ്രൗപദി മുർമുവിനെ അനുഗമിക്കും. എൻഡിഎ സഖ്യകക്ഷികളെയും മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രകടന പത്രികയിൽ മുർമുവിന്റെ പേർ പ്രധാനമന്ത്രി മോദിയാണ് നിർദേശിക്കുക.…

ഇന്ത്യൻ വാർത്താ വിനിമയ ഉപഗ്രഹം ജി സാറ്റ് 24 വിജയകരമായി വിക്ഷേപിച്ചു

ഫ്രഞ്ച് ഗയന: ഇന്ത്യൻ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-24 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയനായിലെ യൂറോപ്യൻ സ്പേസ് പോർട്ടിൽ നിന്ന് പുലർച്ചെ 3.20നാണ് വിക്ഷേപണം നടന്നത്. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ ഉപഗ്രഹ കരാറിംഗ് ദൗത്യമായിരുന്നു ഇത്. ഈ വിക്ഷേപണം ഏരിയൻ…

അസമിലെ പ്രളയം ബാധിച്ചത് 55 ലക്ഷത്തിലധികം പേരെ

അസം : അസമിൽ 55 ലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 89 ആയി. 15,000 ത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ബ്രഹ്മപുത്ര, ബരാക്ക് നദികളിലെ ജലനിരപ്പ് ഇപ്പോഴും ഉയരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ നാല്…

ഇംഗ്ലണ്ട് പര്യടനത്തിലെ സന്നാഹ മത്സരം ഇന്ന്

ഇംഗ്ലണ്ട് പര്യടനത്തിലെ സന്നാഹ മത്സരം ഇന്ന്. കൗണ്ടി ക്ലബ്ബ് ലെസെസ്റ്റെർഷയറിനെതിരായ നാല് ദിവസത്തെ മത്സരം ഇന്ത്യൻ സമയം വൈകിട്ട് 3.30ന് ആരംഭിക്കും. നാല് ഇന്ത്യൻ താരങ്ങൾ ലീസെസ്റ്റർഷെയറിനായി കളിക്കും. കഴിഞ്ഞ ദിവസം കോവിഡ് രോഗമുക്തി നേടിയ വിരാട് കോഹ്ലി ഇന്ന് കളിക്കുമോ…