Month: June 2022

കോമൺവെൽത്ത് ടീമിൽ തേജസ്വിൻ ശങ്കറിനെ പരിഗണിക്കണമെന്ന് ഹൈക്കോടതി

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ അത്‌ലറ്റിക്സ് ടീമിലേക്ക് ഹൈജമ്പിൽ ദേശീയ റെക്കോർഡ് ജേതാവ് തേജസ്വിൻ ശങ്കറിനെ പരിഗണിക്കണമെന്ന് ഡൽഹി ഹൈക്കോടതി. ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാത്തതിൻ്റെ പേരിൽ തേജസ്വിൻ ശങ്കറിനെ ഒഴിവാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മെഡൽ പ്രതീക്ഷയുള്ള കളിക്കാരനാണെന്നും ജസ്റ്റിസ് ജസ്മീത് സിംഗ്…

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ജ്യോത്സ്യന്‍; ചെലവ് 24 ലക്ഷം

ന്യൂഡല്‍ഹി: ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് എ.ഐ.എഫ്.എഫ് ജ്യോത്സനെ നിയമിച്ചെന്ന വാർത്തകൾ വിവാദമാകുന്നു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ന്യാസ ആസ്‌ട്രോകോര്‍പ് എന്ന സ്ഥാപനവുമായി 24 ലക്ഷം രൂപയുടെ കരാറിൽ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. ഏപ്രിൽ 1 മുതൽ ജൂണ്‍ 30 വരെയാണ് കരാർ…

കേന്ദ്രം കനിഞ്ഞിട്ടും കടംകയറി സംസ്ഥാനം; വരുന്നത് വൻ സാമ്പത്തിക പ്രതിസന്ധി

തിരുവനന്തപുരം: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാന സർക്കാർ നേരിടാൻ പോകുന്നത്. ശമ്പളം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മെയ് മാസത്തിൽ 5,000 കോടിയോളം രൂപ വായ്പയെടുത്തിരുന്നു. വരും വർഷങ്ങൾ വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമെന്നാണ് സൂചനകൾ. ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്ര സർക്കാർ അവസാനിപ്പിക്കുന്നുവെന്നതാണ് ഒരു കാരണം.…

ബഫർസോണിൽ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അ‌ഗസ്റ്റിൻ

കൊച്ചി: ജനവാസ കേന്ദ്രങ്ങളിൽ ബഫർ സോൺ വേണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും വനാതിർത്തിക്ക് സമീപമുള്ള പ്രദേശങ്ങളിലെ കർഷകർ പരിസ്ഥിതിയെ സംരക്ഷിക്കുന്നവരാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ. ബഫർ സോണിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന ആവശ്യം സുപ്രീം കോടതി വിധിക്ക് മുമ്പ് തന്നെ…

ബയോ മൈനിങ്; കുരീപ്പുഴയില്‍ വേര്‍തിരിച്ചവയില്‍ കൂടുതലും ചെരിപ്പുകള്‍

കൊല്ലം: കുരീപ്പുഴ ചണ്ടിഡിപ്പോയിൽ നടക്കുന്ന ബയോ മൈനിങ്ങില്‍ വേര്‍തിരിച്ചെടുത്തവയില്‍ ഭൂരിഭാഗവും വലിച്ചെറിയപ്പെട്ട ചെരിപ്പുകൾ. ഭൂരിഭാഗവും 2012 വരെ ഈ പ്രദേശത്ത് അടിഞ്ഞുകൂടിയിരുന്നവയാണ്. 10 വർഷം മുമ്പ് വരെ ഉപയോഗിച്ചിരുന്ന ഹൈ ഹീൽസ്, ഫ്ലാറ്റ് ചെരിപ്പുകൾ, ഷൂസ് എന്നിവ ഉൾപ്പെടുന്ന മാലിന്യത്തിന് 100…

ഇന്ത്യയിലുടനീളം ആരോഗ്യ, ഫിറ്റ്നസ് കമ്മ്യൂണിറ്റികള്‍ ആരംഭിച്ച് ആംവേ

കൊച്ചി: രാജ്യത്തെ പ്രമുഖ എഫ്എംസിജി ഡയറക്ട് വിൽപ്പന കമ്പനികളിലൊന്നായ ആംവേ ഇന്ത്യ രാജ്യത്തുടനീളം ആരോഗ്യ, ഫിറ്റ്നസ് കമ്മ്യൂണിറ്റി ബിൽഡിംഗ് പ്രോഗ്രാമുകൾ ആരംഭിച്ചു. ആരോഗ്യം, ഫിറ്റ്നസ്, പോഷകാഹാരം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് മെച്ചപ്പെട്ടതും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ ആളുകളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ…

നെറ്റ്ഫ്ലിക്‌സിൽ സൂപ്പർ ഹിറ്റായി സേതുരാമയ്യർ; ലോക സിനിമകളിൽ നാലാമത്

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒന്നായ സേതുരാമൻ അയ്യർ സി.ബി.ഐയുടെ അഞ്ചാം വരവ് സിനിമാപ്രേമികൾ ആഘോഷമാക്കിയിരുന്നു. തിയേറ്റർ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തതിന് പുറകെ വലിയ ട്രോൾ ആക്രമണമാണ് ‘സിബിഐ 5; ബ്രെയ്നിന്’ നേരിടേണ്ടി വന്നത്. മമ്മൂട്ടിയുടെ കൈകെട്ട് മുതൽ…

മൂന്നാർ ‘ഉല്ലാസയാത്ര’; ബുക്കു ചെയ്തത് ആനവണ്ടി, വന്നത് ടൂറിസ്റ്റ് ബസ്

മലപ്പുറം: മലപ്പുറത്ത് കെ.എസ്.ആർ.ടി.സിയിൽ മൂന്നാറിലേക്ക് ‘ഉല്ലാസയാത്ര’യ്ക്ക് പോകാൻ എത്തിയവരെ നിരാശരാക്കി അധികൃതര്‍. ആനവണ്ടിക്ക് പകരം ഇവർക്കായി എത്തിയത് സ്വകാര്യ ടൂറിസ്റ്റ് ബസ്. ഇതോടെ യാത്രക്കാരും അധികൃതരുമായി തർക്കമായി. സ്വകാര്യ ടൂറിസ്റ്റ് ബസിൽ വിനോദയാത്രയ്ക്ക് പോകാൻ കെ.എസ്.ആർ.ടി.സിയുടെ സഹായം ആവശ്യമില്ലെന്നും കെ.എസ്.ആർ.ടി.സി ബസ്…

101 ഒഴിവുകളിലേക്ക് പഴയ റാങ്ക് പ്രകാരമുള്ള നിയമനം; അപ്പീല്‍ നല്‍കാനൊരുങ്ങി പി.എസ്.സി

തിരുവനന്തപുരം: അധിക കാലാവധിയിൽ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി നടപ്പാക്കിയാൽ 101 ഒഴിവുകളിലേക്ക് പഴയ റാങ്ക് പട്ടികയില്‍ നിന്ന് പി.എസ്.സി നിയമന ശുപാര്‍ശ നല്‍കേണ്ടിവരും. കോടതിയെ സമീപിച്ച ആറ് റാങ്ക് ലിസ്റ്റുകൾക്ക് അധിക കാലയളവ് അനുവദിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. എന്നാൽ…

കായൽ കാഴ്ച്ചകൾ ആസ്വദിക്കാം; ഹിറ്റായി വാട്ടർ ടാക്സി

ആലപ്പുഴ: വെറും നാൽപ്പത് രൂപക്ക് പാതിരാമണലിന്റെ സൗന്ദര്യം ആസ്വദിക്കാം. മുഹമ്മയിൽ സംസ്ഥാന സർക്കാർ നിയോഗിച്ച വാട്ടർ ടാക്സി സംവിധാനം ഹിറ്റാകുന്നു. സഞ്ചാരികൾക്ക് പാതിരാമണൽ, പുത്തൻകായൽ, തണ്ണീർമുക്കം ബണ്ട്, കുമരകം, പുന്നമടക്കായൽ തുടങ്ങിയ സ്ഥലങ്ങളിൽ കുറഞ്ഞ ചെലവിൽ സഞ്ചരിക്കാൻ പറ്റുന്ന തരത്തിലാണ് ഇതിൻ്റെ…