Month: June 2022

ഫുട്ബോൾ ഇതിഹാസം മറഡോണയുടെ മരണത്തിലെ അനാസ്ഥ; 8 പേര്‍ക്കെതിരെ വിചാരണ

ലണ്ടൻ: അർജന്റീന ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിൽ കുറ്റകരമായ അനാസ്ഥ ആരോപിച്ച് എട്ടുപേരെ വിചാരണ ചെയ്യാൻ അർജന്റീന കോടതി ഉത്തരവിട്ടു. 25 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മറഡോണയെ മരണത്തിന് മുമ്പ് ചികിത്സിച്ച ന്യൂറോ സർജൻ…

കോര്‍പറേറ്റ് ഭീമന്‍ ഗൗതം അദാനിയുടെ ജീവചരിത്രം ഉടൻ പ്രസിദ്ധീകരിക്കും

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനിയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുമെന്ന് പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പബ്ലിഷേഴ്‌സ് പ്രഖ്യാപിച്ചു. ‘ഗൗതം അദാനി: ദി മാൻ ഹു ചേഞ്ച്ഡ് ഇന്ത്യ’ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം ഗൗതം അദാനിയുടെ ജീവിതത്തിലെ അധികം അറിയപ്പെടാത്ത…

തലസ്ഥാനത്തെ കോർപറേഷനിലെ ജീവനക്കാർക്ക് കംപ്യൂട്ടർ പ്രവർത്തിപ്പിക്കാനറിയില്ല

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മൂന്നിലൊന്ന് ജീവനക്കാർക്കും കംപ്യൂട്ടർ പ്രവർത്തിപ്പിക്കാൻ അറിയില്ല. ഇ ഗവേണൻസ് ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി കോർപറേഷൻ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. കേന്ദ്ര ഫണ്ട് ഉൾപ്പെടെ പ്രതിവർഷം 1,000 കോടി രൂപയുടെ ക്രയവിക്രയം നടക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ…

പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പ്രഹ്ലാദ് മോദി കേരളത്തിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇളയ സഹോദരൻ പ്രഹ്ലാദ് കേരളത്തിൽ. തന്റെ പ്രിയ സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് കേരളത്തിലെത്തിയതെന്നും കേരളത്തിലെ ഗരം മസാലയെക്കുറിച്ച് കേട്ടിരുന്നുവെന്നും മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി പറഞ്ഞു. പ്രഹ്ലാദ് മോദിയുടെ നാലാമത്തെ കേരള സന്ദർശനമാണിത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മൂന്ന്…

യാത്ര സുഖമമാക്കാൻ ഖത്തർ ‘സില’ ആപ്പ് പുറത്തിറക്കി

ദോ​ഹ: ഖത്തറിലെ എല്ലാ പൊതുഗതാഗത സംവിധാനങ്ങളെയും ഒരൊറ്റ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ‘സില’എന്ന മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും ഖത്തർ പുറത്തിറക്കി. ‘സില ടേക്ക്സ് യു ദേർ ‘ എന്ന ബ്രാൻഡ് കാമ്പയിന്റെ ഭാഗമാണ് ആപ്പും വെബ്സൈറ്റും അവതരിപ്പിക്കുന്നത്. യാത്ര എളുപ്പവും സ്മാർട്ടും കൂടുതൽ…

മികച്ച ജീവിതനിലവാരമുള്ള പട്ടണം വിയന്ന; ലോകത്തിൽ തന്നെ ഏറ്റവും മികച്ചത്

വിയന്ന : ഓസ്ട്രിയൻ തലസ്ഥാനമായ വിയന്ന ലോകത്തിലെ ഏറ്റവും മികച്ച ജീവിതനിലവാരമുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടു. യുക്രേനിയൻ തലസ്ഥാനമായ കീവ് ഇത്തവണ ഏറ്റവും വാസയോഗ്യമായ നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടില്ല. മോസ്കോയും സെൻ്റ് പീറ്റേഴ്സ്ബർഗും റാങ്കിംഗിൽ പിന്നിലാണ്. അതിന്റെ കാരണം സെൻസർഷിപ്പും യുക്രൈൻ അധിനിവേശവുമാണ്.…

ഈ സീസൺ മുതൽ ഐഎസ്എല്ലിൽ പ്രൊമോഷനും റിലഗേഷനും

ന്യൂഡൽഹി : ഈ സീസൺ മുതൽ ഐഎസ്എല്ലിലും ഐ ലീഗിലും റിലഗേഷനും പ്രൊമോഷനും ഉണ്ടാകും. ഐഎസ്എല്ലിന് ഇനി ക്ലോസ്ഡ് ലീഗായി തുടരാൻ കഴിയില്ലെന്ന് ഫിഫയും എഎഫ്സിയും വ്യക്തമാക്കിയതായാണ് വിവരങ്ങൾ. വരും സീസണിൽ ഐ ലീഗിൽ നിന്ന് ഐ.എസ്.എല്ലിലേക്ക് പ്രൊമോഷനും തിരികെ ഐ.എസ്.എല്ലിൽ…

ഉദ്ധവ് താക്കറെ രാജിയിലേക്കോ? വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് ഉദ്ധവ്

മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുകയാണെന്നാണ് സൂചന. 12.30ന് വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരുടെ യോഗം ഉദ്ധവ് വിളിച്ചിട്ടുണ്ടായിരുന്നു. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതർ പാർട്ടി പിടിച്ചെടുക്കാനുള്ള നീക്കം ആരംഭിച്ചപ്പോൾ അദ്ദേഹത്തിന്റെ…

പിക്കറ്റ് 43 പോലൊരു സിനിമ ഇനിയും ചെയ്യണം; മേജർ രവിയോട് അൽഫോൺസ് പുത്രൻ

പൃഥ്വിരാജിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്ത ചിത്രമാണ് ‘പിക്കറ്റ് 43’. മറ്റ് സൈനിക ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി സൈനികരുടെ ജീവിതം ചിത്രീകരിക്കുന്ന പിക്കറ്റ് 43 പോലൊരു സിനിമ ഇനിയും ചെയ്യാൻ സംവിധായകൻ അൽഫോൺസ് പുത്രൻ മേജർ രവിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. താൻ…

ഗൂഗിൾ നെസ്റ്റ് കാം, നെസ്റ്റ് അവെയർ എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു

ന്യൂഡൽഹി : സെക്യൂരിറ്റി ക്യാമറകളായ ഗൂഗിൾ നെസ്റ്റ് കാം, നെസ്റ്റ് അവെയർ എന്നിവ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഗൂഗിൾ ടാറ്റ പ്ലേയുമായി സഹകരിക്കുന്നു. 3,000 രൂപയുടെ അടിസ്ഥാന പ്ലാൻ, 5,000 രൂപയുടെ പ്രീമിയം പ്ലാൻ എന്നിങ്ങനെ രണ്ട് വാർഷിക പ്ലാൻ ഓഫറുകളിൽ നെസ്റ്റ്…