Month: June 2022

ആശുപത്രിയിൽ കിടക്ക ലഭിച്ചില്ല; തറയിൽ കിടന്ന് ബംഗാൾ മുൻ സിപിഎം എംഎൽഎ

കൊൽക്കത്ത: പശ്ചിമബംഗാളിലെ സർക്കാർ ആശുപത്രിയിൽ കിടക്ക നൽകിയില്ലെന്ന് ആരോപിച്ച് മുൻ സിപിഎം എംഎൽഎയുടെ കുടുംബം. മുൻ സിപിഎം എംഎൽഎ ദിബാർ ഹൻസ്ദയ്ക്കാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. നിലത്ത് കിടക്കണമെന്ന വ്യവസ്ഥ അംഗീകരിച്ച ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പ്ലാസ്റ്റിക് ഷീറ്റ് വാങ്ങി തറയിൽ…

‘ഗര്‍ഭച്ഛിദ്രം ആവശ്യമുള്ളവര്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തും’

വാഷിങ്ടണ്‍ ഡിസി: ഗർഭച്ഛിദ്രം ആവശ്യമുള്ള സ്ത്രീകൾക്ക് ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കുമെന്ന് ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍ സര്‍വീസ് സെക്രട്ടറി സേവ്യര്‍ ബസീറ വാഗ്ദാനം ചെയ്തു. ഇത്തരം യാത്രാസൗകര്യങ്ങൾ ഒരുക്കണമെന്ന നിർദ്ദേശത്തിന് നിയമത്തിന്റെ പിൻബലമുണ്ടോ എന്ന ചോദ്യത്തിന് പിന്നീട്…

ഓസീസ്-ലങ്ക ടെസ്റ്റിനിടെ ചുഴലിക്കാറ്റ്; കനത്ത നഷ്ടം

ഗോൾ: കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഓസ്ട്രേലിയ-ശ്രീലങ്ക ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസത്തെ കളി നടന്നില്ല. കനത്ത മഴയും ചുഴലിക്കാറ്റും കാരണം വ്യാഴാഴ്ച രാവിലെ മുതൽ വിക്കറ്റും ഔട്ട്ഫീൽഡും മൂടിയിരിക്കുകയാണ്. മഴയ്ക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റും സ്റ്റേഡിയത്തിന് കനത്ത നാശനഷ്ടമുണ്ടാക്കി. സ്റ്റേഡിയത്തിലെ…

ബ്രൂവറി കേസിൽ സര്‍ക്കാരിന് തിരിച്ചടി

തിരുവനന്തപുരം: അനധികൃത ബ്രൂവറി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സർക്കാരിന് തിരിച്ചടി. ക്രമക്കേട് നടന്നിട്ടുണ്ടെന്നും നികുതി വകുപ്പിന്റെ ഫയലുകൾ സമൻസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലൻസ് കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് കണക്കിലെടുത്താണ്…

63000 പ്രാഥമിക കാ‍ർഷിക വായ്പാ സംഘങ്ങൾ ഡിജിറ്റലൈസ് ചെയ്യും

ദില്ലി: പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ കംപ്യൂട്ടർ വത്കരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകി. പിഎസിഎസിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും അതിന്റെ പ്രവർത്തനത്തിൽ സുതാര്യതയും ഉത്തരവാദിത്തവും കൊണ്ടുവരുന്നതിനും വേണ്ടിയാണ് അംഗീകാരം. ഇത് പിഎസിഎസിന് വ്യവസായത്തെ വൈവിധ്യവത്കരിക്കാനും…

അപകടകരമായ രീതിയിൽ സ്കൂട്ടർ ഓടിച്ചു; കുടുംബത്തിന് പിഴയിട്ട് മോട്ടോര്‍വാഹനവകുപ്പ്

അപകടകരമായ രീതിയിൽ അശ്രദ്ധമായി സ്കൂട്ടർ ഓടിച്ചയാൾക്ക് പാലക്കാട് ജില്ലാ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പിഴ ചുമത്തി. കൊഴിഞ്ഞാമ്പാറ സ്വദേശി ചള്ള ചെന്താമരക്കെതിരെയാണ് നടപടി. ലൈസൻസ് ഇല്ലാത്തതിനും ഹെൽമറ്റ് ധരിക്കാത്തതിനുമാണ് ചെന്താമരയ്ക്ക് 5,500 രൂപ പിഴ. ചെന്താമരയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര…

സുപ്രീംകോടതി വിധി മന്ത്രിസഭ ചോദിച്ചു വാങ്ങിയത്; വിമർശിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയിൽ സർക്കാരിന് മൂന്ന് വീഴ്ചകൾ സംഭവിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പരിധി ഒരു കിലോമീറ്ററാക്കിയത് ആദ്യത്തെ തെറ്റാണ്. ജനവാസ പ്രദേശങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനമാണ് രണ്ടാമത്തെ തെറ്റ്. പ്രാഥമിക വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞിട്ടും 4 തവണയാണ് സമയം…

ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ 9ന്; കേരളത്തില്‍ സാധ്യത 10ന്

ജിദ്ദ: സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാള്‍ ജൂലൈ 9ന് ആകാൻ സാധ്യത. ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെയാണ് അറഫാ ദിനം, ബലി പെരുന്നാള്‍ തുടങ്ങിയ പ്രധാന ഹജ്ജ് ചടങ്ങുകളുടെ തിയതികളില്‍ തീരുമാനമായത്. സൗദി അറേബ്യയില്‍ തുമൈറിലാണ് ഇന്നലെ മാസപ്പിറവി…

‘യഥാർത്ഥത്തിൽ സംഭവിച്ചത് ഇത്’; ചിത്രവുമായി സഞ്ജയ് റാവത്ത്

മുംബൈ: ഉദ്ധവ് താക്കറെയെ പിന്നിൽ നിന്ന് കുത്തിയ ചിത്രം പങ്കുവച്ച് ശിവസേന എംപി സഞ്ജയ് റാവത്ത്. പുറകിൽ മുറിവേറ്റ ഒരാൾ വെള്ള കുർത്ത ധരിച്ച് തിരിഞ്ഞ് നിൽക്കുന്ന ചിത്രമാണ് സഞ്ജയ് ട്വിറ്ററിൽ പങ്കുവച്ചത്. മുറിവിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നു. ഇതാണ് യഥാർത്ഥത്തിൽ…

വിയറ്റ്നാം യുദ്ധത്തിന്റെ ഇര; 59-ാം വയസില്‍ ചികിത്സ പൂര്‍ത്തിയാക്കി കിം

അമ്പത് വർഷങ്ങൾക്ക് മുമ്പ്, അമേരിക്കൻ സൈന്യം തൻ്റെ ഗ്രാമത്തിൽ ബോംബുകൾ വർഷിച്ചപ്പോൾ ഒൻപതു വയസ്സുകാരിയായ ഒരു പെൺകുട്ടി കരഞ്ഞുകൊണ്ട് ഓടുന്ന ചിത്രം . നഗ്നയായി, ദേഹമാകെ പൊള്ളലേറ്റ്, ഭയത്താൽ വിറയ്ക്കുന്ന അവളുടെ ചിത്രം ലോകമനസ്സാക്ഷിയെ പിടിച്ചുകുലുക്കി. വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത ലോകത്തെ…