Month: June 2022

ഫോൺ വെള്ളത്തിലും ഉപയോഗിക്കാം; സാംസങ്ങിന് 75 കോടി പിഴ ചുമത്തി ആസ്ട്രേലിയ

ആസ്ട്രേലിയ: ആഗോള ടെക്നോളജി ബ്രാൻഡായ സാംസങ്ങിന് 75 കോടി രൂപയോളം പിഴയീടാക്കി ആസ്ട്രേലിയ. വാട്ടർ റെസിസ്റ്റൻസ് ഫീച്ചറുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിച്ചതിനാണ് സാംസങ് ഇലക്‌ട്രോണിക്‌സിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

“അതിവേഗ പാതയ്ക്കുള്ള ബദൽ നിർദേശങ്ങൾ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയില്‍”

ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയിലെ അവ്യക്തതകൾ കേരള സർക്കാർ ഇനിയും നീക്കിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സംസ്ഥാനത്ത് അതിവേഗ റെയിൽ പാതയ്ക്കായി ബദൽ നിർദ്ദേശങ്ങൾ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുരളീധരൻ…

ടൈറ്റാനിക്കിന്റെ’ റീമാസ്റ്റർ ചെയ്ത പതിപ്പ്; അടുത്ത വാലന്റൈൻസ് ദിനത്തിൽ റിലീസ്

വാഷിംഗ്ടൺ: ടൈറ്റാനിക് ആരാധകർക്കായി ജെയിംസ് കാമറൂൺ തന്റെ ചിത്രത്തിന്റെ 25-ാം വാർഷികം ആഘോഷിക്കുന്നതിനായി അടുത്ത വർഷം വാലന്റൈൻസ് ദിനത്തിൽ ‘ടൈറ്റാനിക്കിന്റെ’ റീമാസ്റ്റർ ചെയ്ത പതിപ്പ് പുറത്തിറക്കും. അടുത്ത വർഷം വാലന്റൈൻസ് ദിനത്തിൽ ഹൃദയങ്ങൾ വീണ്ടും അലിയിക്കാൻ റോസിന്റെയും ജാക്കിന്റെയും നിത്യഹരിത പ്രണയകഥയുടെ…

ഊബെർ ഇന്ത്യ വിടാൻ ഒരുങ്ങുന്നോ?

ന്യൂ ഡൽഹി: യുഎസ് ആസ്ഥാനമായ ടെക് കമ്പനിയായ ഊബർ ഇന്ത്യ വിടാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടിനെതിരെ പ്രതികരിച്ച് കമ്പനി. യുഎസ് കമ്പനി അതിന്റെ എല്ലാ ബിസിനസുകളും രാജ്യത്തെ മറ്റൊരു കമ്പനിക്ക് നൽകി ഇന്ത്യ വിടാൻ പദ്ധതിയിടുന്നതായി ബ്ലൂംബെർഗ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.…

കോഴിക്കോട് മെ‍ഡിക്കൽ കോളജിൽ പിജി പരീക്ഷ; രോഗികൾ 10 മണിക്കൂർ വരാന്തയിൽ

കോഴിക്കോട്: സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പി.ജി വിദ്യാർത്ഥികളുടെ പരീക്ഷയ്ക്കായി രോഗികളെ 10 മണിക്കൂർ വരാന്തയിലേക്ക് മാറ്റി. യാതൊരു മുന്നറിയിപ്പുമില്ലാതെ വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് 10–ാം വാർഡിലെ ഇരുപത്തഞ്ചോളം രോഗികളെ മാറ്റിയത്. രോഗികളോടൊപ്പം ഒരു കൂട്ടിരിപ്പുകാരൻ മാത്രമാണുള്ളത്. വാർഡിൽ രണ്ട് ട്രോളികൾ…

ശിവസേന വിമതര്‍ക്ക് പ്രതിദിനം 8 ലക്ഷം ചെലവ്

ഗുവാഹത്തി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ വിവാദത്തിൽ പണം പൊടിപൊടിക്കുകയാണ്. വിമത എം.എൽ.എമാർക്കായി പ്രതിദിനം എട്ട് ലക്ഷം രൂപയാണ് ശിവസേന ചെലവഴിക്കുന്നത്. ഈ തുക ഹോട്ടൽ താമസത്തിന് മാത്രമാണ്. അസം തലസ്ഥാനമായ ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇവർ താമസിക്കുന്നത്. ഹോട്ടലിൽ എഴുപത് മുറികൾ ബുക്ക്…

വാടക ഗർഭം ധരിക്കുന്നവർക്ക് മൂന്ന് വർഷത്തെ ഇൻഷുറൻസ്

ന്യൂഡൽഹി: വാടക ഗർഭധാരണത്തിന് തയ്യാറുള്ള ഒരു സ്ത്രീക്ക് 36 മാസത്തെ ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നാണ് നിർദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ വാടകഗർഭപാത്ര (വാടകഗർഭധാരണം) ചട്ടങ്ങളിലാണ് ഇക്കാര്യം പറയുന്നത്. ഗർഭകാലത്തോ പ്രസവശേഷമോ ഉണ്ടായേക്കാവുന്ന എല്ലാ സങ്കീർണതകളും കണക്കിലെടുക്കുന്ന ഒരു അംഗീകൃത കമ്പനിയുടെ…

കോഴിക്കോട് ആകാശവാണി നിലയത്തിന്റെ ബ്രാൻഡ് നെയിം നിലനിർത്തുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: കോഴിക്കോട് ആകാശവാണി സ്റ്റേഷന്റെ ബ്രാൻഡ് നാമമായ റിയൽ എഫ്എം നിലനിർത്തുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ.എൽ.മുരുകൻ പറഞ്ഞു. മലബാറിന്റെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായി കോഴിക്കോട്ടെ ആകാശവാണി നിലയം തുടരുമെന്ന് മന്ത്രി കെ മുരളീധരൻ എംപിയെ അറിയിച്ചു. കോഴിക്കോട്…

നാഷണല്‍ ഹെറാള്‍ഡ് കേസിൽ സോണിയാ ഗാന്ധിക്ക് വീണ്ടും ഇ ഡി നോട്ടീസ്

നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചു. ജൂലൈ അവസാനത്തോടെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. തീയതി നോട്ടീസിൽ വ്യക്തമാക്കിയിട്ടില്ല. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് കാണിച്ച് സോണിയാ ഗാന്ധി കഴിഞ്ഞ…

ഡൽഹിക്ക് പറന്ന് ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിയിലേക്ക് പുറപ്പെട്ടു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരായ വിമത എംഎൽഎമാർ ഗുവാഹത്തിയിൽ തങ്ങുന്ന സാഹചര്യത്തിലാണ് ഫഡ്നാവിസിന്റെ നീക്കം. ഫഡ്നാവിസ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. നാഗ്പൂരിലെ ഫട്നാവിസിന്റെ വീട്ടിൽ സുരക്ഷ ശക്തമാക്കിയതായി…