Month: June 2022

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് ജയില്‍മോചിതരാകും

കൊച്ചി : വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചെന്ന് ആരോപിക്കപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ന് ജയിൽ മോചിതരാകും. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതി ഫർസീൻ മജീദ്, രണ്ടാം പ്രതി നവീൻ കുമാർ എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ജയിൽ…

അനിത പുല്ലയിലിനെതിരെ ഇന്ന് നടപടിക്ക് സാധ്യത

തിരുവനന്തപുരം : നിയമസഭാ സമുച്ചയത്തിൽ അനിത പുല്ലയിൽ പ്രവേശിച്ച സംഭവത്തിൽ ഇന്ന് നടപടി ഉണ്ടായേക്കും. ചീഫ് മാർഷലിന്റെ റിപ്പോർട്ടിൻമേലുള്ള നടപടി സ്പീക്കർ ഇന്ന് പ്രഖ്യാപിച്ചേക്കും. സഭാ ടി വിക്ക് സാങ്കേതിക പിന്തുണ നൽകുന്ന സ്വകാര്യ കമ്പനിയുടെ കരാർ റദ്ദാക്കിയേക്കുമെന്നും സൂചന. സഭ…

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലും കേസിൽ അട്ടിമറി ആരോപിച്ച് അതിജിത നൽകിയ ഹർജിയിലും ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് സെൻട്രൽ ലാബിൽ പരിശോധിച്ചുകൂടേയെന്ന്…

സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം : സ്വർണക്കടത്ത് ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാന കമ്മിറ്റി ചേരും. സ്വർണക്കടത്ത് ആരോപണത്തിൽ എൽഡിഎഫ് നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾക്ക് പുറമേ മുഖ്യമന്ത്രിക്കു പ്രതിരോധവും…

കുട്ടികളില്‍ കോവിഡിന് ദൈര്‍ഘ്യം കൂടുതലെന്ന് പഠനം

ന്യൂഡല്‍ഹി: കോവിഡ്-19 ബാധിച്ച 14 വയസിന് താഴെയുള്ള കുട്ടികൾക്ക് രണ്ട് മാസത്തിലേറെ രോഗലക്ഷണങ്ങൾ നീണ്ടുനില്‍ക്കുന്നതായി പുതിയ പഠനം. ലാന്‍സെറ്റ് ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് ഹെല്‍ത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കോവിഡ്-19 ബാധിച്ച മൂന്ന് വയസ്സിന് താഴെയുള്ളവരിൽ 40 ശതമാനം പേർക്കും രണ്ട് മാസത്തിലേറെയായി…

റെയില്‍ ഗതാഗതം; സില്‍വര്‍ലൈനിന് ബദല്‍ പരിഗണിക്കുന്നതായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിക്കുള്ള ബദൽ നിർദ്ദേശങ്ങൾ റെയിൽവേയുടെ പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിന് അതിവേഗ റെയിൽ ഗതാഗതം വേണമെന്നാണ് കേന്ദ്രസർക്കാരിന്റെ അഭിപ്രായമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുരളീധരൻ പറഞ്ഞു. സിൽവർ ലൈനിന്റെ ഡിപിആറിൽ…

ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയിലേക്ക്

തിരുവനന്തപുരം : ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയിലേക്ക്. ‘സിബിഐ 5’ ൽ അഭിനയിച്ചതിന് ശേഷം അദ്ദേഹം എത്തുന്ന പുതിയ ചിത്രത്തിൽ മകൻ രാജ്കുമാറും അഭിനയിക്കുന്നു. പ്രേംനസീർ സുഹൃത് സമിതിയുടെ രണ്ടാമത്തെ ചിത്രത്തിൽ ജഗതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തിന്റെ കഥ കവി…

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പിന്തുണ ദ്രൗപദി മുർമുവിന്

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചു. താൻ എന്നും ഗോത്ര വര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങൾക്കൊപ്പമാണെന്ന് ജഗൻ മോഹൻ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താക്കുറിപ്പിൽ പറഞ്ഞു. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ ദ്രൗപദി…

ഓസ്‌കാർ അവാർഡ് ജേതാവായ സംവിധായകൻ പോൾ ഹാഗിസ് ലൈഗികാതിക്രമക്കേസിൽ അറസ്റ്റിൽ

ഇറ്റലി : ഓസ്കാർ പുരസ്കാര ജേതാവായ സംവിധായകൻ പോൾ ഹാഗിസിനെ ലൈംഗികാരോപണത്തിൽ ഇറ്റലിയിൽ അറസ്റ്റ് ചെയ്തതായി പ്രാദേശിക പ്രോസിക്യൂട്ടർമാരും സംവിധായകന്റെ നിയമ സംഘവും പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2004 ലെ ക്രൈം ഡ്രാമയായ “ക്രാഷ്” എന്ന ചിത്രത്തിന് രണ്ട് ഓസ്കാർ പുരസ്കാരങ്ങൾ…

ഓൾ ഇന്ത്യ ഫുട്ബോൾ ഫെ‍ഡറേഷൻ്റെ പുതിയ ഭരണസമിതി തിരിഞ്ഞെടുപ്പ് സെപ്റ്റംബർ 15 നകം

ന്യൂഡൽഹി : എഐഎഫ്എഫ് പുതിയ ഭരണസമിതിയെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബർ 15 നകം നടത്തണമെന്ന് ഫിഫ പ്രതിനിധി സംഘം ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. ഫെഡറേഷനിലെ സമീപകാല പ്രശ്നങ്ങൾ അന്വേഷിക്കാൻ ഫിഫ-എഎഫ്സി ടീം ഇന്ത്യയിലെത്തിയിരുന്നു. അവരുടെ സന്ദർശനം ഇന്നലെ പൂർത്തിയായി. ഫെഡറേഷന്റെ പുതിയ…